മുന്‍ പ്രണയിനികളുടെ സമ്മാനങ്ങൾ കണ്ട് ഇപ്പോഴും കണ്ണീർ വാർക്കുകയോ? വേണ്ടെന്ന് ടിന്‍ഡർ.
ആദ്യം പ്രണയിക്കാന്‍ പറഞ്ഞു. പിന്നെ പഴയ പ്രണത്തിന്‍റെ പാപഭാരങ്ങൾ ഉപേക്ഷിക്കാന്‍ ഉപദേശിക്കുന്നു ടിന്‍ഡർ. അതെ, നിങ്ങൾ കേട്ടത് ശരി തന്നെ. ഉപേക്ഷിക്കപ്പെട്ട പ്രണയങ്ങളുടെ അവശിഷ്ടങ്ങൾ, അത് ചിലപ്പോൾ ഒരു പ്രണയ ലേഖനമാകാം, വസ്ത്രങ്ങളാകാം, ടെഡിബിയറാകാം അങ്ങനെ എന്തുമാകട്ടെ ശേഖരിക്കാന്‍ ടിന്‍ഡർ പുതിയ പദ്ധതിയുമായി ഇറങ്ങിയിരിക്കുകയാണ്. 'എക്സ്-പ്രസ് ഡിസ്പോസൽ ട്രക്ക്' മുംബൈയുടെ നഗരപ്രാന്തങ്ങളില്‍ ഓടിത്തുടങ്ങിയെന്ന് ഇന്‍സ്റ്റാഗ്രാം വീഡിയോകൾ പറയുന്നു.
പഴയ പ്രണയങ്ങളില്‍ നിന്ന് മുന്‍ കാമുകീ - കാമുകന്‍റെ ഓർമ്മകളില്‍ നിന്നും ഒരു മടക്കയാത്ര. ഒപ്പം പുതിയ ബന്ധങ്ങൾ തേടല്‍. രണ്ടിനും ടിന്‍ഡർ റെഡി. 'ജാഗ്രത: ഉള്ളിൽ വൈകാരിക ലഗേജ്' എന്നെഴുതിയ ഒരു ബോര്‍ഡുവച്ച് ടിന്‍ഡർ വാഹനം മുംബൈ തെരുവുകളിലൂടെ ഓടുന്ന വീഡിയോകൾ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു. ചില സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരും സംഗതി ഏറ്റെടുത്തു. അതോടെ സമൂഹ മാധ്യമങ്ങളില്‍ ഓളം തീര്‍ത്ത് ഓടുകയാണ് ടിന്‍ഡറിന്‍റെ എക്സ്-പ്രസ് ഡിസ്പോസൽ ട്രക്ക്. ട്രക്കിന്‍റെ വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സമൂഹ മാധ്യമ ഇന്‍ഫ്ലുവന്‍സറായ പ്രഞ്ജലി പാപ്‌നായി ട്രക്കിന്‍റെ വീഡിയോ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചു. പിന്നാലെ രസകരമായ നിരവധി പ്രതികരണങ്ങളാണ് സംരംഭത്തിന് ലഭിച്ചത്.
Watch Video: 'എഴുന്നേക്കടാ മോനെ...'; സുഖനിദ്രയിലായ കുട്ടിയാനയെ തട്ടിവിളിച്ച് അമ്മയാന, വീഡിയോ വൈറൽ
Watch Video: മരത്തിന്‍റെ ഏറ്റവും മുകളില്‍ നിന്ന് 'കൈവിട്ട' നൃത്തം; കശ്മീരി യുവതിയുടെ വീഡിയോ വൈറൽ
ഒരു വിരുതനെഴുതിയത്, എന്‍റെ ഹൃദയത്തിന്‍റെ കഷ്ണങ്ങൾ എങ്ങനെയാണ് അതില്‍ നിക്ഷേപിക്കാന്‍ കഴിയുക എന്നായിരുന്നു. ചിലര്‍ തങ്ങളുടെ മുന്‍ പ്രണയിനികൾ ഓർത്ത് വയ്ക്കാനായി ഒന്നും തന്നിരുന്നില്ലെന്ന് എഴുതി. മറ്റ് ചിലര്‍ സമ്മാനങ്ങൾ മാത്രം പോരെ ഓർമ്മകളെയും കൊണ്ട് പോകൂവെന്ന് കുറിച്ചു. സംഗതി ടിന്‍ഡറിന്‍റെ 'എക്സ്-പ്രസ് ഡിസ്പോസൽ ട്രക്ക്' വൈറലായി മുന്നോട്ട് പോകുമ്പോൾ മറ്റ് ചില കണക്കുകളാണ് നമ്മുടെ മുമ്പിലേക്ക് എത്തുന്നത്. ഇന്ത്യന്‍ യുവജനം ഡേറ്റിംഗ്, ഹൃദയാഘാതം, വൈകാരിക ക്ഷേമം എന്നിവയെ പുതിയ തലത്തിലാണ് കാണുന്നതെന്ന് പഠനങ്ങൾ പറയുന്നു. 18 നും 25 നും ഇടയിൽ പ്രായമുള്ള സിംഗിൾസിൽ 82% പേരും ബന്ധങ്ങളുടെ കാര്യത്തിൽ സ്വന്തം മാനസീകാരോഗ്യത്തിനാണ് പ്രാധാന്യം നല്‍കുന്നത്. 77% പേർ തങ്ങളുടെ വ്യക്തിപരമായ അതിരുകളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറല്ലെന്നും പറയുന്നു.
