Asianet News MalayalamAsianet News Malayalam

യാത്രക്കാര്‍ ഇറങ്ങവേ പിന്‍ഭാഗം കുത്തി മുന്‍ഭാഗം ഉയര്‍ന്ന് വിമാനം; ഞെട്ടിക്കുന്ന വീഡിയോ വൈറല്‍ !

വിമാനത്തിന്‍റെ വാല്‍ റണ്‍വേയില്‍ ഇടിച്ചെന്നും മുന്‍ഭാഗം 10 അടി വായുവിലേക്ക് ഉയര്‍ന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

Viral video of the plane s rear end sticking up as the passengers begin to disembark bkg
Author
First Published Oct 26, 2023, 8:24 AM IST


തൊണ്ണൂറുകളില്‍ ഇന്ത്യയില്‍ ടെലിവിഷന്‍ വ്യാപകമാകുന്ന കാലത്ത് ഒനീഡ ടിവിയുടെ പുതിയ ഒരു ടിവി പുറത്തിറങ്ങി, 'ഒനീഡ കെവൈ2'. ഈ ടിവിയുടെ പരസ്യം അന്ന് ഏറെ വൈറലായിരുന്നു.  ഈ പരസ്യത്തിന് സമാനമായ ഒരു അനുഭവം കഴിഞ്ഞ ദിവസം ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി ഇന്‍റർനാഷണൽ എയർപോർട്ടിൽ ലാന്‍റ് ചെയ്ത ജെറ്റ്ബ്ലൂ 662 ലെ യാത്രക്കാര്‍ക്കുണ്ടായി. യാത്രക്കാര്‍ ഇറങ്ങാന്‍ തുടങ്ങവേ വിമാനം പിന്നിലേക്ക് താഴുകയും മുന്‍ഭാഗം ഉയരുകയുമായിരുന്നു. ഒനീഡയുടെ പരസ്യം പോലെ. അസാധാരണമായ സംഭവത്തെ തുടര്‍ന്ന യാത്രക്കാര്‍ക്ക് സമനില കണ്ടെത്താന്‍ പാടുപെട്ടു. 

കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ബാർബഡോസിലെ ബ്രിഡ്ജ്ടൗണിൽ നിന്ന് ജോൺ എഫ് കെന്നഡി ഇന്‍റർനാഷണൽ എയർപോർട്ടിലേക്ക് എത്തിയതായിരുന്നു വിമാനം.  വിമാനത്തിനുള്ളിലും പുറത്തും നിന്നുള്ള വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. വിമാനം പിന്‍ഭാഗം കുത്തിയുയര്‍ന്നപ്പോള്‍ വിമാനത്തിലുണ്ടായിരുന്നവര്‍ പകര്‍ത്തിയ വീഡിയോയാണ് പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. വീഡിയോകളില്‍ വിമാനത്തിന്‍റെ വാല്‍ റണ്‍വേയില്‍ ഇടിച്ചെന്നും മുന്‍ഭാഗം 10 അടി വായുവിലേക്ക് ഉയര്‍ന്നെന്നും പറയുന്നു. എന്നാല്‍ യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞു. യാത്രക്കാര്‍ക്ക് പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. വിമാനം ഉടനെ തന്നെ സമനില കൈവരിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

യാത്ര കഴിഞ്ഞെത്തിയപ്പോൾ യുവതി കണ്ടത് വീടിരുന്ന സ്ഥാനത്ത് പലക കൂമ്പാരം; തൊഴിലാളികളുടെ മറുപടി കേട്ട് ഞെട്ടി !

മാലിന്യ മലയ്ക്ക് മുന്നില്‍ ഒരു വിവാഹ ഫോട്ടോ ഷൂട്ട്; വൈറലായി ചിത്രങ്ങൾ !

