നോട്ടീസിൽ പറയുന്നത്, ബാത്ത്‍റൂമിലേക്ക് വരിക, ബാത്ത്‍റൂം ഉപയോഗിക്കുക, ബാത്ത്റൂമിൽ നിന്നും പുറത്ത് പോവുക എന്നാണ്.
വിദ്യാർത്ഥി ജീവിതത്തിൽ മുഴുവൻ സമയവും ക്ലാസിൽ ചെലവഴിക്കുന്ന കുട്ടികളും ഇടയ്ക്കൊക്കെ മുങ്ങുന്ന കുട്ടികളും ഒക്കെ ഉണ്ടാകും അല്ലേ? മിക്കവാറും അധ്യാപകർ ഈ വിദ്യാർത്ഥികളെ എങ്ങനെ എങ്കിലും 'മര്യാദ' പഠിപ്പിക്കണം എന്ന് കരുതുന്നവരും ആയിരിക്കും. ക്ലാസ് സമയങ്ങളിൽ മുങ്ങുന്നവരെയും അധികനേരം പുറത്തോ ബാത്ത്‍റൂമിലോ ഒക്കെ ചെലവഴിച്ച് വരുന്നവരേയും അതുപോലെ അധ്യാപകർ ശാസിക്കാറും ശിക്ഷിക്കാറും ഒക്കെ ഉണ്ട്.
എന്നാൽ, ഒരു വിദ്യാർത്ഥി റെഡ്ഡിറ്റിൽ പങ്കുവച്ച ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് ഉണ്ടാക്കിയിരിക്കുന്നത്. വിദ്യാർത്ഥികൾ കൂടുതൽ നേരം ബാത്ത്‍റൂമിൽ ചെലവഴിക്കുന്നത് അവസാനിപ്പിക്കണം, അങ്ങനെ ചെയ്താൽ പിഴ ഒടുക്കേണ്ടി വരും എന്ന് വ്യക്തമാക്കുന്ന ഒരു നോട്ടീസാണ് ചിത്രത്തിലുള്ളത്. @miketerk21 എന്ന യൂസറാണ് ചിത്രം പങ്ക് വച്ചിരിക്കുന്നത്.
നോട്ടീസിൽ പറയുന്നത്, ബാത്ത്‍റൂമിലേക്ക് വരിക, ബാത്ത്‍റൂം ഉപയോഗിക്കുക, ബാത്ത്റൂമിൽ നിന്നും പുറത്ത് പോവുക എന്നാണ്. അതുപോലെ ഹാങിങ് ഔട്ട് നിരോധിച്ചിരിക്കുന്നു എന്നും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, പലരേയും ഞെട്ടിച്ചത് ഇതൊന്നുമല്ല അതിലെ അവസാന ഭാഗത്ത് നൽകിയിരിക്കുന്ന മറ്റൊരു കാര്യമാണ്. 'ക്യാമറയിൽ നോക്കി ചിരിക്കൂ' എന്ന ഒരു വാചകം കൂടി നോട്ടീസിലുണ്ട്.
ഇതുമായി ബന്ധപ്പെട്ട് വലിയ ചർച്ച തന്നെ സോഷ്യൽ മീഡിയയിൽ ഉണ്ടായി. കുറച്ച് പേർ ഇതിൽ കുഴപ്പമില്ല എന്ന് പറഞ്ഞപ്പോൾ മറ്റ് ചിലർ വിദ്യാർത്ഥികളുടെ സ്വകാര്യത ലംഘിക്കപ്പെടുന്നതിനെ കുറിച്ച് ആശങ്കാകുലരായിരുന്നു. അതിലെ പ്രശ്നങ്ങളും അവർ ചൂണ്ടിക്കാട്ടി. ചിലർ തങ്ങൾക്കിഷ്ടപ്പെടുന്ന അത്രയും നേരം സ്കൂൾ ബാത്ത്‍റൂമിൽ ചെലവഴിക്കും എന്നാണ് എഴുതിയത്. അതേസമയം ഇതിലെ നിയമവശം കൂടി ചിലർ ഓർമ്മപ്പെടുത്തി. ബാത്ത്റൂമിൽ ക്യാമറ വയ്ക്കുന്നത് നിയമവിരുദ്ധമാണ് എന്നാണ് അവർ പറഞ്ഞത്.
വായിക്കാം: തൊട്ടടുത്ത് അതിശാന്തമായി നടന്നു നീങ്ങുന്ന കടുവക്കൂട്ടം; വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:

