കയറി ചെല്ലുമ്പോൾ തന്നെ ഒരു ഭാ​ഗത്ത് ഒരു കട്ടിൽ കാണാം. അവിടെ വസ്ത്രങ്ങളടക്കം വളരെ അധികം സാധനങ്ങൾ വച്ചിട്ടുണ്ട്.

'സ്വപ്നങ്ങളുടെ ന​ഗരം' എന്നാണ് മുംബൈ അറിയപ്പെടുന്നത്. അതുപോലെ തന്നെ വസ്തുക്കളുടെയും കെട്ടിടങ്ങളുടെയും വിലയ്‍ക്ക് കുപ്രസിദ്ധവുമാണ് മുംബൈ. ഈയിടെയാണ് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറൽ ആയത്. കാണുന്ന ആളുകളിൽ ശ്വാസംമുട്ടലുണ്ടാക്കുന്നതാണ് ഈ വീഡിയോ എന്ന് പറയാതെ വയ്യ. ഒരു വളരെ ചെറിയ അപാർട്‍മെന്റിലൂടെയുള്ള ടൂറാണ് വീഡിയോയിൽ. 

Sumit Palve എന്ന യൂസറാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്ക് വച്ചിരിക്കുന്നത്. ഈ മൈക്രോ അപാർട്‍മെന്റ് വളരെ ചെറിയ ഒരു അപാർട്‍മെന്റിൽ എങ്ങനെ നിങ്ങൾ എല്ലാം ഉൾക്കൊള്ളിക്കും എന്നതിന് തെളിവ് കൂടിയാണ്. നിന്നു തിരിയാൻ ഇടമില്ലാത്ത വീട് എന്നൊക്കെ നാം കേൾക്കാറില്ലേ? അത്തരത്തിൽ ഒന്നാണ് ഈ അപാർട്മെന്റും. വളരെ വളരെ കുറച്ച് മാത്രമാണ് ഇതിനകത്ത് സ്ഥലമുള്ളത്. 

കയറി ചെല്ലുമ്പോൾ തന്നെ ഒരു ഭാ​ഗത്ത് ഒരു കട്ടിൽ കാണാം. അവിടെ വസ്ത്രങ്ങളടക്കം വളരെ അധികം സാധനങ്ങൾ വച്ചിട്ടുണ്ട്. എല്ലാം കൂടി വച്ചിരിക്കുന്ന ഈ റൂമിന്റെ കാഴ്ച പോലും നമ്മെ അസ്വസ്ഥരാക്കും എന്ന കാര്യത്തിൽ സംശയമില്ല. അതിന്റെ ഒരു ഭാ​ഗത്ത് തന്നെയാണ് വളരെ ചെറിയ ഒരു സ്ഥലം ഒരു അടുക്കള പോലെ ഒരുക്കിയിരിക്കുന്നത്. വാഷ്ബേസിനും മറ്റും ഇവിടെ കാണാം. അത് കൂടാതെ ഇതിന്റെയെല്ലാം തൊട്ടടുത്തായിട്ടാണ് ബാത്ത്‍റൂമും. 

View post on Instagram

വീഡിയോ കാണുമ്പോൾ ചിരി വരുമെങ്കിലും മുംബൈയിൽ ഓരോ ദിവസവും എന്ന പോലെ കൂടി വരുന്ന വസ്തുവിന്റെയും വീടിന്റെയും തുകയും വാടകയും എല്ലാം ഒരു വലിയ യാഥാർത്ഥ്യമാണ് എന്നതിലേക്ക് വിരൽ ചൂണ്ടുന്നതാണ് വീഡിയോ. ഇതുപോലെയുള്ള നിരവധി അപാർട്മെന്റുകളുണ്ട്, അവിടെയാണ് പലരുടേയും ജീവിതം, ബ്രോ ഒറ്റ വീഡിയോയിലൂടെ ആ യാഥാർത്ഥ്യം കാണിച്ചു തന്നു എന്നൊക്കെ നിരവധിപ്പേർ കമന്റ് നൽകി.