യുവതിയും ഭർത്താവും പിന്നീട് ലോകേഷിനോട് മാപ്പ് ചോദിക്കുകയും കാലിൽ വീഴുകയും ചെയ്തു. താൻ ​ഗർഭിണി ആയിരുന്നുവെന്നും പെട്ടെന്ന് ഓട്ടോ വന്നപ്പോൾ ആകെ പരിഭ്രമിച്ചു പോയി, അതിനാലാണ് ഇങ്ങനെ ചെയ്തുപോയത് എന്നും യുവതി പറഞ്ഞു.

ബെം​ഗളൂരു ന​ഗരത്തിൽ ഓട്ടോ ഡ്രൈവറെ കാലിലെ ചെരിപ്പൂരിയടിച്ച് യുവതി. നടുറോഡിലാണ് സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറുമായുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് യുവതി ഡ്രൈവറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതെന്നാണ് കരുതുന്നത്. 

ബെല്ലന്ദൂരിലെ സെൻട്രോ മാളിന് പുറത്താണ് സംഭവം നടന്നത് എന്ന് കരുതുന്നു. അതിവേ​ഗത്തിൽ തന്നെ വീഡിയോ വൈറലായി മാറുകയും പിന്നാലെ വിമർശനങ്ങളുയരുകയും ചെയ്തിരിക്കുകയാണ്. 

Scroll to load tweet…

വീഡിയോയിൽ, ബിഹാറിൽ നിന്നുള്ള പങ്കുരി മിശ്ര എന്ന 28 -കാരിയാണ് ഉള്ളത് എന്നാണ് പറയുന്നത്. അവർ തുടരെത്തുടരെ തന്റെ സ്ലിപ്പർ ഉപയോ​ഗിച്ച് യുവാവിനെ തല്ലുന്നതാണ് വീഡിയോയിൽ കാണുന്നത്. അതേസമയം, ഡ്രൈവറായ ലോകേഷ് എന്ന 33 -കാരൻ ഇതിനെതിരെ പ്രതികരിക്കുന്നില്ല. അയാൾ തന്നെയാണ് വീഡിയോ പകർത്തുന്നതും. 

വീഡിയോയിൽ യുവതി ഓട്ടോയ്ക്ക് പുറത്ത് നിന്ന് ആരെയോ ഫോൺ വിളിക്കുന്നതാണ് കാണുന്നത്. അതേസമയം തന്നെ അവർ ഡ്രൈവറോട് കയർക്കുന്നതും കാണാം. ഇങ്ങനെ കയർക്കുന്നതിനിടയിൽ തന്നെ അവർ കൂടുതൽ പ്രകോപിതയാവുകയും കാലിൽ കിടന്ന ചെരിപ്പൂരി ഡ്രൈവറെ തുടരെ തുടരെ തല്ലുകയും ചെയ്യുന്നതാണ് കാണുന്നത്. അയാളുടെ ദേഹത്തും മുഖത്തുമെല്ലാം യുവതി അടിക്കുന്നുണ്ട്.

യുവതിയും ഭർത്താവും ടുവീലറിൽ വരുമ്പോൾ ഓട്ടോ അവർക്ക് നേരെ വന്നതാണ് പ്രശ്നങ്ങൾക്ക് കാരണമായത് എന്നാണ് പറയുന്നത്. ലോകേഷ് പിന്നീട് യുവതിക്കെതിരെ കേസ് കൊടുത്തു. യുവതിയെ പൊലീസ് വിളിപ്പിക്കുകയും ചെയ്തു. വീഡിയോ പ്രചരിച്ചതോടെ യുവതിക്കെതിരെ വലിയ വിമർശനവും ഉയർന്നിരുന്നു.

യുവതിയും ഭർത്താവും പിന്നീട് ലോകേഷിനോട് മാപ്പ് ചോദിക്കുകയും കാലിൽ വീഴുകയും ചെയ്തു. താൻ ​ഗർഭിണി ആയിരുന്നുവെന്നും പെട്ടെന്ന് ഓട്ടോ വന്നപ്പോൾ ആകെ പരിഭ്രമിച്ചു പോയി, അതിനാലാണ് ഇങ്ങനെ ചെയ്തുപോയത് എന്നും യുവതി പറഞ്ഞു. തനിക്ക് ബെം​ഗളൂരുവും ഇവിടെയുള്ള ആളുകളെയും ഇഷ്ടമാണ് എന്നും യുവതി പറഞ്ഞു. 

Scroll to load tweet…

യുവതിയുടെ അവസ്ഥ കൂടി പരി​ഗണിക്കണമെന്നും അവർ ​ഗർഭിണി ആയതിനാലും ഹോർമോൺ പ്രശ്നങ്ങളാലുമാവാം അങ്ങനെ ചെയ്തുപോയത് എന്നും മാപ്പ് അപേക്ഷിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ ചിലരെല്ലാം അഭിപ്രായപ്പെട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം