ഇപ്പോൾ വൈറലായ വീഡിയോ ആദ്യം ടിക് ടോക്കിൽ ഷെയർ ചെയ്തത് പോളിന്റെ ചെറുമകൾ നിക്കോൾ ആണ്. വീഡിയോയുടെ അടിക്കുറിപ്പിൽ, ഇത് നാല് വർഷം മുമ്പ് ചിത്രീകരിച്ചതാണെന്ന് നിക്കോൾ സൂചിപ്പിച്ചു. 

യഥാർത്ഥ സൗഹൃദം(Birthday) ഒരു അനുഗ്രഹമാണ്. നിങ്ങൾ പ്രായമാകുന്നതുവരെ ഓർക്കുന്ന, ഇഷ്ടപ്പെടുന്ന ഒരു ഉറ്റ ചങ്ങാതിയുണ്ടെങ്കിൽ, നിങ്ങളുടെ ജീവിതം പൂർണ്ണമാണ് എന്നും പറയാം. അടുത്തിടെ, ഒരു വൃദ്ധ 90 -ാം ജന്മദിന പാർട്ടിയിൽ തന്റെ ഉറ്റ സുഹൃത്തിന് സർപ്രൈസ്(Surprise) കൊടുക്കുന്ന ഒരു വീഡിയോ ഇന്റർനെറ്റിൽ വൈറലായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

റിപ്പോർട്ടുകൾ പ്രകാരം പോളിൻ(Paulene) എന്ന സ്ത്രീ അവരുടെ ജന്മദിനം കുടുംബാംഗങ്ങൾക്കൊപ്പം ഒരു റെസ്റ്റോറന്റിൽ ആഘോഷിക്കുകയായിരുന്നു. എന്നാൽ, എലമെന്ററി സ്കൂളിൽ തന്നോടൊപ്പം പഠിച്ച എറ്റ എന്ന സുഹൃത്ത് ആ റെസ്റ്റോറന്റിൽ ഉള്ള കാര്യം അവർക്ക് അറിയുകയേ ഇല്ലായിരുന്നു. അതിനാൽ തന്നെ സർപ്രൈസായി വന്ന കൂട്ടുകാരിയെ അപ്രതീക്ഷിതമായി കണ്ടപ്പോൾ പോളിൻ ഞെട്ടിപ്പോയി. 

സംഭവത്തിന്റെ മനോഹരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അതിൽ പോളിൻ റെസ്റ്റോറന്റിൽ ഇരിക്കുന്നത് കാണാം. ചുറ്റും ബന്ധുക്കളുണ്ട്. ബന്ധുക്കൾ എറ്റയുടെ വരവ് പ്രതീക്ഷിക്കുന്നുണ്ട്. എറ്റ നേരെ റെസ്റ്റോറന്റിലേക്ക് നടന്നുചെന്നു, പോളിൻ ഇരിക്കുന്നിടത്തേക്കെത്തി, അവളുടെ തോളിൽ തട്ടി, "ഈ സീറ്റ് ബുക്ക് ചെയ്തതാണോ?" എന്ന് ചോദിക്കുന്നത് കാണാം. ഒരുനിമിഷത്തിനു ശേഷമാണ് പോളിന് അത് എറ്റയുടെ സർപ്രൈസ് വിസിറ്റ് ആണ് എന്ന് മനസിലാവുന്നത്. അവർ കൂട്ടുകാരിയെ കെട്ടിപ്പിടിക്കുകയും കരയുകയും ചെയ്യുകയാണ്. 

ഇപ്പോൾ വൈറലായ വീഡിയോ ആദ്യം ടിക് ടോക്കിൽ ഷെയർ ചെയ്തത് പോളിന്റെ ചെറുമകൾ നിക്കോൾ ആണ്. വീഡിയോയുടെ അടിക്കുറിപ്പിൽ, ഇത് നാല് വർഷം മുമ്പ് ചിത്രീകരിച്ചതാണെന്ന് നിക്കോൾ സൂചിപ്പിച്ചു. അവൾ എഴുതി, "4 വർഷം മുമ്പ് എന്റെ മുത്തശ്ശിയുടെ 90 -ാം ജന്മദിനത്തിൽ അവരുടെ ഏറ്റവും അടുത്ത സുഹൃത്ത്, അവരെ സർപ്രൈസ് ചെയ്തു." 1978 -ൽ 50 -ാമത്തെ വയസിലുള്ള രണ്ട് ഉറ്റസുഹൃത്തുക്കളുടെ ഫോട്ടോയും നിക്കോൾ പോസ്റ്റ് ചെയ്തു. 

നിരവധിപ്പേരാണ് ഇരുവരുടെയും സൗഹൃദത്തിലുള്ള സന്തോഷത്തെ കുറിച്ച് കമന്റിട്ടത്. പലരും വീഡിയോ കണ്ട് കണ്ണ് നിറഞ്ഞുവെന്നും പറയുകയുണ്ടായി. 

View post on Instagram