Asianet News MalayalamAsianet News Malayalam

പൂച്ചയെന്ന് കരുതി യുവതി വളര്‍ത്തിയത് 'ബ്ലാക്ക് പാന്തറി'നെ; ഇതൊരു അപൂര്‍വ്വ സൗഹൃദ കഥ !

ഇന്ന് ലോകമെങ്ങുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ലൂണയുടെയും വെന്‍സയുടെയും ആരാധകരാണ്. ഇരുവരുടെയും ദൈനംദിനം കൃത്യങ്ങള്‍ അപ്ഡേറ്റ് ചെയ്ത് കൊണ്ട് വിക്ടോറിയയും ഒപ്പമുണ്ട്. 

young woman raised Black Panther thinking it was a cat this is a rare friendship story bkg
Author
First Published Sep 23, 2023, 9:58 AM IST


luna_the_pantera എന്ന ഇന്‍റാഗ്രാം അക്കൗണ്ട് ഉടമയെ ഇന്ന് പിന്തുടരുന്നത് 34 ലക്ഷം പേരാണ്. എന്നാല്‍, ലൂണയാകട്ടെ ഒരു മനുഷ്യനല്ല. മറിച്ച് മനുഷ്യനാല്‍ വളര്‍ത്തിയെടുത്ത ഒരു കരിമ്പുലിയാണ്. അതെ, ഒത്ത ഒരു കരിമ്പുലി. ലൂണയുടെ വളര്‍ത്തമ്മയാകട്ടെ റഷ്യക്കാരിയായ വിക്ടോറിയയും. ഇന്ന് യൂറ്റ്യൂബിലും ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഏറെ ആരാധകരുള്ളയാളാണ് ലൂണ. ലൂണയും വിക്ടോറിയയുടെ റോട്ട്വീലര്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ വെന്‍സയും വിക്ടോറിയയും ഒന്ന് ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ലൂണയും വെന്‍സയും ഒരു പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിച്ച് ഒരുമിച്ച് കളിച്ച് ഒരുമിച്ച് ഉറങ്ങുന്ന നൂറ് കണക്കിന് വീഡിയോകള്‍ ഇന്ന് വിവിധ സാമൂഹിക മാധ്യമങ്ങളില്‍ ലഭ്യമാണ്. 

330 രൂപയ്ക്ക് വാങ്ങിയ പെയിന്‍റിംഗ് ലേലത്തില്‍ വിറ്റ് പോയത് ഒരു കോടി അമ്പത്തിയെട്ട് ലക്ഷം രൂപയ്ക്ക് !

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Luna (@luna_the_pantera)

ഇതിപ്പോ രണ്ട് കൈ തന്നെയാണോ..! കണ്ണെടുക്കാതെ നോക്കിയില്ലേൽ നമുക്ക് എണ്ണം തെറ്റും, ഞെട്ടിച്ച് 'സൂപ്പ‍ർ വുമൺ' !

ജൈവശാസ്ത്രപരമായി കരിമ്പുലിയായ ലൂണ എങ്ങനെയാണ് വിക്ടോറിയയുമായി ഇത്രയും അടുപ്പം സ്ഥാപിച്ചതെന്നതിന് പുറകില്‍ ഒരു തിരസ്കാരത്തിന്‍റെയും മറ്റൊരു കൂട്ടിച്ചേര്‍ക്കലിന്‍റെയും കഥയുണ്ട്. ജനിച്ചയുടനെ കണ്ണ് പോലും തുറക്കാത്ത കുഞ്ഞ് ലൂണയെ അവന്‍റെ അമ്മ ഉപേക്ഷിച്ചു. ഒരു പക്ഷേ അവന്‍ ഈ ലോകത്ത് അതിജീവിക്കില്ലെന്ന് അമ്മ കരിമ്പുലി കരുതിയിരിക്കണം. വിക്ടോറിയയ്ക്ക് കാടിനോട് ചേര്‍ന്നുള്ള തന്‍റെ വീടിന് സമീപത്ത് നിന്ന് കണ്ണു തുറക്കാത്ത കുഞ്ഞ് ലൂണയെ ലഭിച്ചത്. അവള്‍ അതിനെ പൊന്ന് പോലെ നോക്കി. വെന്‍സയ്ക്ക് ഒരു കറുത്ത പൂച്ച കൂട്ടായിരിക്കട്ടെയെന്ന് അവള്‍ കരുതി. അങ്ങനെ വെന്‍സയും കുഞ്ഞ് ലൂണയും ഒരു പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിച്ച് വളര്‍ന്നു. പക്ഷേ, വളര്‍ന്നപ്പോള്‍ ലൂണ, വെന്‍സയേക്കാളും വളര്‍ന്നു. അത് പൂച്ചയായിരുന്നില്ല. മറിച്ച് കരിമ്പുലിയായിരുന്നു. ഒത്ത ഒരു റഷ്യന്‍ കരിമ്പുലി. 

'മുളക് ഫ്രീ തരാന്‍ പ്രത്യേകം പറയണം'; ഭര്‍ത്താവിന് നല്‍കിയ ഭാര്യയുടെ പലവ്യഞ്ജന പട്ടിക വൈറല്‍ !

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Luna (@luna_the_pantera)

തെരുവ് നായ്ക്കളെ ദത്തെടുക്കാന്‍ പള്ളി വാതില്‍ തുറന്ന് കൊടുത്ത് ബ്രസീൽ പുരോഹിതൻ

ലൂണയുടെ കുട്ടിക്കാലം മുതല്‍ അവള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രശസ്തയാണ്.  ആദ്യം ടിക്ക് ടോക്ക് താരമായിരുന്നു. പിന്നീട് ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും യുറ്റ്യൂബിലും ലൂണയ്ക്കായി വിക്ടോറിയ അക്കൗണ്ടുകള്‍ തുറന്നു. ഇന്ന് ലോകമെങ്ങുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ലൂണയുടെയും വെന്‍സയുടെയും ആരാധകരാണ്. ഇരുവരുടെയും ദൈനംദിനം കൃത്യങ്ങള്‍ അപ്ഡേറ്റ് ചെയ്ത് കൊണ്ട് വിക്ടോറിയയും ഒപ്പമുണ്ട്. നിരവധി പേരാണ് വിക്ടോറിയയോട് ലൂണയെ കുറിച്ച് അന്വേഷിക്കുന്നത്. ചിലര്‍ ലൂണയെ സ്വന്തമാക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ലൂണ ഇന്ന് വിക്ടോറിയയ്ക്ക് വെറും ഒരു വളര്‍ത്തു കരിമ്പുലി മാത്രമല്ല, അതിനും അപ്പുറത്ത് ഒരു ആത്മബന്ധം ഇരുവരും തമ്മിലുണ്ട്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Follow Us:
Download App:
  • android
  • ios