ട്വിറ്ററിൽ പങ്ക് വച്ചിരിക്കുന്ന വീഡിയോയിൽ ഒരുകൂട്ടം സ്ത്രീകൾ പരമ്പരാ​ഗതമായ വേഷം ധരിച്ച് നാടൻപാട്ടിന്റെ ഈണത്തിൽ ട്രെയിനിൽ ചുവടുകൾ വയ്ക്കുന്നത് കാണാം.

കേരളത്തിൽ അടക്കം പല സ്ഥലങ്ങളിലും വന്ദേഭാരത് എക്സ്പ്രസിന്റെ കടന്നുവരവ് വലിയ സന്തോഷത്തോടെയാണ് ആളുകൾ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം ഡെറാഡൂണിൽ നിന്നും ദില്ലിയിലേക്കുള്ള വന്ദേഭാരതിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചിരുന്നു. എക്‌സ്‌പ്രസിന്റെ കന്നി ഓട്ടം മെയ് 25 -ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു. ഉത്തരാഖണ്ഡിൽ അവതരിപ്പിക്കുന്ന ആദ്യ വന്ദേഭാരത് ആണെന്ന പ്രത്യേകതയും ഇതിനുണ്ട്. ‌

ഇപ്പോഴിതാ അതേ വന്ദേഭാരത് എക്സ്പ്രസിൽ നിന്നുമുള്ള ഒരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. ട്വിറ്ററിൽ പങ്ക് വച്ചിരിക്കുന്ന വീഡിയോയിൽ ഒരുകൂട്ടം സ്ത്രീകൾ പരമ്പരാ​ഗതമായ വേഷം ധരിച്ച് നാടൻപാട്ടിന്റെ ഈണത്തിൽ ട്രെയിനിൽ ചുവടുകൾ വയ്ക്കുന്നത് കാണാം. 'ഉത്തരാഖണ്ഡിൽ ആദ്യത്തെ വന്ദേഭാരത് എക്സ്പ്രസ് അവതരിപ്പിച്ചു. ഡെറാഡൂണിൽ നിന്നും ദില്ലിയിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാ​ഗ് ഓഫ് ചെയ്തു. പ്രാദേശികമായ നൃത്തത്തിന്റെ താളങ്ങൾ, സന്തോഷമുള്ള മുഖങ്ങൾ, ഉത്തരാഖണ്ഡിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസിന്റെ ആഘോഷം' എന്ന് കാപ്ഷനിൽ എഴുതിയിട്ടുണ്ട്.

Scroll to load tweet…

വളരെ അധികം പേരാണ് വളരെ പെട്ടെന്ന് തന്നെ വന്ദേഭാരതിൽ നിന്നുമുള്ള ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ കണ്ടത്. 

കേരളത്തിലെ വന്ദേഭാരത്

ദക്ഷിണ റെയില്‍വേയിലെ മൂന്നാമത്തേയും രാജ്യത്തെ പതിനാലാമത്തേയും വന്ദേഭാരത് എക്സ്പ്രസാണ് കേരളത്തിന് ലഭിച്ചിരിക്കുന്നത്. വാതിലുകളെല്ലാം ഓട്ടോമേറ്റിക്കാണ് വന്ദേഭാരതില്‍. ലോക്കോ പൈലറ്റാണ് വാതിൽ ഓട്ടോമേറ്റിക് സംവിധാനം നിയന്ത്രിക്കുന്നത്. ഡോര്‍ അടഞ്ഞാലെ ട്രെയിനിന് മുന്നോട്ട് പോകാൻ സാധിക്കൂ. എല്ലാ കോച്ചുകളിലും മൂന്ന് എമര്‍ജൻസി വാതിലുകളുണ്ട്. ആകെ 16 കോച്ചുകൾ. 14 എണ്ണവും എക്കോണമി കോച്ചുകൾ. എക്കോമണിയില്‍ ആകെ 914 സീറ്റുകൾ. രണ്ട് കോച്ചുകള്‍ കൂടിയ നിരക്കിലുള്ള എക്സിക്യൂട്ടീവ് ചെയര്‍കാറുകൾ. ആകെ 86 എക്സിക്യൂട്ടീവ് ചെയര്‍കാറുകള്‍. എല്ലാം കുഷ്യൻ സീറ്റുകൾ. വലിയ ഗ്ലാസ് വിൻഡോ. ഓരോ സ്റ്റേഷൻ എത്തുമ്പോഴും വലിയ സ്ക്രീനിലൂടെ അറിയിപ്പ്, അനൗൺസ്മെന്റ്. ട്രെയിനിനകത്ത് വൈഫൈ ഇന്റർനെറ്റ് കണക്ഷൻ. ജിപിഎസ് സംവിധാനം. എല്ലാ സീറ്റുകള്‍ക്കും താഴെ മൊബൈല്‍ ചാര്‍ജിംഗ് പോയിന്റ്. എസിയുടെ തണുപ്പ് സ്വയം ക്രമീകരിക്കാനുള്ള സംവിധാനം. എല്ലാ കോച്ചിലും സിസിടിവി ക്യാമറകൾ തുടങ്ങിയവ പ്രത്യേകതകളാണ്.