Asianet News MalayalamAsianet News Malayalam

വണ്ടികള്‍ കാത്തുനില്‍ക്കെ, സീബ്രാ ക്രോസിംഗില്‍ യുവതിയുടെ നൃത്തം; വൈറലാവും മുമ്പേ പണികിട്ടി

ഇരു ഭാഗത്തും വണ്ടികള്‍ സിഗ്‌നല്‍ കാത്തുനില്‍ക്കുന്നതിനിടയില്‍ സീബ്രാ ക്രോസിംഗില്‍ നൃത്തം ചവിട്ടി വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത  യുവതിയ്ക്ക് മണിക്കൂറിനകം പണികിട്ടി. സോഷ്യല്‍ മീഡിയയില്‍ വൈറലായ നൃത്ത വീഡിയോ ശ്രദ്ധയില്‍ പെട്ട ഉടനെ പൊലീസ് ഈ യുവതിക്ക് ഗതാഗത നിയമം ലംഘിച്ചതിന് നോട്ടീസ് നല്‍കുകയായിരുന്നു. 

 

viral video of indore woman dancing in zebra crossing
Author
Indore, First Published Sep 15, 2021, 7:12 PM IST

ഇരു ഭാഗത്തും വണ്ടികള്‍ സിഗ്‌നല്‍ കാത്തുനില്‍ക്കുന്നതിനിടയില്‍ സീബ്രാ ക്രോസിംഗില്‍ നൃത്തം ചവിട്ടി വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത  യുവതിയ്ക്ക് മണിക്കൂറിനകം പണികിട്ടി. സോഷ്യല്‍ മീഡിയയില്‍ വൈറലായ നൃത്ത വീഡിയോ ശ്രദ്ധയില്‍ പെട്ട ഉടനെ പൊലീസ് ഈ യുവതിക്ക് ഗതാഗത നിയമം ലംഘിച്ചതിന് നോട്ടീസ് നല്‍കുകയായിരുന്നു. 

ഇന്‍ഡോറിലെ ഏറ്റവും തിരക്കുള്ള റസോമ സ്‌ക്വയര്‍ റോഡിലാണ് സംഭവം. ശ്രേയ കല്‍റ എന്ന യുവതിയാണ് ഇവിടത്തെ ട്രാഫിക് സിഗ്‌നലിനരികെ നൃത്തം ചെയ്തത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ നൃത്തം ക്യാമറയില്‍ പകര്‍ത്തി. അല്‍പ്പ സമയത്തിനകം നൃത്തം അവസാനിപ്പിച്ച് യുവതി വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തു.  

 

 

ചുവന്ന സിഗ്‌നല്‍ വന്ന ഉടനെ സീബ്രാ ക്രോസിംഗില്‍ ചെന്ന് യുവതി നൃത്തം ചെയ്യുകയായിരുന്നു. ട്രാഫിക് പൊലീസിന്റെ ആഭിമുഖ്യത്തില്‍ ഇന്‍ഡോര്‍ നഗരത്തില്‍ ഈയിടെ പലതരം ബോധല്‍കരണ പരിപാടികള്‍ ആരംഭിച്ചിരുന്നു. അത്തരം ബോധവല്‍ക്കരണ പരിപാടി ആണെന്നാണ് യാത്രക്കാരില്‍ പലരും കരുതിയത്. പച്ച ലൈറ്റ് കത്തിയപ്പോള്‍ നൃത്തം അവസാനിപ്പിച്ച് യുവതി പോയി. അല്‍പ്പം കഴിഞ്ഞ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടു. അതിനു തൊട്ടുപിന്നാലെ, യുവതിയെ കണ്ടുപിടിച്ച് പൊലീസ് നോട്ടീസ് നല്‍കി. 

അതിനിടെ, ഇന്‍സ്റ്റഗ്രാം വീഡിയോ പെട്ടെന്നു തന്നെവൈറലായി. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളിലും വീഡിയോ പലരും ഷെയര്‍ ചെയ്തു. യുവതിക്ക് എതിരെ വ്യാപക വിമര്‍ശനങ്ങളും ഇതോടെ ഉയര്‍ന്നു. പബ്ലിസിറ്റി സ്റ്റണ്ടിന് ഉത്തരം മാര്‍ഗം ഉപയോഗിച്ചതിന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നു. അതോടെ, മാസ്‌ക് ഉപയോഗിക്കാനുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് നൃത്തപരിപാടി എന്ന രീതിയില്‍ ഈ യുവതി വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കി. 

വീഡിയോ പ്രത്യക്ഷപ്പെട്ട് മണിക്കൂറിനകമാണ് യുവതിയെ തേടി പൊലീസിന്റെ നോട്ടീസ് എത്തിയത്. ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിനാണ് നോട്ടീസ്. തുടര്‍ന്ന് യുവതി വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട് വിശദീകരണം നടത്തി. താന്‍ ഗതാഗത നിയമം ലംഘിച്ചിട്ടില്ലെന്നും സിഗ്‌നലുകളില്‍ നിയമം പാലിക്കണമെന്ന സന്ദേശം നല്‍കുന്നതിനായി വീഡിയോ ചെയ്തതാണെന്നും പുതിയ വീഡിയോയയില്‍ യുവതി വ്യക്തമാക്കി. 

 

Follow Us:
Download App:
  • android
  • ios