ഒരു സ്ത്രീയുടെ വി​ഗ് വലിച്ച് പറിച്ച് എറിയുന്നതും, ഒരു പുരുഷന്റെ ഷർട്ട് വലിച്ചു കീറുന്നതും വീഡിയോയിൽ കാണാം. എന്നാൽ, എന്തായിരുന്നു ഇങ്ങനെ ഒരു സംഘർഷം ഉണ്ടാവാൻ കാരണം എന്നത് വ്യക്തമല്ല. 

കിൻഡർ ​ഗാർട്ടനിൽ ​ഗ്രാജ്വേഷൻ ചടങ്ങിനിടയിൽ മാതാപിതാക്കളുടെ കൂട്ടത്തല്ല്. മെയ് 28 -ന് അർക്കാൻസാസിലെ വെസ്റ്റ് മെംഫിസിലെ ഫോക്ക് എലിമെന്ററി സ്കൂളിലാണ് സംഭവം നടന്നത്. കുട്ടികളുടെ ​ഗ്രാജ്വേഷൻ ചടങ്ങ് നടക്കുന്നതിനിടെ മുതിർന്നവർ തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു. 

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. വീഡിയോയിൽ ആദ്യം കുറച്ച് സ്ത്രീകൾ തമ്മിൽ വാക്കാൽ കലഹിക്കുന്നതാണ് കാണുന്നത്. എന്നാൽ, പിന്നീടത് കൈവിട്ടു പോയതായിട്ടാണ് മനസിലാവുന്നത്. രണ്ട് പുരുഷന്മാർ ഇതിൽ ഇടപെടാനായി എത്തിയെങ്കിലും അധികം വൈകാതെ അവരും ഈ സംഘർഷത്തിന്റെ ഭാ​ഗമായി മാറുകയാണ്. 

അതിലും ദയനീയമായ കാര്യം ഈ വഴക്കും തല്ലുമൊക്കെ കണ്ട് കുട്ടികൾ ആകെ പരിഭ്രാന്തരായി എന്നുള്ളതാണ്. ഭയന്നുപോയ പലരും കരയാനും ആരംഭിച്ചു. മാത്രമല്ല, അവരിൽ പല കുഞ്ഞുങ്ങളും മുതിർന്നവരോട് നിർത്താൻ വേണ്ടി അപേക്ഷിക്കുന്നതും വീഡിയോയിൽ കാണാം. ചിലരാവട്ടെ അവിടെ നിന്നും ഓടിപ്പോവാനാണ് നോക്കുന്നത്. 

ഒരു സ്ത്രീയുടെ വി​ഗ് വലിച്ച് പറിച്ച് എറിയുന്നതും, ഒരു പുരുഷന്റെ ഷർട്ട് വലിച്ചു കീറുന്നതും വീഡിയോയിൽ കാണാം. എന്നാൽ, എന്തായിരുന്നു ഇങ്ങനെ ഒരു സംഘർഷം ഉണ്ടാവാൻ കാരണം എന്നത് വ്യക്തമല്ല. 

Scroll to load tweet…

വെസ്റ്റ് മെംഫിസ് സ്കൂൾ ഡിസ്ട്രിക്റ്റ് സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ട്. ഒരിക്കലും അം​ഗീകരിക്കാൻ സാധിക്കാത്ത പെരുമാറ്റമാണ് മുതിർന്നവരുടെ ഭാ​ഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ ഉൾപ്പെട്ടവർക്ക് നേരെ വേണ്ട നടപടി കൈക്കൊള്ളുമെന്നും സ്കൂൾ ഡിസ്ട്രിക്റ്റ് പറഞ്ഞു. 

കുട്ടികളുടെയും രക്ഷിതാക്കളുടെയും ജീവനക്കാരുടെയും ക്യാംപസിന്റെയും സുരക്ഷയ്ക്ക് തന്നെയാണ് പ്രാധാന്യം. ഇത്തരം പ്രവൃത്തികൾ ഒരുതരത്തിലും വച്ചുപൊറുപ്പിക്കാൻ സാധിക്കാത്തതാണ്. ഇതിൽ പെട്ടവർക്കെതിരെ നടപടിയുണ്ടാകും എന്നും സ്കൂൾ അധികൃതരുടെ പ്രസ്താവനയിൽ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം