Asianet News MalayalamAsianet News Malayalam

ഐസിയു റൂമിലിരുന്ന് ബീഡി വലിക്കുന്ന സ്ത്രീ, വൈറലായി വീഡിയോ, എന്തൊരപകടമെന്ന് സോഷ്യല്‍ മീഡിയ

വീഡിയോയിൽ ആശുപത്രിയിലെ ഐസിയു മുറിയിൽ ഒരു കട്ടിലിൽ പ്രായമായ ഒരു സ്ത്രീ ഇരിക്കുന്നത് കാണാം. അവർ അവിടെ ഇരുന്ന് കൊണ്ട് ഒരു ബീഡി വലിക്കുന്നതാണ് പിന്നെ കാണുന്നത്.

woman smoking inside hospital icu viral video rlp
Author
First Published Feb 10, 2024, 4:02 PM IST

രസകരവും വിചിത്രങ്ങളുമായ അനേകം വീഡിയോകൾ ഓരോ ദിവസവും നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട്. അതിൽ തന്നെ അവിശ്വസനീയം എന്ന് തോന്നുന്ന അനേകം വീഡിയോകളും ഉണ്ട്. അതുപോലെ ഒരു വീഡിയോയാണ് എയിംസ് ആശുപത്രിയിൽ നിന്നും പുറത്ത് വരുന്ന ഈ വീഡിയോയും. ഇത് കണ്ടാൽ നിങ്ങളന്തം വിട്ടുപോകും എന്ന കാര്യത്തിൽ ഒരു തർക്കവും ഇല്ല. 

പാറ്റ്നയിലെ എയിംസിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത് എന്നാണ് വീഡിയോയിൽ എഴുതിയിരിക്കുന്നത്. ആശുപത്രിയിലെ ഐസിയു റൂമാണ് വീഡിയോയിൽ കാണുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതിൽ കാണുന്നത് ഒരു പ്രായമായ സ്ത്രീ കട്ടിലിൽ ഇരുന്നുകൊണ്ട് ബീഡി വലിക്കുന്നതാണ്. വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായത്. ആശുപത്രി കെട്ടിടം പോലെ ഒരിടത്ത് ബീഡി വലിക്കുന്നത് വലിയ അപകടങ്ങൾ വിളിച്ചുവരുത്തും എന്ന കാര്യത്തിൽ സംശയമില്ല. അതിനാൽ തന്നെ വീഡിയോ കണ്ട ആളുകളിൽ പരിഭ്രമവും ഉണ്ടാകാൻ സാധ്യതയുണ്ട്. 

വീഡിയോയിൽ ആശുപത്രിയിലെ ഐസിയു മുറിയിൽ ഒരു കട്ടിലിൽ പ്രായമായ ഒരു സ്ത്രീ ഇരിക്കുന്നത് കാണാം. അവർ അവിടെ ഇരുന്ന് കൊണ്ട് ഒരു ബീഡി വലിക്കുന്നതാണ് പിന്നെ കാണുന്നത്. തലയിൽ ഷാളൊക്കെയിട്ട് പുതച്ചാണ് സ്ത്രീ ഇരിക്കുന്നത്. പിന്നീട് അവർ ഒരു ബീഡി വലിക്കുന്നതാണ് കാണുന്നത്. കയ്യിൽ മുക്കാലും മറച്ചു പിടിച്ചാണ് ഇവർ ബീഡി വലിക്കുന്നത്. പുക പുറത്തേക്ക് വിടുന്നതും കാണാം. കുറച്ച് കഴിയുമ്പോൾ ഐസിയു മുറിയിലെ കട്ടിലിൽ തന്നെ തട്ടിയാണ് ഇവർ ബീഡി കെടുത്തിക്കളയുന്നത്. അവിടെ തീപ്പൊരി വീഴുന്നതും വീഡിയോയിൽ കാണുന്നുണ്ട്. 

ഏതായാലും വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. പലരും, ഇങ്ങനെ ആശുപത്രിക്കിടക്കയിൽ കിടന്ന് പുകവലിക്കുന്നത് എന്തുമാത്രം വലിയ അപകടങ്ങൾ വിളിച്ചുവരുത്തും എന്നതിനെ കുറിച്ചാണ് സംസാരിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios