വളരെ പെട്ടെന്ന് തന്നെ വീഡിയോ ഓൺലൈനിൽ വൈറലായി. നിരവധിപ്പേർ ഈ മോഷണത്തിന് രസകരമായ ചില പേരുകൾ നിർദ്ദേശിച്ചു.

ദിവസവും അനേകം വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അതിൽ തന്നെ പക്ഷികളുടെയും മൃ​ഗങ്ങളുടേയും വളരെ അധികം രസകരമായ വീഡിയോകൾ ഉൾപ്പെടാറുണ്ട്. അത്തരത്തിൽ കുറേ പ്രാവുകളുടെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. 'ഇന്ത്യയിൽ മാത്രം കാണാനാകുന്ന കാഴ്ച' എന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 

ചാക്കിൽ കൊണ്ട് പോകുന്ന ധാന്യങ്ങൾ മോഷ്ടിച്ച് തിന്നുന്നതിന് വേണ്ടി പ്രാവുകൾ അഴിച്ചു വിടുന്ന അക്രമണമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഓടുന്ന വണ്ടിയിലാണ് പ്രാവുകളുടെ ഈ സാഹസം. ഇത് കണ്ട ഒരു യുവതിയാണ് ഇത് ക്യാമറയിൽ പകർത്തിയതും സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരിക്കുന്നതും. 

വീഡിയോ തുടങ്ങുമ്പോൾ കാണുന്നത് ഇൻസ്റ്റ​ഗ്രാം യൂസറിന്റെ മുഖമാണ്. ഒപ്പം ഇന്ത്യയിൽ മാത്രം നിങ്ങൾ കാണുന്ന ചില സംഭവങ്ങൾ എന്നും എഴുതിയിട്ടുണ്ട്. പിന്നാലെ അത് എന്താണ് എന്ന് അറിയാൻ കാഴ്ച്ചക്കാർ കാത്തിരിക്കവെ പിന്നാലെ കാണുന്നത് ഹൈദരാബാദിലെ തിരക്കുള്ള റോഡാണ്. അവിടെ ഒരു ഓപ്പൺ മിനി ട്രക്കിൽ ധാന്യങ്ങൾ കൊണ്ടുപോകുന്നത് കാണാം. 

അതുകൊണ്ട് തീർന്നില്ല‍, ആ വണ്ടിയേയും ചാക്കിനേയും മുഴുവൻ പൊതിഞ്ഞു കൊണ്ട് ഒരുകൂട്ടം പ്രാവുകളും ഉണ്ട്. അവ ചാക്കിൽ നിന്നും ധാന്യം തിന്നാനുള്ള ശ്രമത്തിലാണ്. ചില പ്രാവുകൾ അതിന്റെ അകത്തേക്ക് കയറാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് വരെ ശ്രമിക്കുന്നുണ്ട്. 

View post on Instagram

വളരെ പെട്ടെന്ന് തന്നെ വീഡിയോ ഓൺലൈനിൽ വൈറലായി. നിരവധിപ്പേർ ഈ മോഷണത്തിന് രസകരമായ ചില പേരുകൾ നിർദ്ദേശിച്ചു. അതുപോലെ, നിരവധി രസകരമായ കമന്റുകളാണ് ഓരോരുത്തരും വീഡിയോയ്ക്ക് നൽകിയത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ 1.2 മില്ല്യണിലധികം പേരാണ് കണ്ടത്.