മേരിയെപോലെ വെളുത്ത് കൊഴുത്ത ഒരു ആട്. അവള്‍ സ്‌കൂളില്‍ പോകുമ്പോള്‍ ആട് അവളുടെ പിന്നാലെ പോകുന്നു. 

കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ മുതല്‍ നമ്മള്‍ എല്ലാവരും കേട്ട കുട്ടികവിതയാണ് മേരിക്കുണ്ടൊരു കുഞ്ഞാട്. പള്ളിക്കൂടത്തില്‍ മേരിക്കൊപ്പം പോകുന്ന കുഞ്ഞാട് വൈകിട്ട് മേരി വരുന്നതും വരെയും കാത്തിരിക്കുന്നു. എന്നാല്‍ മേരിക്ക് മാത്രമല്ല, അങ്ങനെ ഒരു ആടുള്ളത്. അങ്ങ് ദൂരെ ഒരു മലമ്പ്രദേശത്ത് താമസിക്കുന്ന ഒരു പെണ്‍കുട്ടിക്കുമുണ്ട് മേരിയെപോലെ വെളുത്ത് കൊഴുത്ത ഒരു ആട്. അവള്‍ സ്‌കൂളില്‍ പോകുമ്പോള്‍ ആട് അവളുടെ പിന്നാലെ പോകുന്നു.

Scroll to load tweet…

ആ ആടിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ക്ലിപ്പില്‍, മനോഹരമായ കുന്നിന്‍ ചെരുവിലെ ഇടുങ്ങിയ വഴിയിലൂടെ യൂണിഫോമിട്ട ഒരു പെണ്‍കുട്ടി സ്‌കൂളിലേയ്ക്ക് നടക്കുന്നത് കാണാം. പെണ്‍കുട്ടി രണ്ട് വശത്തും മുടി പിന്നിയിട്ട് റിബണ്‍ കെട്ടിയിട്ടുണ്ട്. ഒരു ബാഗ് നിറയെ പുസ്തകങ്ങളുമായിട്ടാണ് അവള്‍ പോകുന്നത്. ഒരാള്‍ക്ക് കഷ്ടി നടക്കാന്‍ സാധിക്കുന്ന ആ വളഞ്ഞുപുളഞ്ഞ വഴികളിലൂടെ പെണ്‍കുട്ടി നടന്ന് നീങ്ങുമ്പോള്‍ പുറകെയായി പെണ്‍കുട്ടിയുടെ ആടിനെയും കാണാം.

ആട് തന്റെ കൂട്ടുകാരിയുടെ പുറകില്‍ സന്തോഷത്തോടെ തുള്ളിച്ചാടി നടക്കുന്നു. ഡോ. അജയിത എന്ന വ്യക്തിയാണ് സെപ്റ്റംബര്‍ 20 ന് ട്വിറ്ററില്‍ ഈ വീഡിയോ ക്ലിപ്പ് അപ്ലോഡ് ചെയ്തത്. 

'രണ്ട് സുഹൃത്തുക്കള്‍ സ്‌കൂളില്‍ പോകുന്നു,' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കു വച്ചിരിക്കുന്നത്. പതിനായിരകണക്കിന് ആളുകള്‍ ആ വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞു. പലരും ഈ വീഡിയോയെ മേരിക്ക് ഒരു കുഞ്ഞാടുമായി താരതമ്യം ചെയ്യുന്നു. അവര്‍ തമ്മിലുള്ള സൗഹൃദത്തെ പ്രശംസിച്ചവരും കുറവല്ല.