ചൈനക്കാര്‍ പാകിസ്ഥാന്‍ മൊത്തം കൊള്ളയടിച്ചപ്പോൾ പാകിസ്ഥാനികൾക്ക് 10 ചൈനീസ് കമ്പ്യൂട്ടറുകൾ മാത്രമാണ് കിട്ടിയതെന്നായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കളുടെ പരിഹാസം.


സ്ലാമാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചൈനീസ് നിയന്ത്രണത്തിലുള്ള കോൾ സെന്‍ററിൽ മാര്‍ച്ച് 12 -ന് പാകിസ്ഥാന്‍ ഫെഡറൽ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷണത്തിനെത്തി. പാകിസ്ഥാനിലും മറ്റ് രാജ്യങ്ങളിലുമായി വലിയ തോതിലുള്ള സൈബര്‍ കുറ്റകൃത്യങ്ങൾക്ക് നേതൃത്വം നല്‍കിയെന്നതായിരുന്നു കേസ്. ഇസ്ലാമാബിദിലെ സെക്ടർ എഫ് 11 ല്‍ പ്രവര്‍ത്തിക്കുകയായിരുന്ന ചൈനീസ് നിയന്ത്രണത്തിലുള്ള കേൾ സെന്‍ററിലായിരുന്നു പരിശോധന നടന്നത്. 

പരിശോധനയ്ക്ക് പിന്നാലെ കോൾ സെന്‍റര്‍ അടച്ചു. ഏതാണ്ട് 20 ഓളം ജീവനക്കാരെ അറസ്റ്റ് ചെയ്തു. ഇതിനിടെ ചില ഉയർന്ന ചൈനീസ് ഉദ്യോഗസ്ഥർ രാജ്യം വിട്ടെന്നും എഫ്ഐഎയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകൾ പറയുന്നു. കോൾ സെന്‍ററിലെ സൈബര്‍ തട്ടിപ്പിന് പാകിസ്ഥാന്‍ സ്വദേശികളെയും വിദേശികളെയും ഉപയോഗിച്ചിരുന്നതായും എഫ്ഐഎയുടെ അന്വേഷണത്തില്‍ കണ്ടെത്തി. അറസ്റ്റിലായവരെ കൂടുതല്‍ ചോദ്യം ചെയ്യുകയാണെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. 

ജീവനക്കാരെ അറസ്റ്റ് ചെയ്ത് ഫെഡറൽ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഉദ്യോഗസ്ഥർ മടങ്ങിയതിന് പിന്നാലെ കോൾ സെന്‍ററിലേക്ക് പ്രദേശവാസികൾ ഇറച്ച് കയറി. സെന്‍ററില്‍ ഉണ്ടായിരുന്ന എല്ലാ സാധനങ്ങളും കൊള്ളയടിച്ചു. ടാപ്ടോപ്പുകളും ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളും കീബോർഡുകളും എക്സറ്റന്‍ഷന്‍ വയറുകളും മറ്റുമായി ടോൾ സെന്‍ററില്‍ നിന്നും ഇറങ്ങി വരുന്ന പല പ്രയത്തിലുള്ള പാകിസ്ഥാന്‍കാരുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വീഡിയോയില്‍ നൂറ് കണക്കിനാളുകൾ കോൾ സെന്‍റിലേക്ക് കയറുകയും തിരികെ ഇറങ്ങുമ്പോൾ എന്തെങ്കിലും കൈയില്‍ കരുതുകയും ചെയ്തു. കോൾ സെന്‍ററിനുള്ളിലും നൂറ് കണക്കിനാളുകളെ കാണാം. 

Watch Video:  39 -കാരിയായ മുത്തശ്ശിയും കുഞ്ഞും; ചിത്രം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

Scroll to load tweet…

Watch Video:'ദിവസം ഒരെണ്ണത്തിനെ വച്ചെങ്കിലും കാണും'; സ്ഥിരമായി അന്യഗ്രഹ വാഹനങ്ങൾ കാണുന്ന സ്ഥലം, വീഡിയോ

Scroll to load tweet…

Read More:'മരണശേഷം ശരീരം പാരച്ചൂട്ടിൽ കയറ്റണം'; വിചിത്രമായ അന്ത്യാഭിലാഷങ്ങൾ വെളിപ്പെടുത്തിയ സർവ്വേ

മെഗാ അപ്ഡേറ്റ്സ് എന്ന എക്സ് ഹാന്‍റിലില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ ഇങ്ങനെ കുറിച്ചിരുന്നു. 'ഇസ്ലാമാബാദിലെ ചൈനീസ് കോൾ സെന്‍റര്‍ കൊള്ളയടിക്കുന്ന പാകിസ്ഥാനികൾ. നൂറു കണക്കിന് ലാപ്പ്ഡോപ്പുകളും ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റ് ഫര്‍ണീച്ചറുകളും വിശുദ്ധ മാസമായ റംസാനില്‍ മോഷ്ടിക്കപ്പെട്ടു.' വീഡിയോ രണ്ട് ദിവസത്തിനുള്ളില്‍ നാലേ മുക്കാല്‍ ലക്ഷത്തിലധികം പേരാണ് കണ്ടത്. നിരവധി പേര്‍ കുറിപ്പുകളെഴുതാനെത്തി. ചൈന പാകിസ്ഥാന്‍റെ സകല സ്വത്തും മോഷ്ടിച്ചു. പാകിസ്ഥാനികൾക്ക് മോഷ്ടിക്കാന്‍ കിട്ടിയത് പത്ത് ലാപ്പ് ടോപ്പ് എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. ക്രിപ്റ്റോകറന്‍സില്‍ നിക്ഷേപിക്കുന്നതിലും റിസ്ക്കാണ് പാകിസ്ഥാനില്‍ ഒരു ബിസിനസ് തുടങ്ങുന്നത് എന്നായിരുന്നു മറ്റൊരു കുറിപ്പ്. 

Read More: പോംപേയില്‍ നിന്നും കണ്ടെത്തിയത് 2000 വര്‍ഷം പഴക്കമുള്ള റോമന്‍ റൊട്ടി !