രണ്ട് കുപ്പികൾ വച്ച് അവൾ അമ്മാനമാടുന്നതും കുഞ്ഞ് അത്ഭുതത്തോടെ അത് നോക്കിയിരിക്കുന്നതും വീഡിയോയിൽ കാണാം. ഒപ്പം കുപ്പിയിൽ തീവച്ചുകൊണ്ടുള്ള പ്രകടനവും കവിത നടത്തുന്നുണ്ട്.

പലതരത്തിലുള്ള വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതിൽ തന്നെ ആളുകളുടെ വ്യത്യസ്തമായ കഴിവുകൾ കൊണ്ടും പ്രകടനങ്ങൾ കൊണ്ടും വൈറലാവുന്ന അനേകം വീഡിയോകളും ഉണ്ട്. അതുപോലെ വൈറലാവുകയാണ് ഈ വീഡിയോയും. 

പൂനെയിൽ നിന്നുള്ള കവിത മേധർ എന്ന യുവതിയാണ് തന്റെ പ്രകടനങ്ങൾകൊണ്ട് നെറ്റിസൺസിനെ അമ്പരപ്പിച്ചിരിക്കുന്നത്. സർട്ടിഫൈഡ് ഫ്ലെയർ ആൻഡ് മിക്സോളജി ബാർടെൻഡറാണ് കവിത. പേസ്റ്റൽ ​ഗ്രീൻ നിറത്തിലുള്ള സാരി ധരിച്ചാണ് കവിത നിൽക്കുന്നത്. അവളുടെ ഒക്കത്ത് കുഞ്ഞും ഉണ്ട്. കവിത അനായാസമായി കുപ്പികൾ കൊണ്ട് പ്രകടനം നടത്തുന്നതാണ് പിന്നീട് കാണുന്നത്. പുഷ്പ 2ലെ വൈറലായ ഗാനം പശ്ചാത്തലത്തിൽ കേൾക്കാം. 

രണ്ട് കുപ്പികൾ വച്ച് അവൾ അമ്മാനമാടുന്നതും കുഞ്ഞ് അത്ഭുതത്തോടെ അത് നോക്കിയിരിക്കുന്നതും വീഡിയോയിൽ കാണാം. ഒപ്പം കുപ്പിയിൽ തീവച്ചുകൊണ്ടുള്ള പ്രകടനവും കവിത നടത്തുന്നുണ്ട്. കവിതയുടെ അക്കൗണ്ടിൽ നിന്നുതന്നെയാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതുപോലെയുള്ള അനേകം വീഡിയോകൾ ഇതിന് മുമ്പും കവിത പോസ്റ്റ് ചെയ്തിട്ടുണ്ട്. 

നേരത്തെ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു വീഡിയോയിൽ കവിത കുഞ്ഞിനെ എടുത്തുകൊണ്ട് സമാനമായ പ്രകടനങ്ങൾ നടത്തുന്നത് കാണാം. 

View post on Instagram

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമൻ‌റുകളുമായി എത്തിയത്. ഒരുപാട് പേർ കവിതയെ പ്രശംസിച്ചുകൊണ്ടാണ് കമന്റുകൾ നൽകിയിരിക്കുന്നത്. എന്നാൽ, അതേസമയം തന്നെ കുഞ്ഞിനെ കയ്യിൽ വച്ചുകൊണ്ട് ഇത്തരം പ്രകടനങ്ങൾ നടത്തുന്നതിനോട് യോജിപ്പില്ല എന്നും കുഞ്ഞിന് ഇത് അപകടമാണ് എന്നും പറഞ്ഞവരും ഒരുപാടുണ്ട്.