ടാക്സിയിൽ കയറാനായി ചെന്നപ്പോൾ തന്നെ അതിൻറെ മിറർ ഗ്ലാസിൽ ഒരു കാക്ക ഇരിക്കുന്നത് അവൾ ശ്രദ്ധിച്ചിരുന്നു. എന്നാൽ, അത് അത്ര കാര്യമാക്കാതെ അവൾ കാറിന് ഉള്ളിൽ കയറി. എന്നാൽ, അത്ഭുതകരം എന്ന് പറയട്ടെ കാറ് നീങ്ങി തുടങ്ങിയപ്പോൾ കാറിനോടൊപ്പം തന്നെ കാക്കയും താഴ്ന്ന് പറക്കാൻ തുടങ്ങി.

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെടുന്ന രസകരമായ പല വീഡിയോകളും നമ്മളിൽ കൗതുകം ജനിപ്പിക്കാറുണ്ട്. അത്തരത്തിൽ കൗതുകകരമായ ഒരു വീഡിയോ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായി. ഒരു സ്ത്രീ ഓടിക്കൊണ്ടിരിക്കുന്ന കാറിലിരുന്ന് പറക്കുന്ന കാക്കയ്ക്ക് ഭക്ഷണം നൽകുന്നതിന്റെ രസകരമായ ഒരു വീഡിയോ ആണ് ഇത്. സോഷ്യൽ മീഡിയയിൽ ഒരുപാട് ആളുകളെ ആകർഷിച്ച ഈ വീഡിയോ പോസ്റ്റ് ചെയ്തത് ഐറിഷ് വനിതയായ അബി കാഷ്മാൻ ആണ്.

തൻറെ tiktok അക്കൗണ്ടിലൂടെ ആയിരുന്നു അബി ഈ വീഡിയോ പങ്കുവെച്ചത്. ഒപ്പം ആ വീഡിയോയ്ക്ക് പിന്നിലെ ഒരു കഥയും അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ഒരു ദിവസത്തെയാണ് ഈ വീഡിയോ എന്നെന്നും ഓർക്കുന്ന ഒരു ദിവസമാക്കി മാറ്റിയത് എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ഇവർ പറയുന്നത്.

കോർക്ക് എയർപോർട്ടിലെ ബാരിസ്റ്റ ആയി ജോലി ചെയ്യുന്ന ഇവർ ജോലി തീർന്നതിനു ശേഷം വീട്ടിലേക്ക് മടങ്ങി പോകുന്നതിനായി കാറിനരികിൽ എത്തിയപ്പോഴാണ് ടയർ പഞ്ചറായി കിടക്കുന്നത് കാണുന്നത്. ഉടൻതന്നെ അവൾ എയർപോർട്ടിൽ നിന്നുള്ള ബസ്സിൽ കയറി വീട്ടിൽ പോകാം എന്ന് കരുതി ഓടി ബസിന് അരികിൽ എത്തിയപ്പോൾ അതും നിറഞ്ഞിരുന്നു. അങ്ങനെ നിരാശയും ദേഷ്യവും കലർന്ന ഒരു മാനസികാവസ്ഥയിലാണ് ഒടുവിൽ വീട്ടിലേക്ക് പോകുന്നതിനായി ഒരു ടാക്സി വിളിച്ചത്. 

Scroll to load tweet…

ടാക്സിയിൽ കയറാനായി ചെന്നപ്പോൾ തന്നെ അതിൻറെ മിറർ ഗ്ലാസിൽ ഒരു കാക്ക ഇരിക്കുന്നത് അവൾ ശ്രദ്ധിച്ചിരുന്നു. എന്നാൽ, അത് അത്ര കാര്യമാക്കാതെ അവൾ കാറിന് ഉള്ളിൽ കയറി. എന്നാൽ, അത്ഭുതകരം എന്ന് പറയട്ടെ കാറ് നീങ്ങി തുടങ്ങിയപ്പോൾ കാറിനോടൊപ്പം തന്നെ കാക്കയും താഴ്ന്ന് പറക്കാൻ തുടങ്ങി. അപ്പോൾ കാറിൻറെ ഡ്രൈവർ അവളോട് കാക്കയ്ക്ക് ഒരു ബിസ്ക്കറ്റ് നൽകാൻ ആവശ്യപ്പെട്ടു. ഇങ്ങനെ ഓടിക്കൊണ്ടിരിക്കുന്ന കാറിൽ ഇരുന്നുകൊണ്ട് ഒപ്പം പറക്കുന്ന കാക്കയ്ക്ക് ബിസ്ക്കറ്റ് നൽകുന്ന രസകരമായ കാഴ്ചയാണ് ഇവർ പങ്കുവെച്ചത്. ഈ വീഡിയോ ചെറിയ സമയം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാവുകയും അതോടെ കാക്കയ്ക്ക് ബിസ്ക്കറ്റ് നൽകിയ അബി കാഷ്മാൻ ഒരു താരമായി മാറുകയും ചെയ്തു.