ഇന്ത്യയിലെ മരുന്നുകളുടെ കുറഞ്ഞ വിലയിൽ അമ്പരന്നുപോയ ഒരു പോർച്ചുഗീസ് യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ചുമയ്ക്കും തൊണ്ടവേദനയ്ക്കുമുള്ള മരുന്നുകൾക്ക് വെറും 252 രൂപ മാത്രമേ ആയുള്ളൂവെന്നതാണ് അവളുടെ അത്ഭുതം. 

ഇന്ത്യയിലെ മരുന്നിന്റെ വിലയിലെ കുറവു കണ്ട് കണ്ട് അമ്പരന്നുപോയ ഒരു പോർച്ചുഗീസ് യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇൻസ് ഫാരിയ എന്ന യുവതിയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഇന്ത്യയിൽ നിന്നുള്ള ഈ അനുഭവം ഷെയർ ചെയ്തിരിക്കുന്നത്. കഠിനമായ ചുമയെത്തുടർന്ന് മരുന്ന് വാങ്ങാൻ ഒരു സാധാരണ മെഡിക്കൽ ഷോപ്പിൽ എത്തിയതായിരുന്നു ഫാരിയ. ഒരു കുപ്പി ചുമയ്ക്കുള്ള സിറപ്പും തൊണ്ടവേദനയ്ക്കുള്ള മൂന്ന് പാക്കറ്റ് ഗുളികകളുമാണ് ഇവർ വാങ്ങിയത്. ഇതിനെല്ലാം കൂടി വെറും 252 രൂപ മാത്രമാണ് കടയുടമ ആവശ്യപ്പെട്ടത്. യൂറോപ്പിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 2 യൂറോയിൽ താഴെ മാത്രമാണിതെന്നാണ് ഫാരിയ വീഡിയോയിൽ പറയുന്നത്.

Add Asianetnews as a Preferred SourcegooglePreferred

മരുന്നിന്റെ വില കേട്ട് അമ്പരന്ന ഫാരിയ തന്റെ സന്തോഷവും അത്ഭുതവും പ്രകടിപ്പിക്കാൻ മറന്നില്ല. 'ഇന്ത്യയിലെ മരുന്നുകളുടെ വില എന്നെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. വലിയൊരു തുകയാകുമെന്ന് കരുതിയാണ് ഞാൻ കടയിൽ കയറിയത്. എന്നാൽ, ഇത്രയും കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. ഇനി ഇങ്ങോട്ട് താമസം മാറിയാലോ എന്നതിനെ കുറിച്ച് ആലോചിക്കുകയാണ്' എന്ന കുറിപ്പോടെയാണ് വീഡിയോ ഫാരിയ ഷെയർ ചെയ്തിരിക്കുന്നത്.

View post on Instagram

വീഡിയോ വൈറലായി മാറിയതോടെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. വിദേശരാജ്യങ്ങളിൽ സാധാരണ മരുന്നുകൾക്ക് പോലും ഇതിന്റെ പത്തിരട്ടി വില നൽകേണ്ടി വരാറുണ്ടെന്ന് പലരും കമന്റ് ചെയ്തിട്ടുണ്ട്. 'ഇന്ത്യയിലെ ആരോഗ്യമേഖല സാധാരണക്കാർക്ക് പോലും എത്രത്തോളം പ്രാപ്യമാണെന്ന് ഈ വീഡിയോ തെളിയിക്കുന്നു' എന്നായിരുന്നു ഒരാളുടെ അഭിപ്രായം. 'വിദേശത്തുനിന്നും എത്തുന്നവർ എന്തുകൊണ്ടാണ് ഇന്ത്യയിൽ നിന്നും മരുന്നുകൾ മൊത്തമായി വാങ്ങിക്കൊണ്ടുപോകുന്നത് എന്ന് ഇപ്പോൾ മനസ്സിലായി' എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.