ആമ, മുയലുമൊത്തുള്ള തന്‍റെ അടുത്ത ഓട്ടത്തിനായി പരിശീലനം നടത്തുകയാണ്. ഇത്തവണയും അവന്‍ സ്വര്‍ണ്ണത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല' എന്നായിരുന്നു ഒരു കുറിപ്പ്. 

കുട്ടിക്കാലത്ത് എപ്പോഴെങ്കിലും ഒരിക്കല്‍ ആമയും മുയലും പന്തയം വച്ച ഈസോപ്പ് കഥ കേള്‍ക്കാത്തവര്‍ കുറവായിരിക്കും. മുയലിന്‍റെ ആത്മവിശ്വാസക്കൂടുതല്‍ ആമയുടെ വിജയത്തിലേക്കുള്ള വഴി തെളിക്കുന്ന ആ കഥയിലും ആമ വളരെ മെല്ലെയാണെങ്കിലും സ്ഥിരോത്സാഹമുള്ളയാളാണ്. ഈ കഥ കേട്ട് വളര്‍ന്ന തലമുറകളിലെല്ലാം ആമയുടെ വേഗതയും സ്ഥിരോത്സാഹവും ഓര്‍മ്മകളിലെവിടെയെങ്കിലും അവശേഷിക്കും. എന്നാല്‍ pubity എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ പങ്കുവയ്ക്കപ്പെട്ട ഒരു ആമയുടെ ഓട്ടം ആ പഴയ മലയാള നേഴ്സറി കഥയെ തീര്‍ത്തും അപ്രസക്തമാക്കുന്ന ഒന്നായിരുന്നു. "ഞാൻ ഒരു ആമയെ പൂർണ്ണ വേഗതയിൽ കണ്ടോ?" എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 

വീഡിയോയില്‍ നദിയിലേക്കുള്ള ഒരു ചെറിയ പാലം ഇറങ്ങിപ്പോകുന്ന ആമയായിരുന്നു ഉണ്ടായിരുന്നത്. പലത്തിലേക്ക് കയറുന്നതുവരെ ആമ പതിവ് പോലെ ഇഴഞ്ഞായിരുന്നു നീങ്ങിയത്. എന്നാല്‍, പാലത്തില്‍ കയറിയതിന് പിന്നാലെ ആമ ഫുള്‍ സ്പീഡിലായിരുന്നു. ഞൊടിയിട കൊണ്ട് പാലം ഇറങ്ങിയ ആമ നദിയിലേക്ക് ഓടിപ്പോവുന്നത് കാണാം. വീഡിയോ വളരെ വേഗം ആളുകളുടെ ശ്രദ്ധയാകര്‍ഷിച്ചു. ഇതിനകം അഞ്ച് ലക്ഷത്തിലേറെ പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. മൂന്നരലക്ഷത്തോളം പേര്‍ വീഡിയോ ലൈക്ക് ചെയ്തു. ആമയുടെ അത്ലറ്റിക്സ് മികവിനെ പുകഴ്ത്താന്‍ നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്‍റെഴുതാനെത്തി. 

നൈജീരിയയിലെ 'ബേബി ഫാക്ടറികൾ'; വാടക ഗർഭധാരണത്തിനായി പെൺകുട്ടികളെ ചൂഷണം ചെയ്യുന്ന സംഘങ്ങൾ ശക്തമാകുന്നു

View post on Instagram

ദുബായിയുടെ ബുർജ് ഖലീഫയെക്കാള്‍ ഉയരുമോ സൗദിയുടെ അംബരചുംബി ?

ചിലര്‍ ആമകളുടെ മറഞ്ഞിരിക്കുന്ന മഹാശക്തികളെക്കുറിച്ച് പൂർണ്ണമായും അറിയില്ലെന്ന് സമ്മതിച്ചു, മറ്റുചിലര്‍ക്ക് മുയലിന്‍റെയും ആമയുടെയും ക്ലാസിക് കഥ ഓര്‍ക്കാതിരിക്കാനായില്ല. ഒരു ഉപയോക്താവ് എഴുതിയത്, "ആമ, മുയലുമൊത്തുള്ള തന്‍റെ അടുത്ത ഓട്ടത്തിനായി പരിശീലനം നടത്തുകയാണ്." എന്നായിരുന്നു. ഇത്തവണയും അവന്‍ സ്വര്‍ണ്ണത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചത്. മറ്റൊരു കാഴ്ചക്കാരന്‍ കോമിക് കഥാപാത്രമായ നിന്‍ജയെ ഓര്‍ത്തു. 'അത് നിന്‍ജ ആമയാണ്.' എന്നായിരുന്നു കുറിപ്പ്. 

നിധി കണ്ടെത്താന്‍ വീട്ടിനുള്ളിൽ കുഴിച്ചത് 130 അടിയുള്ള ഗർത്തം; ഒടുവിൽ ആ കുഴിയിൽ വീണ് 71 കാരന് ദാരുണാന്ത്യം !