Asianet News MalayalamAsianet News Malayalam

വെറും മിനിറ്റുകൾക്കുള്ളിൽ അടിപൊളി റെസ്റ്റോറന്റായി മാറുന്ന ചൈനീസ് ഫുഡ് ട്രക്ക്, വീഡിയോ കാണാം

വീഡിയോ തുടങ്ങുമ്പോൾ തന്നെ ഒരു സാധാരണ ചുവന്ന ട്രക്ക് റോഡരികിൽ നിർത്തിയിട്ടിരിക്കുന്നത് കാണാം. പെട്ടെന്ന് അതിന്റെ പിൻവാതിൽ തുറക്കുകയാണ്. നിമിഷങ്ങൾക്കുള്ളിൽ അതിൽ സ്റ്റെപ്പുകൾ പ്രത്യക്ഷപ്പെടുന്നു.

within minutes Chinese food truck transforms into restaurant rlp
Author
First Published Oct 20, 2023, 10:40 PM IST

ദിവസേന ലോകത്തിന്റെ പല ഭാ​ഗങ്ങളിൽ നിന്നുമായി എത്രമാത്രം വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അല്ലേ? ചിലതെല്ലാം കാണുമ്പോൾ അമ്പമ്പോ ഇത് കൊള്ളാല്ലോ എന്ന് നാം ആശ്ചര്യപ്പെട്ട് പോകാറുണ്ട്. നിരവധിക്കണക്കിന് വരുന്ന ഭക്ഷണത്തിന്റെ വീഡിയോകളും അതിൽ പെടുന്നു. അതുപോലെ തന്നെയാണ് റെസ്റ്റോറന്റുകളും. അതിമനോഹരമായ റെസ്റ്റോറന്റിലിരുന്ന് അതീവരുചിയുള്ള ഭക്ഷണം കഴിക്കാൻ ആരാണ് ഇഷ്ടപ്പെടാതിരിക്കുക. 

ഏതായാലും ഇപ്പോൾ ചൈനയിൽ നിന്നുമുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്. ഒരാഴ്ചയായി പ്രസ്തുത വീഡിയോ സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുകയാണ്. അതിലുള്ളത് ഒരു വാഹനമാണ് എന്നോ റെസ്റ്റോറന്റാണ് എന്നോ എന്ത് വേണമെങ്കിലും നമുക്ക് പറയാം. അതേ, വെറും മിനിറ്റുകൾക്കുള്ളിൽ ഒരു ചൈനീസ് ഫുഡ് ട്രക്ക് ഒരു ചുവന്ന അടിപൊളി റെസ്റ്റോറന്റായി രൂപം മാറുന്ന കാഴ്ചയാണ് വീഡിയോയിൽ കാണാൻ സാധിക്കുക. 

വീഡിയോ തുടങ്ങുമ്പോൾ തന്നെ ഒരു സാധാരണ ചുവന്ന ട്രക്ക് റോഡരികിൽ നിർത്തിയിട്ടിരിക്കുന്നത് കാണാം. പെട്ടെന്ന് അതിന്റെ പിൻവാതിൽ തുറക്കുകയാണ്. നിമിഷങ്ങൾക്കുള്ളിൽ അതിൽ സ്റ്റെപ്പുകൾ പ്രത്യക്ഷപ്പെടുന്നു. പിന്നീട്, വളരെ വേ​ഗത്തിൽ തന്നെ ട്രക്ക് ഇരുവശത്തേക്കും തുറക്കുകയും അതിന് ജനാലകൾ പ്രത്യക്ഷപ്പെടുന്നതും ഒക്കെ കാണാം. അത് ഒരു ട്രക്കാണ് എന്ന് ഒറ്റനോട്ടത്തിൽ ആർക്കും തോന്നില്ലാത്ത വിധം അത് മാറിക്കഴിഞ്ഞു. പകരം, അതിമനോഹരമായൊരു ചുവന്ന റെസ്റ്റോറന്റാണ് അത് എന്നേ ആരും പറയൂ. 

ഒരാഴ്ച മുമ്പ് ഇൻസ്റ്റയിൽ ഷെയർ ചെയ്ത വീഡിയോയ്ക്ക് ഇപ്പോഴും ആളുകൾ കമന്റിടുകയാണ്. അഞ്ച് ലക്ഷത്തിലധികം ആളുകൾ വീഡിയോയ്ക്ക് ലൈക്കും നൽകിയിട്ടുണ്ട്. നമുക്കറിയാം ചൈനയിൽ പലതരത്തിലുള്ള പുതിയ പരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും ഒക്കെ നടക്കാറുണ്ട്. അതിൽ ഒന്ന് തന്നെയാവണം ഇതും. 

വായിക്കാം: ബാത്ത്‍റൂമിൽ ക്യാമറയുണ്ട്, സൂക്ഷിക്കുക, വൈറലായി പോസ്റ്റ്!!!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

Follow Us:
Download App:
  • android
  • ios