Asianet News MalayalamAsianet News Malayalam

ഒന്നല്ല, രണ്ട് പാമ്പുകളെ വെറും കയ്യാൽ പിടികൂടി യുവതി, കണ്ടാൽ ഭയന്നുപോകുന്ന വീഡിയോ

ആദ്യം പാമ്പ് യുവതിയുടെ കൈകളിൽ ചുറ്റിപ്പിടിച്ചിരുന്നു എങ്കിലും ആ ബുദ്ധിമുട്ടൊക്കെ യുവതി തരണം ചെയ്യുകയും പാമ്പിനെ തന്റെ കയ്യിൽ നിന്നും അഴിച്ചെടുക്കുകയും ചെയ്യുന്നുണ്ട്.

woman catches two snakes with bare hands rlp
Author
First Published Oct 28, 2023, 9:29 PM IST

പാമ്പിനെ പേടിയില്ലാത്ത ആളുകൾ ചുരുക്കമായിരിക്കും എന്നായിരുന്നു നമ്മുടെയെല്ലാം ധാരണ അല്ലേ? എന്നാൽ, സോഷ്യൽ മീഡിയ സജീവമായതോടെ അത്തരത്തിലുള്ള അനേകം ആളുകൾ നമുക്കിടയിൽ ഉണ്ടെന്ന് തെളിയിക്കുന്ന ഒരുപാട് വീഡിയോകൾ വരുന്നുണ്ട്. അതിൽ തന്നെ പാമ്പിനെ പിടിക്കുന്നവരും പാമ്പിന്റെ അടുത്ത് ഭയമൊന്നും തന്നെയില്ലാതെ ഇടപഴകുന്നവരും ഒക്കെ പെടുന്നു. അത്തരത്തിൽ പെടുന്ന ഒരു വീഡിയോയാണ് ഇതും. 

ഒരു സീലിം​ഗിൽ നിന്നും ഒന്നല്ല, രണ്ട് പാമ്പുകളെ വെറും കയ്യോടെ പിടികൂടുന്ന ഒരു യുവതിയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുക. Nathan Stafford -യാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ കയ്യിലൊരു വടിയുമായി യുവതി ഒരു സ്റ്റൂളിൽ കയറി നിൽക്കുന്നത് കാണാം. ശേഷം സീലിം​ഗിൽ നിന്നും പാമ്പുകളെ പിടികൂടുകയാണ്. ആദ്യം ഒരു കൈകൊണ്ട് പാമ്പുകളിൽ ഒരെണ്ണത്തെ പിടികൂടുന്നു. അതിൽ ആദ്യത്തെ പാമ്പിനെ പിടികൂടുമ്പോൾ തന്നെ നമുക്ക് ഭയം ഇരച്ചു കയറും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. എന്നാൽ, ഒന്നിനെ എന്നല്ല രണ്ടു പാമ്പുകളെയും യുവതി പിടികൂടുന്നു. 

ആദ്യം പാമ്പ് യുവതിയുടെ കൈകളിൽ ചുറ്റിപ്പിടിച്ചിരുന്നു എങ്കിലും ആ ബുദ്ധിമുട്ടൊക്കെ യുവതി തരണം ചെയ്യുകയും പാമ്പിനെ തന്റെ കയ്യിൽ നിന്നും അഴിച്ചെടുക്കുകയും ചെയ്യുന്നുണ്ട്. ഓസ്ട്രേലിയയിൽ നിന്നുമാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. പലരും കമന്റുകളിൽ തങ്ങൾക്കുണ്ടായ ഭയം രേഖപ്പെടുത്തി. ഒരു യൂസർ കുറിച്ചത് താനിനി ഒരിക്കലും ഓസ്ട്രേലിയ സന്ദർശിക്കില്ല എന്നാണ്. മറ്റൊരാൾ ​ഗുഡ്ബൈ ഓസ്ട്രേലിയ എന്നാണ് പറഞ്ഞത്. 

അതേസമയം തന്നെ വീഡിയോയിലുള്ള സ്ത്രീയുടെ ധൈര്യം സമ്മതിച്ചിരിക്കുന്നവരും കുറവല്ല. ഏതായാലും പാമ്പുകളെ പിടികൂടുന്നത് ശാസ്ത്രീയമായി വേണം. ഇല്ലെങ്കിൽ ജീവൻ തന്നെ അപകടത്തിലാവാം. 

വായിക്കാം: 40 വയസായിട്ടും മക്കൾ വീട്ടിൽ നിന്നും മാറിത്താമസിക്കുന്നില്ല, കോടതിയെ സമീപിച്ച് അമ്മ, അനുകൂലവിധി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

youtubevideo
 

Follow Us:
Download App:
  • android
  • ios