അഞ്ചും എഴും നിലകളിലായി ശവപ്പെട്ടികള്‍ വയ്ക്കാന്‍ കഴിയുന്ന ലംബമായ സെമിത്തേരിയുടെ വീഡിയോയായിരുന്നു 'ശവപ്പെട്ടി കൂമ്പാരം ഭയപ്പെടുത്തുന്ന നേര്‍ക്കാഴ്ച' എന്ന പേരില്‍ പങ്കുവയ്ക്കപ്പെട്ടത്. എഴുപതിനായിരത്തോളം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്.  


ലോകത്തിലെ ഓരോ മതവും അതിന്‍റെ വളര്‍ച്ചയുടെ കാലത്ത് വിശ്വാസികളായ മനുഷ്യരുടെ ജീവിതവുമായി ബന്ധപ്പെടുന്ന സര്‍വ്വമേഖലയിലും തനത് സവിശേഷതകളോടെ ചില ആചാരാനുഷ്ഠാനങ്ങള്‍ വിളക്കി ചേര്‍ത്തിട്ടുണ്ട്. ഭൂമിയില്‍ ജീവിച്ചിരിക്കുന്ന മനുഷ്യന്‍ അവന്‍റെ ജീവിതത്തില്‍ കടന്ന് പോകുന്ന എല്ലാ പ്രധാനപ്പെട്ട നിമിഷങ്ങളും ഇത്തരത്തില്‍ മതവുമായി ബന്ധപ്പെടുന്നു. മരണാനന്തരം എന്തെന്ന മനുഷ്യന്‍റെ 'ആധി'യും മതങ്ങളുമായി ബന്ധപ്പെട്ടാണ് നിലനില്‍ക്കുന്നതും. മരണാനന്തര ജീവിതത്തെ കുറിച്ച് തെളിവുകള്‍ നിരത്താന്‍ ശാസ്ത്ര ലോകത്തിന് കഴിഞ്ഞിട്ടില്ലെങ്കിലും മതത്തിന് അതിനെല്ലാം കൃത്യമായ വഴികളും ഉത്തരങ്ങളുമുണ്ട്. എന്നാല്‍ ഓരോ മതത്തെ സംബന്ധിച്ചും ഇത്തരം കാര്യങ്ങളില്‍ വലിയ വൈജാത്യം കാണാനും കഴിയും. മരണാനന്തരം മൃതദഹം സംസ്കരിക്കുന്നത് സംബന്ധിച്ച ഒരു വീഡിയോ വൈറലായതിന് പിന്നാലെ ഇത് സംബന്ധിച്ച് വലിയൊരു ചര്‍ച്ചയാണ് യൂറ്റ്യൂബ് ഷോര്‍ട്ടില്‍ നടന്നത്. 

മരണാനന്തരം മൃതദേഹം സംസ്കരിക്കുന്നത് സംബന്ധിച്ച് സാമൂഹിക മാധ്യമമായ യൂറ്റ്യൂബ് ഷോട്ട്സില്‍ പങ്കുവച്ചൊരു വീഡിയോയാണ് ചര്‍ച്ചയ്ക്ക് വഴിമരുന്നിട്ടത്. 23 ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്. ബിക്കു സ്റ്റാന്‍ലി എന്ന യൂറ്റ്യൂബര്‍ കോട്ടയം ഇന്ത്യന്‍ ചര്‍ച്ച് ഓഫ് ക്രൈസ്റ്റിന്‍റെ സെമിത്തേരിയില്‍ നിന്നുള്ള ദൃശ്യങ്ങളുടെ വീഡിയോയാണ് ഷോട്ട്സില്‍ പങ്കുവച്ചത്. പിന്നാലെ എണ്ണൂറോളം പേര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. അഞ്ചും എഴും നിലകളിലായി ശവപ്പെട്ടികള്‍ വയ്ക്കാന്‍ കഴിയുന്ന ലംബമായ സെമിത്തേരിയുടെ വീഡിയോയായിരുന്നു 'ശവപ്പെട്ടി കൂമ്പാരം ഭയപ്പെടുത്തുന്ന നേര്‍ക്കാഴ്ച' എന്ന പേരില്‍ പങ്കുവയ്ക്കപ്പെട്ടത്. എഴുപതിനായിരത്തോളം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. 

ഇസ്രയേല്‍ വ്യോമാക്രമണം: ഗാസയില്‍ മൂന്ന് പലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. ലംബമായ സെമിത്തേരിയിലെ ഒരു ശവക്കല്ലറയിലേക്ക് മൃതദേഹം അടങ്ങിയ ശവപ്പെട്ടി കയറ്റി വയ്ക്കുന്നതില്‍ ആരംഭിക്കുന്ന വീഡിയോ ശവക്കുഴിയുടെ ദൃശ്യവും കാണിക്കുന്നു. ആ കോണ്‍ക്രിറ്റ് സെമിത്തേരിയുടെ പുറകിലെ കുഴിയിലേക്ക് തള്ളിയിട്ട നിലയില്‍ ശവപ്പെട്ടികള്‍ കൂടി നില്‍ക്കുന്നതും കുഴിയില്‍ ഉപേക്ഷിച്ച പൂച്ചെണ്ടുകള്‍ക്കിടയില്‍ വള്ളിച്ചെടികള്‍ പടര്‍ന്ന് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോയ്ക്ക് താഴെയുള്ള കമന്‍റുകളില്‍ 'മൃതദേഹം മറവ് ചെയ്യുന്നതോ ദഹിക്കുന്നതോ ശരിയായ രീതി' എന്ന ചര്‍ച്ച സജീവമായി. 'ഇത്തരം സെമിത്തേരികള്‍ക്ക് 'അറ'യെന്നാണ് പേര്. സാമ്പത്തിക ശേഷി കുറഞ്ഞവരാണ് ഇത്തരം അറകള്‍ മരണാനന്തരം ഉപയോഗിക്കുന്നത്. ഇത്തരം ഒരു അറയ്ക്ക് പള്ളിക്ക് നാലായിരം രൂപ കൊടുക്കണം. സാമ്പത്തികമായി ശേഷിയുള്ളവര്‍ പള്ളിയില്‍ കൂടുതല്‍ പണം അടച്ചാല്‍ മൃതദേഹം മണ്ണില്‍ ഒരുക്കിയ കല്ലറകളില്‍ വയ്ക്കാന്‍ കഴിയുമെന്നും @snehafrancis9547 എന്ന കാഴ്ചക്കാരന്‍ എഴുതി.