രസകരമായ വീഡിയോകള്‍ എപ്പോഴും ഇന്റര്‍നെറ്റില്‍ തരംഗമായിക്കൊണ്ടിരിക്കും. അത്തരമൊരു ചിരി പടര്‍ത്തുന്ന വീഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് ഏറ്റെടുത്തിരിക്കുന്നത്. അമേരിക്കയിലെ അലബാമയിലെ ഒരു നഗരത്തില്‍ നിന്നുള്ളതാണ് വീഡിയോ. കത്തുകള്‍ പോസ്റ്റ് ചെയ്യുന്ന തപാല്‍ ബോക്‌സില്‍നിന്ന് അവയെടുത്ത് കഴിക്കുന്ന ആടിന്റേതാണ് വീഡിയോ. 

ഒന്നുപോലും ബാക്കി വയ്ക്കാതെ ആട് മുഴുവന്‍ തിന്നുതീര്‍ത്തു. ലകഷത്തിലേറെ പേരാണ് വീഡിയോ ഇതിനോടകം കണ്ടത്. കത്തുകിട്ടിയില്ലേല്‍ പോസ്റ്റ് ഓഫീസിനെ കുറ്റം പറയരുതെന്നാണ് ഒരാള്‍ നല്‍കിയ കമന്റ്.