ജോലി രാജിവച്ച് പെട്ടെന്നൊരു ദിവസം അപ്രത്യക്ഷനായി സുഹൃത്ത്. മെസ്സേജിനോ കോളിനോ മറുപടിയില്ല. എന്നാല്‍, എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഒരു ദിവസം രാവിലെ ഒരു മെസ്സേജ്!

ജോലി രാജിവച്ച് ആരോടും ഒന്നും പറയാതെ പെട്ടെന്നൊരു ദിവസം നിങ്ങളുടെ ഒരു കൂട്ടുകാരൻ മുങ്ങി. വലിയ സങ്കടമുണ്ടാക്കുന്ന കാര്യമാണ് അല്ലേ? എന്തു സംഭവിച്ചു എന്നറിയില്ല, എവിടെപ്പോയി എന്നറിയില്ല. എന്നാൽ, അങ്ങനെ മുങ്ങിയ ഒരു കൂട്ടുകാരൻ വലിയൊരു സർപ്രൈസുമായി തിരികെ വന്നൊരു അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. അനി കേത് താംബെ എന്ന യൂസറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ, തങ്ങളുടെ സുഹൃത്തിന് ഗൂഗിളിൽ ജോലി ലഭിച്ച വിവരം അങ്ങേയറ്റം ആവേശത്തോടെ പറയുന്ന യുവാക്കളെയാണ് കാണുന്നത്.

Add Asianetnews as a Preferred SourcegooglePreferred

വീഡിയോയിൽ പറയുന്നത് പ്രകാരം ഇവരുടെ അടുത്ത സുഹൃത്ത് പെട്ടെന്നൊരു ദിവസം ജോലി രാജി വയ്ക്കുകയായിരുന്നു. അതിനുശേഷം പത്തോ പതിനഞ്ചോ ദിവസത്തേക്ക് യുവാവിനെ കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. ഫോൺ വിളിച്ചാലോ മെസേജ് അയച്ചാലോ മറുപടിയും ഇല്ല. അതോടെ കൂട്ടുകാരൻ എവിടെപ്പോയി എന്നറിയാതെ ഗ്രൂപ്പിലെ മറ്റുള്ളവർ ആകെ ആശങ്കയിലായി. 'ഞങ്ങളുടെ ഒരു സുഹൃത്തുണ്ടായിരുന്നു... അവൻ ജോലി രാജി വെച്ചു, പിന്നെ ഞങ്ങളെ എല്ലാവരെയും ഗോസ്റ്റ് ചെയ്തു' എന്ന് വീഡിയോയിൽ ഒരാൾ പറയുന്നത് കേൾക്കാം. എന്നാൽ, കുറച്ച് ദിവസങ്ങൾക്ക് ശേഷം ഒരു ദിവസം രാവിലെ നോക്കുമ്പോൾ ഓരോരുത്തർക്കും ഈ കൂട്ടുകാരന്റെ ഒരു മെസ്സേജ് കിട്ടി. ഗൂഗിൾ ഓഫീസിന് മുന്നിൽ നിൽക്കുന്ന തന്റെ ചിത്രമാണ് യുവാവ് അയച്ചു കൊടുത്തത്. 'ഗൂഗിളിൽ സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് അപ്രന്റീസ്ഷിപ്പ്' എന്നായിരുന്നു അതിനൊപ്പം കുറിച്ചിരുന്നത്.

View post on Instagram

'അവൻ ഞങ്ങളെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു' എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. 'ഈ വിജയം വ്യക്തിപരമായി തന്നെ സന്തോഷം നൽകുന്നു' എന്നാണ് വീഡിയോയുടെ ക്യാപ്ഷൻ. തങ്ങളുടെ സുഹൃത്ത് നല്ല കഴിവുള്ളയാളും കഠിനാധ്വാനിയുമാണെന്ന് വീഡിയോയിലുള്ളവർ പറയുന്നു. എപ്പോഴും മറ്റുള്ളവരെ സഹായിക്കാൻ താല്പര്യമുള്ള, ലക്ഷ്യങ്ങളിൽ ഉറച്ചുനിൽക്കുന്ന ആളാണ് അവനെന്നും അവർ പറഞ്ഞു. എന്തായാലും, തങ്ങളുടെ സന്തോഷം പോലെ, തങ്ങളുടെ നേട്ടം പോലെ സുഹൃത്തിന്റെ വിജയത്തിലും സന്തോഷിക്കുന്ന യുവാക്കൾക്ക് വലിയ കയ്യടിയാണ് സോഷ്യൽ മീഡിയയിൽ കിട്ടുന്നത്.