അവരുടെ ബോട്ടിൽ ലഘുഭക്ഷണങ്ങൾ, വൈൻ, ബിയർ എന്നിവ നിറച്ചിരിക്കുന്നത് കാണാം. വിനോദസഞ്ചാരികളോട് എന്തെങ്കിലും വേണോ എന്ന് അവർ ഉറക്കെ ചോദിക്കുന്നുണ്ട്. 

ഉൾക്കടലിൽ വൈനും സ്നാക്സും വിൽക്കുന്ന ഒരു സഞ്ചരിക്കുന്ന കട കണ്ടതിന്റെ ആശ്ചര്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ഒരു സോളോ ട്രാവലർ. വിയറ്റ്നാം സന്ദർശിച്ച ഒരു ടൂറിസ്റ്റാണ് കൗതുകമുണർത്തുന്ന ഈ കാഴ്ച സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. 

ഹാ ലോങ് ബേയിൽ നിന്നാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോയിൽ, വല ഘടിപ്പിച്ച ഒരു നീണ്ട വടി ഉപയോഗിച്ച് ഒരു സ്ത്രീ അതിൽ നിന്നും വിദഗ്ധമായി പണം വാങ്ങുന്നതും ബോട്ടുകളിലും ക്രൂയിസ് കപ്പലുകളിലും പോകുന്ന വിനോദസഞ്ചാരികൾക്ക് ലഘുഭക്ഷണം എത്തിക്കുന്നതും കാണാമായിരുന്നു. 

വിയറ്റ്നാമിലൂടെ സഞ്ചരിക്കുകയായിരുന്ന എവി എന്ന യുവതിയാണ് ഹാ ലോങ് ബേയിലൂടെ സഞ്ചരിക്കുമ്പോൾ ബോട്ടിൽ യാത്ര ചെയ്യുന്ന ഈ സ്ത്രീയുടെ വീഡിയോ തന്റെ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. അവരുടെ ബോട്ടിൽ ലഘുഭക്ഷണങ്ങൾ, വൈൻ, ബിയർ എന്നിവ നിറച്ചിരിക്കുന്നത് കാണാം. വിനോദസഞ്ചാരികളോട് എന്തെങ്കിലും വേണോ എന്ന് അവർ ഉറക്കെ ചോദിക്കുന്നുണ്ട്. 

770 രൂപയുടെ സ്നാക്സ് വാങ്ങി എന്നും എവി തന്റെ പോസ്റ്റിൽ പറയുന്നു. തനിക്ക് പേടിയുണ്ടായിരുന്നു എന്നും എന്നാൽ വലയിൽ സാധനം നൽകാനും അതിൽ തന്നെ പണം വാങ്ങാനും യുവതിക്ക് നല്ല വൈദ​ഗ്‍ദ്ധ്യം ഉണ്ടായിരുന്നു എന്നും എവി കുറിച്ചു. 

മാത്രമല്ല, ഇങ്ങനെ ജോലി ചെയ്യുന്ന ആളുകളെ പ്രോത്സാഹിപ്പിക്കണം എന്ന അഭിപ്രായക്കാരിയാണ് എവി. അതിനാലാണ് താൻ അവരിൽ നിന്നും സാധനം വാങ്ങിയത് എന്നും എവി പറയുന്നു. 

View post on Instagram

വീഡിയോയിൽ, തന്റെ ബോട്ടിൽ സ്നാക്സും മറ്റുമായി എത്തുന്ന സ്ത്രീയെ കാണാം. അവർ എവിക്ക് നെറ്റിൽ സാധനം നൽകുകയും പണം നൽകുകയും ചെയ്യുന്നതും കാണാം. പരിചയമില്ലാത്തവർക്ക് പേടി തോന്നുന്ന തരത്തിലാണ് സ്ത്രീ സഞ്ചരിക്കുന്നത്. 

നിരവധിപ്പേരാണ് വീഡിയോ കണ്ടതും സ്ത്രീയെ അഭിനന്ദിച്ച് കൊണ്ട് കമന്റുകൾ നൽകിയതും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം