തന്‍റെ കുഞ്ഞ് അനുജത്തിയെ ആദ്യമായി കണ്ടപ്പോള്‍ ചേട്ടന് സന്തോഷം അടക്കാനായില്ല. അവന്‍റെ കണ്ണുകള്‍ നിറഞ്ഞു. കണ്ഠമിടറി.


ണ്‍കുട്ടികള്‍ പൊതുവെ കഠിന ഹൃദയാണെന്നും അവര്‍ക്ക് ലളിത വികാരങ്ങള്‍ പെട്ടെന്ന് വഴങ്ങില്ലെന്നുമുള്ള തെറ്റായൊരു ധാരണ പൊതുസമൂഹത്തിലുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ നിങ്ങളുടെ ധാരണകളെ അടിമുടി തകിടം മറിക്കും. തന്‍റെ കുഞ്ഞു സഹോദരിയെ ആദ്യമായി കണ്ട ചേട്ടന് തന്‍റെ സന്തോഷം അടക്കാനായില്ല. അവന്‍റെ കരച്ചില്‍ കാഴ്ചക്കാരുടെ ഹൃദയം കീഴടക്കി. വീഡിയോ ഒരു ലക്ഷത്തിന് മേലെ ആളുകള്‍ കണ്ട വീഡിയോ ഇതിനകം പതിനെട്ട് ലക്ഷത്തോളം പേരാണ് കണ്ടത്. 

'തന്‍റെ കുഞ്ഞ് അനുജത്തിയെ ആദ്യമായി കാണുമ്പോൾ മൂത്ത ചേട്ടന്‍ വികാരാധീനകുന്നു.' എന്ന കുറിപ്പോടെ ഗുഡ് ന്യൂസ് മൂവ്മെന്‍റ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ചേട്ടന്‍റെ വൈകാരിക നിമിഷങ്ങള്‍ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഹൃദയം കീഴടക്കി. വീഡിയോയില്‍ അമ്മ മകളെ മകന് പരിചയപ്പെടുത്തി കൊണ്ടുക്കുന്നത് കാണാം. ഈ സമയം സ്നേഹവും സന്തോഷവും കൊണ്ട് അവന് കരച്ചില്‍ വരുന്നു. ഏറെ നേരെ കരഞ്ഞ അവന്‍ ഇടയ്ക്കിടെ അമ്മയെയും അനിയത്തിയേയും മാറി മാറി നോക്കും. ഇതിനിടെ അമ്മ പറയുന്ന കാര്യങ്ങള്‍ക്കെല്ലാം അവന്‍ തലകുലുക്കുന്നതും വീഡിയോയില്‍ കാണാം. 

ആവശ്യപ്പെടാതെ സ്ത്രീധനം, ഭാര്യയുടെ കുടുംബത്തിനെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് യുവാവ്, പിന്നീട് സംഭവിച്ചത്

View post on Instagram

77 വർഷം പഴക്കം, എലിസബത്ത് രാജ്ഞിയുടെ വിവാഹകേക്കിലെ ഒരു കഷ്ണം 2 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ വിറ്റു

നിരവധി പേരാണ് ആണ്‍കുട്ടിയുടെ സ്നേഹത്തെ പ്രകീര്‍ത്തിച്ച് കൊണ്ട് രംഗത്തെത്തിയത്. 'ആ പെൺകുട്ടിക്ക് ഏറ്റവും മികച്ച മൂത്ത സഹോദരൻ ഉണ്ടാകാൻ പോകുന്നുവെന്ന് നിങ്ങൾക്കറിയാം.' ഒരു കാഴ്ചക്കാരനെഴുതി. "മനോഹരം! എന്‍റെ മകൻ അവന്‍റെ കുഞ്ഞു അനിയത്തിയെ കണ്ടപ്പോഴും ഇങ്ങനെയായിരുന്നു. അവൻ സന്തോഷം കൊണ്ട് കരഞ്ഞു. എന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമായിരുന്നു അത്.' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. 'ആ ആത്മാക്കൾ മുമ്പേ പരസ്പരം അറിയാം' എന്നായിരുന്നു മറ്റൊരു കുറിപ്പ്. 

'പ്രണയം തകർന്നു, പത്ത് ദിവസം 'ബ്രേക്കപ്പ് ലീവ്' വേണം; വ്യത്യസ്തമായ അവധി ആവശ്യം, സോഷ്യല്‍ മീഡിയയില്‍ വൈറല്‍