യാത്രാക്കൂലിയും നൽകി വീടിന് ഒരു കിലോമീറ്ററോളം അകലെ വഴിയിൽ ഇറങ്ങി നടക്കേണ്ടിവന്നതിലെ നിരാശ ശിവാം​ഗ് വീഡിയോയിൽ പങ്കുവെക്കുന്നുണ്ട്. വാഹനങ്ങൾ മുഴുവൻ ബ്ലോക്കിൽ കിടക്കുമ്പോൾ അതിനടുത്തുള്ള മറ്റൊരു വഴി തികച്ചും ഒഴിഞ്ഞുകിടക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്.

ഇന്ത്യയിലെ പല ന​ഗരങ്ങളിലും ​ഗതാ​ഗതക്കുരുക്ക് ഒരു വലിയ പ്രശ്നമാണ്. മണിക്കൂറുകളോളം റോഡിൽ കുടുങ്ങുക എന്നതായിരിക്കും പലപ്പോഴും വിധി. ജീവിതത്തിലെ വിലപ്പെട്ട സമയം ഇങ്ങനെ ട്രാഫിക്കിൽ കുടുങ്ങി കളയുന്നതിനെതിരെ പലരും സോഷ്യൽ മീഡിയയിൽ പോസ്റ്റുകളും ഷെയർ ചെയ്യാറുണ്ട്. അങ്ങനെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ബെം​ഗളൂരുവിൽ നിന്നാണ് യുവാവ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. രൂക്ഷമായ ഗതാഗതക്കുരുക്കിൽ ഓട്ടോറിക്ഷയിൽ നിന്നിറങ്ങി നടന്നുപോകേണ്ടി വന്നതിനെ കുറിച്ചാണ് പോസ്റ്റിൽ പറയുന്നത്. ശിവാം​ഗ് എന്ന യുവാവാണ് തനിക്ക് നേരിട്ട ദുരനുഭവം ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ പങ്കുവെച്ചത്.

150 രൂപ നൽകി ഓട്ടോറിക്ഷയിൽ യാത്ര തിരിച്ചതായിരുന്നു ശിവാം​ഗ്. എന്നാൽ, തിരക്കേറിയ ഒരു ജങ്ഷന് സമീപം എത്തിയപ്പോൾ ഗതാഗതക്കുരുക്കിൽപ്പെട്ട് വാഹനം അരമണിക്കൂറിലധികം ഒരിടത്തുതന്നെ മുന്നോട്ടു പോകാനാവാതെ കിടന്നു. അതോടെ പെട്ടെന്ന് എത്തിച്ചേരേണ്ട ആവശ്യമുണ്ടായിരുന്നതിനാൽ ഒടുവിൽ ഓട്ടോയിൽ നിന്നും ഇറങ്ങി ബാക്കി ദൂരം നടന്നുപോകാൻ ശിവാം​ഗ് തീരുമാനിക്കുകയായിരുന്നു.

യാത്രാക്കൂലിയും നൽകി വീടിന് ഒരു കിലോമീറ്ററോളം അകലെ വഴിയിൽ ഇറങ്ങി നടക്കേണ്ടിവന്നതിലെ നിരാശ ശിവാം​ഗ് വീഡിയോയിൽ പങ്കുവെക്കുന്നുണ്ട്. വാഹനങ്ങൾ മുഴുവൻ ബ്ലോക്കിൽ കിടക്കുമ്പോൾ അതിനടുത്തുള്ള മറ്റൊരു വഴി തികച്ചും ഒഴിഞ്ഞുകിടക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്.

View post on Instagram

ബെംഗളൂരുവിലെ സ്ഥിരം കാഴ്ചയാണിതെന്ന തരത്തിൽ നിരവധിപ്പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. 150 രൂപയും കൊടുത്ത് അവസാനം നടന്നു പോകേണ്ടി വരുന്നത് വലിയ ബുദ്ധിമുട്ട് തന്നെ, ബെം​ഗളൂരുവിൽ ഈ ട്രാഫിക് ബ്ലോക്ക് സ്ഥിരമാണ്, വലിയ കഷ്ടപ്പാട് തന്നെ എന്നിങ്ങനെ തുടങ്ങിയ കമന്റുകളാണ് ആളുകൾ പങ്കുവച്ചിരിക്കുന്നത്. പലർക്കും ഇത്തരത്തിലുള്ള അവസ്ഥയിലൂടെ മിക്കവാറും കടന്നു പോകേണ്ടി വരാറുണ്ട് എന്ന് തെളിയിക്കുന്നതായിരുന്നു കമന്റ് സെക്ഷൻ.