മറ്റ് ചിലരും പട്ടിയില്‍ നിന്നും യുവാവിനെ രക്ഷിപ്പെടുത്താന്‍ എത്തുന്നുണ്ടെങ്കിലും സ്ത്രീ രണ്ടും കല്പിച്ച് പട്ടിയുമായി പോരാടുന്നു. 

തെരുവ് നായ്ക്കളുടെ ഭീഷണി കേരളം പല തവണ അനുഭവിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കേരളത്തില്‍ തെരുവ് നായ്ക്കളുടെ ആക്രണ പരമ്പര അരങ്ങേറിയപ്പോള്‍ ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നുകളില്ലായെന്നത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. പിന്നാലെ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തെരുവ് നായ്ക്കളുടെ വന്ധ്യംകരണം അടക്കമുള്ള മുന്‍കരുതലുകളില്‍ പിന്നോട്ട് പോയെന്നും വാര്‍ത്തകള്‍ വന്നു. ഇത് കേരളത്തിലെ മാത്രം അവസ്ഥയല്ല. ലോകമെമ്പാടും തെരുവ് നായ്ക്കളുടെ ആക്രമണം ഓരോ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. സാമൂഹിക മാധ്യമമായ എക്സില്‍ Ghar Ke Kalesh എന്ന ഉപയോക്താവ് പങ്കുവച്ച ഒരു വീഡിയോ ഏറെ പേരുടെ ശ്രദ്ധനേടി. വീഡിയോയില്‍ ഒരു യുവാവിനെ നായ ആക്രമിക്കുമ്പോള്‍ അപ്രതീക്ഷിതമായി ഒരാള്‍ 'ഹീറോ'യാകുന്നു. 

റോഡില്‍ രണ്ട് തെരുവ് പട്ടികള്‍ നില്‍ക്കുന്നിടത്ത് നിന്നാണ് വീഡിയോയുടെ തുടങ്ങുന്നത്. ഇതേ സമയം അടുത്തുള്ള കടയില്‍ നിന്നും ഒരു സ്ത്രീയും ഒരു യുവാവും റോഡിലേക്ക് ഇടങ്ങി രണ്ട് പേരും രണ്ട് വഴിക്ക് നടക്കുന്നു. ഇതിനിടെ കൂട്ടത്തിലെ ഒരു പട്ടി യുവാവിനെ കടിക്കുന്നു. പെട്ടെന്ന് തന്നെ ഏവരെയും ആശ്ചര്യപ്പെടുത്തി സ്ത്രീ ഓടിവരികയും പട്ടിയെ പിടിച്ച് മാറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇതിനിടെ മറ്റ് ചിലരും എത്തുന്നുണ്ടെങ്കിലും സ്ത്രീ പട്ടിയെ വിടുന്നില്ല. ഏതാണ്ട് അമ്പത്തിയഞ്ച് മിനിറ്റോളം സ്ത്രീ പട്ടിയുമായി മല്ലിടുകയും യുവാവിനെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു. ഇതിനിടെ പട്ടി സ്ത്രീയുടെ കൈയില്‍ കടിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. സ്ത്രീയുടെ അസാമാന്യ ധൈര്യമാണ് യുവാവിനെ കൂടുതല്‍ പരിക്കുകളില്‍ നിന്നും രക്ഷപ്പെടുത്തിയത്. 

'അവള്‍ എന്നെപ്പോലെ വളരും'; 11 -ാം വയസില്‍ മരിച്ച ജ്യേഷ്ഠന്‍ 26 വര്‍ഷം മുമ്പെഴുതിയ കുറിപ്പ് പങ്കുവച്ച് അനിയത്തി

Scroll to load tweet…

64 വര്‍ഷത്തിന് ശേഷം ഭാര്യ ചുമരില്‍ നിന്നും കണ്ടെത്തിയത് ഭര്‍ത്താവിന്‍റെ ആ സ്നേഹം !

അർഹന്ത് ഷെൽബി എന്ന എക്സ് ഉപയോക്താവാണ് വീഡിയോ ആദ്യം എക്സില്‍ പങ്കുവച്ചത്. ഈ വീഡിയോ 'ധീരയായ യുവതി തെരുവ് നായയില്‍ നിന്നും ഒരു മനുഷ്യനെ രക്ഷിച്ചു.' എന്ന കുറിപ്പോടെ ഘർ കെ കലേഷ് റീഷെയര്‍ ചെയ്തപ്പോഴാണ് സാമൂഹിക മാധ്യമത്തില്‍ വീഡിയോ വൈറലായത്. ഒറ്റ് ദിവസം കൊണ്ട് തന്നെ പന്ത്രണ്ട് ലക്ഷം പേരാണ് വീഡിയോ കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് കുറിപ്പെഴുതാനെത്തി. തെരുവ് നായ്ക്കളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കണമെന്നും അവയെ പ്രകോപിപ്പിക്കരുതെന്നും ചിലര്‍ നിർദ്ദേശിച്ചു, ചിലര്‍ നായ്ക്കളുടെ ആക്രമണം കൂടുകയാണെന്ന് എഴുതി. 'ഏതാണ്ട് എല്ലാ നഗരങ്ങളിലും തെരുവ് നായ്ക്കൾ ഒരു വലിയ പ്രശ്നമായി മാറുകയാണ്!!' ഒരു കാഴ്ചക്കാരനെഴുതി. "അവന്‍റെ അമ്മയെപ്പോലെ തോന്നുന്നു, പക്ഷേ നന്നായി ചെയ്തു." മറ്റൊരാള്‍ കുറിച്ചു.

അറബിവാക്യം ഖുറാനിലേതെന്ന് ആരോപണം; പാകിസ്ഥാനില്‍ യുവതിയോട് വസ്ത്രം ഊരാന്‍ ആവശ്യപ്പെട്ട് ജനക്കൂട്ടം !