മുൻ ജേണലിസ്റ്റ് ബ്രയാൻ തോംസണും റൺവേയിൽ നിന്ന് എടുത്ത വീഡിയോ ട്വിറ്ററില്‍ (X) ല്‍ പങ്കുവച്ചു. ഈ വീഡിയോ ഇതിനകം ഒരു ലക്ഷം പേര്‍ കണ്ടു കഴിഞ്ഞു. ചില എയർലൈനുകൾ വിമാനങ്ങൾ ടിപ്പുചെയ്യുന്നത് തടയാൻ 'ടെയിൽ-സ്റ്റാൻഡ്' എന്ന ഉപകരണം ഉപയോഗിക്കുന്നുണ്ടെന്ന് ഒരു മുൻ വ്യോമയാന ഉദ്യോഗസ്ഥന്‍ പറഞ്ഞു. വീഡിയോ വൈറലായതിന് പിന്നാലെ JetBlue എയർലൈനിന്‍റെ  സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നു. അപകടം സംഭവിച്ച വിമാനം തങ്ങളുടെ സർവീസിൽ നിന്ന് നീക്കം ചെയ്തതായും പരിശോധനയ്ക്ക് അയച്ചതായും ജെറ്റ്ബ്ലൂ വക്താവ് പറഞ്ഞു. വിമാനത്തിന്‍റെ ഭാരവും സന്തുലിതാവസ്ഥയും പൊരുത്തപ്പെടാത്തതാണ് വിമാനത്തിന്‍റെ വാൽ പിന്നിലേക്ക് ചരിയാനും മുന്‍ഭാഗം ഉയരാനും കാരണമെന്നും ആര്‍ക്കും അപകടത്തില്‍ പരിക്കില്ലെന്നും ജെറ്റ്ബ്ലൂവിന്‍റെ അറിയിപ്പില്‍ പറയുന്നു. 

യൂറോപ്പില്‍ സ്വപ്നം പോലൊരു ഗ്രാമം വില്‍പ്പനയ്ക്ക്; വിലയും 'തുച്ഛം' !

'പൂജ്യം' കണ്ടെത്തിയത് ഇന്ത്യക്കാര്‍, പക്ഷേ, എന്നായിരുന്നു ആ കണ്ടെത്തല്‍ ?

ഒനീഡ കെവൈ2ന്‍റെ വൈറല്‍ പരസ്യത്തില്‍ വിമാനം പറന്നുയരാന്‍ നേരം എയര്‍ ഹോസ്റ്റസ് യാത്രക്കാരോട് വിമാനത്തിന് പിന്നിലെ രണ്ട് ഒനീഡാ ടിവികള്‍ ഓണാണെന്ന് പറയുന്നു, ഈ സമയം വിമാനത്തിന്‍റെ മുന്നിലിരുന്ന യാത്രക്കാര്‍ പിന്നിലേക്ക് പോകുന്നു. പിറകില്‍ ഭാരം കൂടിയതോടെ വിമാനം പുറകിലേക്ക് താഴുകയും മുന്‍ഭാഗം ഉയരുകയും ചെയ്യുന്നു. തുടര്‍ന്ന് റണ്‍വേ ഉപയോഗിക്കാതെ തന്നെ നിന്നിരുന്ന ഇടത്ത് നിന്ന് വിമാനം പറന്ന് ഉയരുന്നു. വിമാനം ഇറങ്ങാന്‍ നേരം ആകാശത്ത് വച്ച്, എയര്‍ഹോസ്റ്റസ് യാത്രക്കാരോട് പിന്നിലെ ടിവികള്‍ ഓഫ് ചെയ്യുകയാണെന്നും മുന്നിലെ ടിവികള്‍ ഓണ്‍ ചെയ്തെന്നും പറയുന്നു. ഇതോടെ വിമാനം മുന്നിലേക്ക് താഴുകയും വിമാനത്താവളത്തില്‍ ലാന്‍റ് ചെയ്യാനായി നീങ്ങുകയും ചെയ്യുന്നു. ഈ പരസ്യം അന്ന് ഏറെ വൈറലായിരുന്നു.

ആമസോണില്‍ മഴ കുറഞ്ഞു, നദികള്‍ വറ്റിത്തുടങ്ങിയപ്പോള്‍ ഉയര്‍ന്ന് വന്നത് 1000 വര്‍ഷം പഴക്കമുള്ള ചരിത്രം !

Follow Us:
Download App:
  • android
  • ios