ശവമഞ്ചവുമായി ശവക്കുഴിയുടെ മുകളിലെത്തിയപ്പോൾ. താത്കാലികമായി നിര്‍മ്മിച്ച പ്ലാറ്റ്ഫോം തകർന്ന് വീഴുകയായിരുന്നു.
അപ്രതീക്ഷിതമായ ചില വീഴ്ചകൾ കാഴ്ചക്കാരില്‍ അവരറിയാതെ തന്നെ ചിരിയുണര്‍ത്തും, വീഴുന്നവരെ സംബന്ധിച്ച് അത് അത്രനല്ല കാര്യമല്ലെങ്കില്‍ കൂടി. അത്തരമൊരു അപ്രതീക്ഷിത സംഭവത്തെ തുടര്‍ന്ന് ഒരു കുടുംബം മുഴുവനും ശവക്കുഴിയിലേക്ക് വീഴുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഫിലാഡെൽഫിയയിലാണ് സംഭവം നടന്നത്. ശവസംസ്കാരത്തിനായി ശവമഞ്ചവും ചുമന്ന് വരുന്നതിനിടെ ശവക്കുഴിയുടെ മുകൾ വശത്ത് തട്ട് അടിച്ച് വച്ചിരുന്ന മരപ്പലകകൾ ഭാരം താങ്ങാനാകാതെ പൊട്ടിത്താഴെ വീഴുകയായിരുന്നു. ഇതോടെ ശവമഞ്ചവും പിടിച്ച് നിന്നിരുന്നവരും ചില കുടുംബക്കാരും ശവമഞ്ചത്തോടൊപ്പം ശവക്കുഴിയിലേക്ക് വീണു.
ഫിലാഡെല്‍ഫിയ സ്വദേശിയായ ബഞ്ചമിൻ അവിലസ് മാര്‍ച്ച് 21 -ാം തിയതി ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. അദ്ദേഹത്തിന്‍റെ അന്ത്യയാത്രയ്ക്കായി ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം സെമിത്തേരിയിലേക്ക് എത്തിയിരുന്നു. ഗ്രീന്‍ മൌണ്ട് സെമിത്തേരിയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ശവസംസ്കാരം നിശ്ചയിച്ചിരുന്നത്. ശവമഞ്ചവുമായി സംസ്കാരത്തിനായി പോൾബെയറേഴ്സ് എത്തിയതിന് പിന്നാലെ ശവക്കുഴിയുടെ മുകൾഭാഗം ഇടിഞ്ഞ് വീഴുകയായിരുന്നു.
Watch Video: 'ഉറക്കമാ... ഉറക്കമാ...'; ക്ലാസില്‍ ഇരുന്ന് ഉറങ്ങുന്ന ടീച്ചറുടെ വീഡിയോ വൈറൽ
Watch Video: ആർത്തവം; തമിഴ്നാട്ടിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസ് റൂമിന് പുറത്ത് ഇരുത്തി പരീക്ഷ എഴുതിച്ചു, വിഡിയോ
ഇതേടെ ശവമഞ്ചം പിടിച്ച് നിന്നിരുന്ന പോൾബെയറേഴ്സും ചില കുടുംബാംഗങ്ങളും ശവക്കുഴിയിലേക്ക് വീണു. അപ്രതീക്ഷിത സംഭവത്തില്‍ ഭയന്ന് പോയ കുടുംബാംഗങ്ങൾ കരയുകയും നിലവിളിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. സംഭവത്തില്‍ ചിലര്‍ക്ക് കൈയ്ക്കും കാലിനും നടുവിനും സാരമായ പരിക്കേറ്റായി റിപ്പോര്‍ട്ടുകൾ പറയുന്നു. ബഞ്ചമിൻ അവിലസിന്‍റെ മകന്‍ ബഞ്ചമിന്‍ അപകടത്തില്‍ ശവമഞ്ചത്തിന്‍റെ അടിയില്‍ പെട്ട് പോയി.
സംഭവത്തെ തുടര്‍ന്ന് സെമിത്തേരി സൂക്ഷിപ്പുകാര്‍ക്കെതിരെ കുടുംബം രംഗത്തെത്തി. ശവക്കുഴിയുടെ മുകൾത്തട്ടിന് ബലമില്ലാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. ശവക്കുഴിക്ക് മുകളില്‍ വച്ചിരിക്കുന്ന മരപ്പലകകൾ നനഞ്ഞ് കുതിർന്നതായിരുന്നു. സെമിത്തേരി സൂക്ഷിപ്പുകാര്‍ ക്ഷമാപണം നടത്തണം. തങ്ങളുടെ പിതാവിന് ശരിയായ വിധത്തില്‍ യാത്ര അയപ്പ് നല്‍കാന്‍ കഴിഞ്ഞില്ലെന്നും കുടുംബം ആരോപിച്ചു. ശവസംസ്കാരത്തിനിടെയുണ്ടായ സംഭവങ്ങൾക്ക് സെമിത്തേരി സൂക്ഷിപ്പുകാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
Watch Video: കുട്ടികളിൽ ചില മാറ്റങ്ങൾ; 8 -9 ക്ലാസിലെ കുട്ടികളുടെ ബാഗ് പരിശോധിച്ച അധ്യാപകർ ഞെട്ടി; കോണ്ടം, കത്തി, ഇടിവള...