Asianet News MalayalamAsianet News Malayalam

ബില്‍ ഗേറ്റ്സ് അഴുക്കുചാലില്‍ ഇറങ്ങിയതെന്തിന്? ബില്‍ ഗേറ്റ്സ് പങ്കുവച്ച വീഡിയോ വൈറല്‍ !

അഴുക്കുചാലില്‍ ഇറങ്ങുന്ന വീഡിയോ ബില്‍ ഗേറ്റ്സ് തന്നെയാണ് തന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചത്. ഒറ്റ ദിവസം കൊണ്ട് ഒരു ലക്ഷത്തിന് മേലെ ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തു. 

video of Bill Gates' world toilet day went viral bkg
Author
First Published Nov 21, 2023, 11:02 AM IST


വംബർ 19-നായിരുന്നു ലോക ടോയ്‌ലറ്റ് ദിനം. ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരില്‍ ഒരാളായ ബില്‍ ഗേറ്റ്സും ലോക ടേയ്‍ലറ്റ് ദിനവും തമ്മിലെന്ത് ബന്ധമെന്നാകും നിങ്ങള്‍ ഇപ്പോള്‍ ആലോചിക്കുന്നത്. എന്നാല്‍, മലിനജല സംവിധാനത്തിന്‍റെ ചരിത്രവും ആഗോള ആരോഗ്യത്തിൽ മലിനജലത്തിന്‍റെ പങ്കും മനസിലാക്കാന്‍ ലോക ടോയ്‍ലറ്റ് ദിനം പോലൊരു ദിവസം വേറെയില്ലെന്നാണ് ബില്‍ ഗേറ്റ്സിന്‍റെ പക്ഷം. അതിനാല്‍ ലോക ടോയ്‍ലറ്റ് ദിനമായ നവംബര്‍ 19 ന് ബില്‍ ഗേറ്റ്സ് ബ്രസല്‍സിലെ ഒരു അഴുക്കു ചാലില്‍ ഇറങ്ങി. അഴുക്കുചാലില്‍ ഇറങ്ങുന്ന വീഡിയോ ബില്‍ ഗേറ്റ്സ് തന്നെയാണ് തന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചത്. ഒറ്റ ദിവസം കൊണ്ട് ഒരു ലക്ഷത്തിന് മേലെ ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തു. 

വീഡിയോ പങ്കുവച്ച് കൊണ്ട് ബില്‍ ഗേറ്റ്സ് ഇങ്ങനെ കുറിച്ചു, 'ഈ വർഷത്തെ #WorldToiletDay-നായി ബ്രസ്സൽസിലെ മലിനജല സംവിധാനത്തിന്‍റെ മറഞ്ഞിരിക്കുന്ന ചരിത്രവും ആഗോള ആരോഗ്യത്തിൽ മലിനജലത്തിന്‍റെ പങ്കും ഞാൻ പര്യവേക്ഷണം ചെയ്തു.' വീഡിയോയുടെ തുടക്കത്തില്‍ ബ്രസല്‍സിലെ തെരുവിലെ ഒരു അഴുക്കുചാലിന്‍റെ അടപ്പ് തുറന്ന് ബില്‍ ഗേറ്റ്സ് അതിലേക്ക് ഇറങ്ങുന്നു. തുടര്‍ന്ന് തുരങ്കത്തിന്‍റെ ഉള്ളിലൂടെ കടന്ന് പോകുന്ന ബില്‍ഗേറ്റ്സ്, നഗരത്തിലെ മാലിനജല സംവിധാനത്തിന്‍റെ സങ്കീർണ്ണമായ പ്രവർത്തനങ്ങൾ മനസിലാക്കുന്നതിനായി ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തുന്നു. 200 മൈൽ ദൂരമുള്ള (321 കിലോമീറ്റര്‍) അഴുക്കുചാലുകളുടെയും അതിന്‍റെ ശുദ്ധീകരണ പ്ലാന്‍റുകളുടെയും വിപുലമായ ശൃംഖല, നഗരത്തിലെ മാലിന്യങ്ങൾ സംസ്കരിക്കുന്നതെങ്ങനെ എന്നതിനെ കുറിച്ചും അദ്ദേഹം മനസിലാക്കി. 

150 വര്‍ഷം പഴക്കമുള്ള മള്‍ബറി മരത്തില്‍ നിന്നും ജലപ്രവാഹം; വീഡിയോ കണ്ടത് രണ്ട് കോടിയോളം പേര്‍ !

മൂന്നിരട്ടി വലിപ്പമുള്ള അനാകോണ്ടയെ വെറും കൈകൊണ്ട് പിടികൂടുന്ന യുവാവ്; കണ്ണ് തള്ളി സോഷ്യല്‍ മീഡിയ !

നേരത്തെയും മാലിന്യത്തിനും മലിന ജലത്തിനും എതിരെയുള്ള ക്യാമ്പൈനുകളില്‍ ബില്‍ ഗേറ്റ്സ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015 ലും 2016 ലും മനുഷ്യന്‍, ശുചിത്വം പാലിക്കേണ്ടതിന്‍റെ പ്രധാന്യം വ്യക്തമാക്കുന്ന നിരവധി ക്യാമ്പൈനുകളില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. 2013 ലാണ് ഐക്യരാഷ്ട്ര സഭ, എല്ലാവര്‍ഷവും നവംബര്‍ 19 ലോക ടോയ്‍ലറ്റ് ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. അതേസമയം  2001 മുതല്‍ വേൾഡ് ടോയ്‌ലെറ്റ് ഓർഗനൈസേഷന്‍ നവംബര്‍ 19 ലോക ടോയ്‍ലറ്റ് ദിനമായി ആചരിക്കുന്നു. 'ത്വരിതപ്പെടുത്തുന്ന മാറ്റം' എന്നതാണ് ഈ വർഷത്തെ ലോക ടോയ്‍ലറ്റ് ദിനത്തിന്‍റെ പ്രമേയം. വെള്ളം, ശുചിത്വം, എന്നിവയുടെ അപര്യാപ്ത ഓരോ വർഷവും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ 8,27,000 മരണങ്ങൾക്ക് കാരണമാകുന്നുവെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. 

'അല്‍പ്പം താമസിച്ചു'; ക്ഷമാപണത്തോടെ 45 വര്‍ഷങ്ങള്‍ക്ക് ശേഷം ലൈബ്രറിയില്‍ പുസ്തകം തിരിച്ചെത്തി !
 

Follow Us:
Download App:
  • android
  • ios