14 വർഷം ഷോർട്ട് സർവീസ് കമ്മീഷൻ (SSC) ഓഫീസറായിട്ടുള്ള സേവനത്തിന് ശേഷമാണ് ഇവർ വ്യോമസേന വിട്ടത്. മക്കളുടെ അടുത്തായിരിക്കാനും, പ്രായമാകുന്ന മാതാപിതാക്കളെ നോക്കാനും, കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും വേണ്ടിയാണത്രെ അവർ ഈ തീരുമാനം എടുത്തത്.
രാജ്യസേവനത്തിന് ശേഷം കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ വേണ്ടി ജോലി രാജി വച്ച് എയർ ഫോഴ്സ് മുൻ ഉദ്യോഗസ്ഥ. സ്വന്തം നാട്ടിൽ ക്ലോത്തിംഗ് ബ്രാൻഡ് ആരംഭിക്കുകയായിരുന്നു ഡെറാഡൂൺ സ്വദേശിനിയായ ഇവർ. @thefaujifounder എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിലിലൂടെയാണ് ഇവർ തന്റെ ജീവിതത്തിലെ ഈ വലിയ മാറ്റത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.
വ്യോമസേനയിൽ നിന്ന് സംരംഭകയിലേക്ക്
14 വർഷം ഷോർട്ട് സർവീസ് കമ്മീഷൻ (SSC) ഓഫീസറായിട്ടുള്ള സേവനത്തിന് ശേഷമാണ് ഇവർ വ്യോമസേന വിട്ടത്. മക്കളുടെ അടുത്തായിരിക്കാനും, പ്രായമാകുന്ന മാതാപിതാക്കളെ നോക്കാനും, കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും വേണ്ടിയാണത്രെ അവർ ഈ തീരുമാനം എടുത്തത്.
ഫാഷൻ ഡിസൈനിങ്ങിൽ വലിയ സ്വപ്നങ്ങളൊന്നും തനിക്കില്ലായിരുന്നു എന്നും കുട്ടിക്കാലം മുതൽ അത്തരമൊരു ആഗ്രഹമില്ലായിരുന്നു എന്നും യുവതി പറയുന്നു. എന്നാൽ, കുടുംബത്തിനൊപ്പം നിൽക്കുക എന്നത് മാത്രമായിരുന്നു ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരികെ വരാനുള്ള കാരണമെന്നാണ് ഇവർ വ്യക്തമാക്കുന്നത്. വീടിന് വെറും 100 മീറ്റർ അകലെയാണ് ഇവർ തന്റെ പുതിയ സ്റ്റോർ ആരംഭിച്ചിരിക്കുന്നത്.
'ചിലപ്പോൾ കുടുംബത്തെയും, നമ്മുടെ വേരുകളെയും, അവനവന്റെ സന്തോഷത്തെയും, തിരഞ്ഞെടുക്കുന്നത് ജീവിതത്തിലെ ഏറ്റവും വലിയ കരിയർ തീരുമാനമായി മാറിയേക്കാം' എന്നാണ് ഈ മുൻ വ്യോമസേന ഉദ്യോഗസ്ഥ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചത്. എന്തായാലും, ഇത്തരത്തിൽ ഒരു തീരുമാനമെടുക്കണമെങ്കിൽ അതിന് വലിയ ധൈര്യം തന്നെ വേണം എന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം. 'സൈന്യത്തിൽ നിന്ന് സംരംഭകയിലേക്കുള്ള വഴി എളുപ്പമല്ല', 'കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന സമയത്തിന് വിലമതിക്കാനാവില്ല' എന്നിങ്ങനെ നിരവധി കമന്റുകളാണ് യുവതിയുടെ പോസ്റ്റിന് ഇൻസ്റ്റഗ്രാമിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്.
