റിപ്പോർട്ട് അനുസരിച്ച്, യുഎസ് ആണ് മുന്നിൽ, സൈനിക ചെലവിൽ ഏറ്റവും മുൻപിൽ നിൽക്കുന്ന രാജ്യം യുഎസ് ആണ്. 949.21 ബില്യൺ ഡോളർ ആണ് 2024 -ൽ ചെലവഴിച്ചത്.

'ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്സ് ആൻഡ് പീസി'ന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, 2024 -ൽ സമാധാനം സൃഷ്ടിക്കാനും, സമാധാന പരിപാലന ശ്രമങ്ങൾക്കുമുള്ള ചെലവ് മൊത്തം സൈനിക ചെലവിന്റെ 0.52 ശതമാനം മാത്രമായിരുന്നു. ഒരു ദശാബ്ദം മുമ്പുണ്ടായിരുന്ന 0.83 ശതമാനത്തിൽ നിന്ന് ഇത് കുറഞ്ഞു. അതേസമയം ആഗോള സൈനിക ചെലവ് 2024 -ൽ റെക്കോർഡ് ഡോളറായി 2.7 ട്രില്യൺ എത്തി, മുൻവർഷത്തെ അപേക്ഷിച്ച് 9 ശതമാനം വർദ്ധനവാണ് റിപ്പോർട്ട് ചെയ്തത്. 1988 -ന് ശേഷമുള്ള ഏറ്റവും വലിയ വാർഷിക വർധനവാണിത്. 2023 -ലെ 6.8 ശതമാനത്തിന്റെയും 2022 -ലെ 3.5 ശതമാനം വർദ്ധനവിനെയും ഇത് മറികടന്നു. റിപ്പോർട്ടുകൾ പ്രകാരം 84 രാജ്യങ്ങൾ മുൻ വർഷങ്ങളേക്കാൾ കൂടുതൽ തങ്ങളുടെ സൈനിക ചെലവ് വർദ്ധിപ്പിച്ചു.

റിപ്പോർട്ട് അനുസരിച്ച്, യുഎസ് ആണ് മുന്നിൽ, സൈനിക ചെലവിൽ ഏറ്റവും മുൻപിൽ നിൽക്കുന്ന രാജ്യം യുഎസ് ആണ്. 949.21 ബില്യൺ ഡോളർ ആണ് 2024 -ൽ ചെലവഴിച്ചത്. തൊട്ടുപിന്നിൽ ചൈനയും റഷ്യയും ആണ്. യുഎസ്, ചൈന, റഷ്യ എന്നിവയ്ക്ക് പിന്നിലായി ഇന്ത്യ ആഗോളതലത്തിൽ നാലാം സ്ഥാനത്താണ്. 281.74 ബില്യൺ ഡോളർ ആണ് സൈനിക ആവശ്യങ്ങൾക്കായി ചെലവിടുന്നത്.

തൊട്ടുപിന്നിൽ ഉത്തരകൊറിയയാണ്, അവർ സൈന്യത്തിനായി ആകെ 263.11 ബില്യൺ ഡോളർ ചെലവഴിക്കുന്നു. ജിഡിപിയുടെ ഏറ്റവും വലിയ പങ്ക് സൈനിക ചെലവിനായി നീക്കിവച്ചിരിക്കുന്ന രാജ്യവും ഉത്തരകൊറിയയാണ്. പിന്നീടുള്ള സ്ഥാനങ്ങൾ യഥാക്രമത്തിൽ സൗദി അറേബ്യ, ജർമ്മനി, യുക്രൈൻ, യുകെ, ജപ്പാൻ എന്നിങ്ങനെയാണ്. റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു പ്രധാന വസ്തുത, 84 രാജ്യങ്ങൾ മുൻവർഷങ്ങളെക്കാൾ തങ്ങളുടെ സൈനിക ചെലവ് വർധിപ്പിച്ചപ്പോൾ 50 രാജ്യങ്ങളിൽ സൈനിക ചെലവ് കുറഞ്ഞിട്ടുണ്ട്.