നായകള്‍ പ്രതിസന്ധി ഘട്ടങ്ങളിലും കൂടെ നില്‍ക്കുന്നവരാണെന്നും അവയൊരിക്കലും നമ്മെ പാതി വഴിയില്‍ ഉപേക്ഷിക്കില്ലെന്നും ചിലര്‍ കുറിച്ചു. 


ളര്‍ത്തുമൃഗങ്ങളുടെ ചില രസകരമായ നിമിഷങ്ങള്‍ നമ്മുടെ മനസില്‍ സന്തോഷം നിറയ്ക്കും. അത്തരം നൂറുകണക്കിന് വീഡിയോകള്‍ ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. എന്നാല്‍, മറ്റൊരു നായയുടെ പ്രശ്നം തിരിച്ചറിഞ്ഞ് അതിന് പരിഹാരം കണ്ടെത്തുന്ന നായയെ കണ്ടിട്ടുണ്ടോ? എന്നാല്‍ അത്തരമൊരു വീഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ വളരെ വേഗം വൈറലായി. dogsofinstagram എന്ന പട്ടികളുടെ വീഡിയോകള്‍ പങ്കുവയ്ക്കുന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 

വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു.'ദൈവത്തിന് നന്ദി @duke ദി വാട്ടർ ബോയെ രക്ഷിക്കാൻ അവനൊരു വലിയ സഹോദരൻ ഉണ്ട്. എത്ര അവിശ്വസനീയമാംവിധം മധുരം!' വീഡിയോ ഒരു കടല്‍ തീരത്ത് നിന്നുള്ളതായിരുന്നു. ഒന്നിന് പുറകെ ഒന്നായി പാഞ്ഞ് വരുന്ന തിരകള്‍ക്ക് സമീപത്തേക്ക് നീങ്ങിയ തന്‍റെ പന്തെടുക്കാന്‍ ഭയന്ന് ഓരോ തിരവരുമ്പോഴും പിന്നിലേക്ക് വലിയുന്ന ഒരു നായ കുട്ടിയില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. ഇനി എന്ത് ചെയ്യുമെന്ന ആശങ്കയോടെ പട്ടിക്കുഞ്ഞ് ചുറ്റും നോക്കുമ്പോള്‍, തൊട്ട് അപ്പുറത്ത് കടല്‍ മണലില്‍ വലിയൊരു കുഴി കുഴിക്കുകയായിരുന്ന മറ്റൊരു നായ ഓടിവരികയും പന്തെടുത്ത് പട്ടിക്കുട്ടിയുടെ അടുത്ത് കൊണ്ട് ഇടുകയും ചെയ്യുന്നു. ആരുടെയും നിര്‍ദ്ദേശമില്ലാതെ നായ അത്തരമൊരു പ്രവര്‍ത്തി ചെയ്തത് കാഴ്ചക്കാരെ അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതപ്പെടുത്തി. 

ഭാവിയെ കുറിച്ച് ആശങ്ക; ചൈനീസ് യുവ തലമുറ അന്തവിശ്വാസങ്ങളില്‍ ആകൃഷ്ടരാകുന്നുവെന്ന് പഠനം

View post on Instagram

ഉടമ ആത്മഹത്യയ്ക്ക് ശ്രമിച്ചു, പോലീസിനെ വിളിച്ച് വരുത്തി രക്ഷപ്പെടുത്തി വളർത്തുനായ; അഭിനന്ദിച്ച് സോഷ്യൽ മീഡിയ

നായകള്‍ പ്രതിസന്ധി ഘട്ടങ്ങളിലും കൂടെ നില്‍ക്കുന്നവരാണെന്നും അവയൊരിക്കലും നമ്മെ പാതി വഴിയില്‍ ഉപേക്ഷിക്കില്ലെന്നും ചിലര്‍ കുറിച്ചു. 'അത് രണ്ട് നായ്ക്കൾ തമ്മിലുള്ള ശുദ്ധമായ സഹവാസത്തിന്‍റെയും സ്നേഹത്തിന്‍റെയും വിശ്വസ്തതയുടെയും പ്രകടനമല്ലാതെ മറ്റൊന്നുമല്ലെന്ന്' മറ്റൊരു കാഴ്ചക്കാരനെഴുതി. ആറ് ലക്ഷത്തിന് മേലെ ആളുകളാണ് വീഡിയോ ഇതിനകം കണ്ടത്. 'മനോഹരമായ വളർത്തുമൃഗങ്ങൾ. എന്തുകൊണ്ടാണ് മനുഷ്യർക്ക് ഈ അത്ഭുത ജീവികളെപ്പോലെ സ്‌നേഹവും കരുതലും ഉള്ളവർ ആയിക്കൂടാ?' ഒരു കാഴ്ചക്കാരനെഴുതി. 'ഓ! നിങ്ങൾക്ക് എത്ര അത്ഭുതകരമായ വലിയ സഹോദരനാണ് ഉള്ളത്.' മറ്റൊരു കാഴ്ചക്കാരനെഴുതി.

ഒന്നാം റാങ്കിന് പിന്നാലെ അധിക്ഷേപം, പിന്തുണച്ച് ഷേവിംഗ് കമ്പനിയുടെ പരസ്യം; രൂക്ഷമായി വിമർശിച്ച് സോഷ്യൽ മീഡിയ