Asianet News MalayalamAsianet News Malayalam

നിങ്ങളിത് കാണുക, തടിച്ചുകൂടി ജനക്കൂട്ടം, സൈക്കിളി‍ൽ യുവാവിന്റെ സാഹസിക പ്രകടനം, വീഡിയോ വൈറൽ

ഇന്നത്തെ കാലത്തും ഇത്തരം പ്രകടനങ്ങൾ കാണുന്നതിന് ഇത്രയധികം ആളുകളോ എന്ന് നമ്മൾ അതിശയിച്ച് പോകും. എന്തായാലും, യുവാവിന്റെ പ്രകടനം ആളുകൾക്ക് ഇഷ്ടപ്പെടുന്നുണ്ട് എന്നാണ് തോന്നുന്നത്.

viral balancing stunt on cycle video viral
Author
First Published Sep 7, 2024, 7:01 PM IST | Last Updated Sep 7, 2024, 7:01 PM IST

പലതരത്തിലുള്ള സാഹസിക പ്രകടനങ്ങളും നമ്മൾ കണ്ടിട്ടുണ്ടാവും. പണ്ട് നാട്ടിൻപുറങ്ങളിൽ സാധാരണയായി അങ്ങനെയുള്ള സാഹസികപ്രകടനങ്ങളും സർക്കസും ഒക്കെ കാണിക്കുന്നതിനായി ഒരുപാടാളുകൾ വരാറുണ്ടായിരുന്നു. എന്നാൽ, ഇന്ന് അത്തരം കാഴ്ചകൾ കുറവാണ്. മാത്രമല്ല, കൃത്യമായ സുരക്ഷാക്രമീകരണങ്ങളില്ലാതെ അത്തരം പ്രകടനങ്ങൾ നടത്തുന്നത് അപകടകരവുമാണ്. 

എന്നാൽ, അങ്ങനെയുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത് official_satyam_bharti എന്ന യൂസറാണ്. പ്രകടനം നടത്തുന്ന യുവാവിന്റേത് തന്നെയാണ് ഈ അക്കൗണ്ട് എന്നാണ് മനസിലാവുന്നത്. വീഡിയോയിൽ യുവാവ് നടത്തുന്ന പ്രകടനം കാണാൻ എത്തിയിരിക്കുന്ന ആളുകളെയും കാണാം. നിരവധിപ്പേരാണ് യുവാവിന്റെ പ്രകടനം കാണുന്നതിന് വേണ്ടി ഇവിടെ തടിച്ചു കൂടിയിരിക്കുന്നത്. 

വീഡിയോയിൽ ആദ്യം കാണുന്നത് യുവാവ് സൈക്കിളിൽ നിന്ന് നിലത്ത് നിന്നും പൈസ എടുക്കുന്നതാണ്. അത് പിന്നീട് വസ്ത്രത്തിൽ തിരുകുന്നതും കാണാം. പിന്നീട്, ഇരുകൈകളും വിട്ടശേഷം സൈക്കിളിൽ ചുറ്റുന്നതാണ് കാണുന്നത്. അതും കൈകൾ കൊണ്ട് ആം​ഗ്യമൊക്കെ കാണിച്ച് നൃത്തം വയ്ക്കുന്നത് പോലെയാണ് യുവാവിന്റെ സഞ്ചാരം. നിരവധിപ്പേരാണ് യുവാവിന്റെ പ്രകടനം കാണുന്നതിനായി അവിടെ തടിച്ച് കൂടിയിരിക്കുന്നത്. 

ഇന്നത്തെ കാലത്തും ഇത്തരം പ്രകടനങ്ങൾ കാണുന്നതിന് ഇത്രയധികം ആളുകളോ എന്ന് നമ്മൾ അതിശയിച്ച് പോകും. എന്തായാലും, യുവാവിന്റെ പ്രകടനം ആളുകൾക്ക് ഇഷ്ടപ്പെടുന്നുണ്ട് എന്നാണ് തോന്നുന്നത്. നിരവധിപ്പേരാണ് യുവാവ് പങ്കുവച്ചിരിക്കുന്ന വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. 

ഇതാണ് യഥാർത്ഥ കഴിവ് എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. ഇതേ അക്കൗണ്ടിൽ സൈക്കിളുമായി നടത്തുന്ന മറ്റ് അനേകതം സാഹസികപ്രടനങ്ങളുടെ വീഡിയോയും ഷെയർ ചെയ്തിട്ടുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios