തിരുപ്പതി വിമാനത്താവളത്തിൽ വെച്ച് ഐപാഡ് നഷ്ടപ്പെട്ട റിംജിം എന്ന യാത്രക്കാരി പങ്കുവച്ച അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. വിമാനത്താവളത്തിൽ നിന്ന് 4 കിലോമീറ്റർ സഞ്ചരിച്ച ശേഷമാണ് ഐപാഡ് നഷ്ടപ്പെട്ട വിവരം അവർ അറിയുന്നത്. 

യാത്രക്കിടയിൽ ഐപാഡ് നഷ്ടപ്പെട്ടു, തിരികെ കിട്ടാൻ സാധ്യത വളരെ കുറവാണല്ലേ? എന്നാൽ, തിരുപ്പതി വിമാനത്താവളത്തിൽ വെച്ച് നഷ്ടപ്പെട്ട ഐപാഡ് മിനിറ്റുകൾക്കുള്ളിൽ തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലാണ് റിംജിം എന്ന യാത്രക്കാരി. ഇൻസ്റ്റഗ്രാമിലൂടെയാണ് തനിക്കുണ്ടായ അനുഭവം യുവതി പങ്കുവെച്ചത്. വിമാനത്താവളത്തിൽ നിന്നും ഏകദേശം 4 കിലോമീറ്റർ ദൂരം യാത്ര ചെയ്ത ശേഷമാണ് ഐപാഡ് കാണാനില്ല എന്ന കാര്യം റിംജിം തിരിച്ചറിഞ്ഞത്. ഉടനെ തന്നെ അവർ വിമാനത്താവളത്തിലേക്ക് മടങ്ങുകയും സിഐഎസ്എഫ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ച് പരാതി നൽകുകയും ചെയ്യുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

പരാതി നൽകി വെറും പത്തേ പത്ത് മിനിറ്റേ എടുത്തുള്ളൂ. ഉദ്യോ​ഗസ്ഥർ ഐപാഡ് കണ്ടെത്തുകയും അത് ഉടമയ്ക്ക് സമ്മാനിക്കുകയും ചെയ്തു. സിഐഎസ്എഫിന്റെ ഈ കൃത്യസമയത്തുള്ള ഇടപെടലിന് നന്ദി പറയുകയാണ് റിംജിം. 'തിരുപ്പതി എയർപോർട്ടിൽ വെച്ച് മറന്നുപോയ ഞങ്ങളുടെ ഐപാഡ് തിരികെ ലഭിക്കാൻ സഹായിച്ച സിഐഎസ്എഫിന് വളരെയധികം നന്ദി' എന്നാണ് റിംജിം ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചിരിക്കുന്നത്.

ഭുവനേശ്വർ വിമാനത്താവളത്തിലും അടുത്തിടെ സമാനമായ സംഭവം നടന്നിരുന്നു. സുരക്ഷാ പരിശോധനയ്ക്കിടെ സ്മാർട്ട് സൺഗ്ലാസ് മറന്നുപോയ ഡൽഹി സ്വദേശി ശുഭേന്ദുവിന് സിഐഎസ്എഫ് ഉദ്യോഗസ്ഥർ സ്മാർട്ട് സൺ​ഗ്ലാസ് കണ്ടെത്തി തിരികെ നൽകുകയായിരുന്നു. സുരക്ഷാ പരിശോധന കഴിഞ്ഞ് തിടുക്കത്തിൽ ബോർഡിംഗ് ഗേറ്റിലെത്തിയപ്പോഴും ​ശുഭേന്ദു ​ഗ്ലാസിന്റെ കാര്യം ഓർത്തിരുന്നില്ല. ബോർഡിംഗ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥൻ ശുഭേന്ദുവിന്റെ അടുത്തെത്തി ​ഗ്ലാസിനെ കുറിച്ച് തിരക്കുകയായിരുന്നു. വിശദാംശങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ഉദ്യോഗസ്ഥൻ ശുഭേന്ദുവിനെ സുരക്ഷാ വിഭാഗത്തിലേക്ക് കൊണ്ടുപോവുകയും കണ്ണട കൈമാറുകയും ചെയ്യുകയായിരുന്നു.

View post on Instagram

എന്തായാലും, ഈ അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ നിരവധിപ്പേരാണ് സിഐഎസ്എഫ് ഉദ്യോ​ഗസ്ഥരെ അഭിനന്ദിച്ചുകൊണ്ട് കമന്റുകൾ നൽകുന്നത്.