ഓസ്‌ട്രേലിയയിലെ അഡലെയ്ഡിൽ പാർക്കിലെ മരച്ചുവട്ടിൽ മൂത്രമൊഴിച്ച യുവാവിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇത് ചിത്രീകരിച്ച ഓസ്‌ട്രേലിയക്കാരൻ യുവാവിനെ അസഭ്യം പറയുകയും, വീഡിയോ പങ്കുവച്ചതോടെ ഇന്ത്യൻ വംശജനെതിരെ രൂക്ഷമായ വംശീയാധിക്ഷേപം ഉയരുകയും ചെയ്തു.

സ്‌ട്രേലിയയിലെ അഡലെയ്ഡിലെ ഒരു റെസിഡൻഷ്യൽ ഏരിയയിലെ പ്രാദേശിക പാർക്കിലെ ഒരു മരത്തിനടിയിൽ മൂത്രമൊഴിക്കായി പാന്‍സ് ഊരി ഇരുന്ന ഒരു യുവാവിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പിന്നാലെ അത് ഇന്ത്യക്കാരനാണെന്നും അല്ലെന്നും സമൂഹ മാധ്യമത്തില്‍ വലിയ തോതിലുള്ള അധിക്ഷേപം ഉയർന്നു. വാഹനമോടിച്ച് അതുവഴി പോവുകയായിരുന്ന ഒരു ഓസ്‌ട്രേലിയക്കാരനാണ് യുവാവിനെ കണ്ടത്. ഇയാൾ യുവാവിനെ അസഭ്യം വിളിക്കുന്നത് കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ ചിത്രീകരിക്കുകയും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയുമായിരുന്നു.

കള്ളനെന്ന് അധിക്ഷേപം

ഓസ്‌ട്രേലിയയിലെ അഡലെയ്ഡിലെ പാരാ ഹിൽസിലെ ഒരു മരത്തിന് ചുവട്ടിൽ ഇരിക്കുന്ന യുവാവിനെ കണ്ട് ഓസ്ട്രേലിയക്കാരനായ ഒരാൾ കാറില്‍ നിന്നും ഇറങ്ങി പോകുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. പാന്‍റും അടിവസ്ത്രവും താഴ്ത്തി ഒരു മരത്തിനടിയിൽ പതുങ്ങി കുന്തിച്ചിരിക്കുന്ന ആളെ വീഡിയോയില്‍ കാണാം. എന്താണ് ചെയ്യുന്നതെന്ന് ചോദിക്കുമ്പോൾ താന്‍ മൂത്രമൊഴിക്കുകയാണെന്ന് ഇയാൾ മറുപടി പറയുന്നു. പിന്നാലെ ഇന്ത്യൻ കുടിയേറ്റക്കാരനെതിരെ വംശീയ പരാമ‍ർശങ്ങളും അസഭ്യവും പറയുന്നതും വീഡിയോയില്‍ കേൾക്കാം. ഇത് ഓസ്ട്രേലിയയാണെന്നും നീ കള്ളനെ പോലെ പെരുമാറുന്നുവെന്നും ഓസ്ട്രേലിയക്കാരന്‍ പറയുന്നു.

Scroll to load tweet…

രൂക്ഷമായ പ്രതികരണം

വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും പിന്നാലെ ഇന്ത്യന്‍ വംശജനെതിരെ രൂക്ഷമായ വംശീയാധിക്ഷേപങ്ങൾ ഉയരുകയും ചെയ്തു. ഒരാൾ റോഡിൽ മൂത്രമൊഴിക്കുന്ന പ്രവൃത്തിയെ "അടിസ്ഥാന ഇന്ത്യൻ പെരുമാറ്റം" എന്നായിരുന്നു ചിലര്‍ വിശേഷിപ്പിച്ചത്. ചിലര്‍ ഈ പ്രവര്‍ത്തി ചിത്രീകരിച്ച് പങ്കുവച്ചതിന് അഭിനന്ദനങ്ങളുമായെത്തി. മറ്റ് ചിലര്‍ ഇത് ഐഎയാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു. അതേസമയം യുവാവ് ഇന്ത്യക്കാരനല്ലെന്നായിരുന്നു ചിലര്‍ അവകാശപ്പെട്ടത്. മൂന്നാം ലോകത്തിന്‍റെ ഇറക്കുമതിയാണെന്നും മൂന്നാം ലോക സംസ്കാരമാണെന്നും ചിലര്‍ കുറിപ്പെഴുതി.