Asianet News MalayalamAsianet News Malayalam

എന്താടാ ഉറക്കം വരുന്നോ? 'കോട്ടുവായിടുന്ന' പാമ്പിന്റെ വീഡിയോ വൈറൽ, കമന്റുകളുമായി നെറ്റിസൺസ്

ഈ വീഡിയോയിൽ കാണുന്നത് ഒരു പാമ്പ് 'കോട്ടുവായി'ടുന്നതാണ്. ങേ, പാമ്പ് കോട്ടുവായിടുമോ എന്നാണോ ചിന്തിക്കുന്നത്?

yawn of a snake mouth gaping video went viral
Author
First Published Aug 19, 2024, 7:55 AM IST | Last Updated Aug 19, 2024, 7:55 AM IST

ലോകത്തിൽ ഏറ്റവുമധികം ആളുകൾക്ക് പേടിയുള്ള ജീവികളിലൊന്ന് ഒരുപക്ഷേ പാമ്പുകളായിരിക്കും. അതിന് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം, ചില പാമ്പുകൾ അങ്ങേയറ്റം അപകടകാരികളാണ്. അവയുടെ കടിയേറ്റാൽ ജീവൻ വരെ പോയെന്നിരിക്കും. എന്നിരുന്നാലും, ഓരോ ദിവസവും പാമ്പുകളുടേതായി എത്രയെത്ര വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുള്ളത് അല്ലേ? 

മനുഷ്യരുടെ മാത്രമല്ല, വിവിധ ജീവികളുടെ വീഡിയോകൾ കൊണ്ടും സമ്പന്നമാണ് സോഷ്യൽ മീഡിയ. അതിൽ പ്രധാനി പാമ്പ് തന്നെ. പാമ്പിന്റെ രീതികളെ കുറിച്ചും മറ്റും അറിയാൻ ആളുകൾക്ക് വളരെ കൗതുകമുണ്ട്. അതിനാൽ തന്നെ അത്തരം വീഡിയോകൾക്ക് നല്ല കാഴ്ചക്കാരും ഉണ്ടാവാറുണ്ട്. എന്തായാലും, അതുപോലെ ഒരു പാമ്പിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 

ഈ വീഡിയോയിൽ കാണുന്നത് ഒരു പാമ്പ് 'കോട്ടുവായി'ടുന്നതാണ്. ങേ, പാമ്പ് കോട്ടുവായിടുമോ എന്നാണോ ചിന്തിക്കുന്നത്? എന്തായാലും, അങ്ങനെ പറഞ്ഞിട്ടാണ് ഈ വീഡിയോ എക്സിൽ (ട്വിറ്ററിൽ) ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോ പങ്കുവച്ചിരിക്കുന്നത് Nature is Amazing എന്ന അക്കൗണ്ടിൽ നിന്നാണ്. പലതരം ജീവജാലങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇവർ ഷെയർ ചെയ്യാറുണ്ട്. 

ഈ വീഡിയോയിൽ കാണുന്നത് ഒരു പാമ്പ് കോട്ടുവായിടുന്നത് പോലെ കാണിക്കുന്നതാണ്. 'പാമ്പിന്റെ കോട്ടുവായ' എന്നും വീഡിയോയ്ക്ക് കാപ്ഷൻ നൽകിയിരിക്കുന്നത് കാണാം. എന്നാൽ, ശരിക്കും പാമ്പ് കോട്ടുവായിടും എന്ന് പറയാനാവില്ല. സാധാരണയായി 'മൗത്ത് ​ഗാപ്പിം​ഗ്' എന്ന പദമാണ് അതിന് ഉപയോ​ഗിക്കുന്നത്. അത് ഉറക്കം വന്നിട്ടോ, ക്ഷീണിച്ചിട്ടോ ആവണമെന്നില്ല. പകരം ഭക്ഷണം കഴിച്ചതിന് ശേഷമോ, അല്ലെങ്കിൽ കഴിക്കാൻ വേണ്ടിയുള്ള തയ്യാറെടുപ്പോ ആയി പാമ്പുകൾ ഇങ്ങനെ ചെയ്യാം എന്നാണ് പറയുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios