Asianet News MalayalamAsianet News Malayalam

93 -കാരിയായ മുത്തശ്ശിയെ എടുത്ത് ഡാൻസ് ചെയ്യുന്ന കൊച്ചുമകൾ, വൈറലായി വീഡിയോ

ആദ്യം വീഡിയോ പങ്കുവച്ചത് ടിക്ടോക്കിലാണ് എങ്കിലും അധികം വൈകാതെ തന്നെ ഇത് മിക്ക സാമൂഹികമാധ്യമങ്ങളിലും എത്തുകയും വൈറലാവുകയും ചെയ്തു.

woman carrying grandma and dances
Author
Thiruvananthapuram, First Published Sep 17, 2021, 3:12 PM IST

നമ്മുടെയെല്ലാം ജീവിതത്തില്‍ മുത്തശ്ശനും മുത്തശ്ശിക്കുമൊക്കെ വലിയ പ്രാധാന്യമുണ്ട്. പലപ്പോഴും വീട്ടിലെ കുട്ടികള്‍ക്ക് ഏറ്റവും പ്രിയം അവരോടായിരിക്കും. ഇപ്പോള്‍ അങ്ങനെയൊരു നിമിഷത്തിന്‍റെ വീഡിയോ ആണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുന്നത്. 

കൊച്ചുമക്കളെ എടുത്ത് നടക്കുന്ന മുത്തശ്ശനെയും മുത്തശ്ശിയെയും ഒക്കെ നാം കാണാറുണ്ട്. ഇവിടെ തന്‍റെ മുത്തശ്ശിയെ എടുത്ത് നൃത്തം ചെയ്യുന്ന ഒരു സ്ത്രീയാണ് വീഡിയോയില്‍. 93 -കാരിയായ തന്‍റെ മുത്തശ്ശിയുമായിട്ടാണ് യുവതി ഡാന്‍സ് ചെയ്യുന്നത്. 

വീഡിയോയുടെ തുടക്കത്തില്‍ ഒരു മുത്തശ്ശി കൊച്ചുമകളുമായി നൃത്തം ചെയ്യുന്നത് കാണാം. എന്നാല്‍, അല്‍പനിമിഷത്തിനുള്ളില്‍ രംഗം മാറുകയാണ്. അതില്‍ കൊച്ചുമകള്‍ തന്‍റെ മുത്തശ്ശിയെ എടുത്ത് നൃത്തം ചെയ്യുന്നത് കാണാം. 

ആദ്യം വീഡിയോ പങ്കുവച്ചത് ടിക്ടോക്കിലാണ് എങ്കിലും അധികം വൈകാതെ തന്നെ ഇത് മിക്ക സാമൂഹികമാധ്യമങ്ങളിലും എത്തുകയും വൈറലാവുകയും ചെയ്തു. നിരവധി പേരാണ് തങ്ങള്‍ക്ക് തങ്ങളുടെ മുത്തശ്ശിയെ മിസ് ചെയ്യുന്നു എന്ന് എഴുതിയിരിക്കുന്നത്. 

വീഡിയോ കാണാം: 

Follow Us:
Download App:
  • android
  • ios