എന്നാൽ, യഥാർത്ഥ വെല്ലുവിളി ഇതൊന്നുമല്ല. അവസാനത്തെ ഇന്റർവ്യൂ ആണ്. ഒന്ന് മുതൽ മൂന്ന് പ്രവൃത്തി ദിവസങ്ങൾ വരെ നീണ്ടുനിൽക്കുന്നതാണ് ഈ നാല് മണിക്കൂർ വരെ പോകാവുന്ന അഭിമുഖം.

ജോലിക്കുള്ള അഭിമുഖങ്ങൾ പലപ്പോഴും ആളുകളെ വലയ്ക്കാറുണ്ട്. എത്ര പെട്ടെന്ന് അഭിമുഖം തീരുന്നോ അത്രയും നല്ലത് എന്ന് കരുതുന്നവരുണ്ടാവും. എന്നാൽ, ഇപ്പോൾ റെഡ്ഡിറ്റിൽ ഷെയർ ചെയ്തിരിക്കുന്ന ഒരു പോസ്റ്റാണ് ചർച്ചയായി മാറുന്നത്. 

10 മണിക്കൂറും 45 മിനിറ്റും ദൈർഘ്യമുള്ള ഏഴ് ഘട്ടങ്ങളുള്ള ഇന്റർവ്യൂവിനെ കുറിച്ചാണ് പോസ്റ്റിൽ പറയുന്നത്. ഒരു റിക്രൂട്ടർ കാൻഡിഡേറ്റിന് അയച്ചതാണ് ഈ ഇന്റർവ്യൂവിന്റെ വിവരങ്ങൾ. 

45 മിനിറ്റ് നീണ്ടുനിൽക്കുന്ന ഫോൺ അഭിമുഖത്തോടെയാണ് ഇന്റർവ്യൂ ആരംഭിക്കുക. അതിൽ അടിസ്ഥാനപരമായിട്ടുള്ള കാര്യങ്ങളാണ് ചർച്ച ചെയ്യുക. പിന്നീട്, ഉദ്യോഗാർത്ഥികൾ 30 മിനിറ്റ് നീണ്ടുനിൽക്കുന്ന റൂബി കോഡിംഗ് അസസ്മെന്റ് പൂർത്തിയാക്കണം. ഇവയിൽ വിജയിച്ചാൽ, 60 മിനിറ്റ് നീണ്ടുനിൽക്കുന്ന വീഡിയോ അഭിമുഖമാണ്. ഹയറിം​ഗ് മാനേജരുമായിട്ടാണ് ഇത്. അത് അവരുടെ എക്സ്പീരിയൻസ്, കഴിവുകൾ, റോളിന് അവർ യോജിച്ചതാണോ എന്നൊക്കെയുള്ള പരിശോധനയാണ് നടക്കുക. 

എന്നാൽ, യഥാർത്ഥ വെല്ലുവിളി ഇതൊന്നുമല്ല. അവസാനത്തെ ഇന്റർവ്യൂ ആണ്. ഒന്ന് മുതൽ മൂന്ന് പ്രവൃത്തി ദിവസങ്ങൾ വരെ നീണ്ടുനിൽക്കുന്നതാണ് ഈ നാല് മണിക്കൂർ വരെ പോകാവുന്ന അഭിമുഖം. ഈ ഘട്ടത്തിൽ നാല് വ്യത്യസ്തമായ 60 മിനിറ്റ് വരുന്ന അഭിമുഖങ്ങളാണ് ഉണ്ടാവുക. ഓരോന്നും ആളുകളുടെ വിവിധ കഴിവുകൾ വിലയിരുത്തുന്നതിനാണത്രെ. 

വളരെ വേ​ഗത്തിലാണ് പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടത്. അനേകം പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയതും. ഇത്രയും നീളമേറിയ അഭിമുഖം എന്തിനാണ് എന്നായിരുന്നു പലരുടേയും സംശയം. ഇത്രയും സമയം ഇതിന് വേണ്ടി ചെലവഴിക്കേണ്ടതുണ്ടോ എന്നായിരുന്നു മറ്റ് പലരുടേയും സംശയം. വേറെ ചിലർ പറഞ്ഞത് ഒരു കമ്പനിക്ക് ഒരാളുടെ കഴിവ് മനസിലാക്കാൻ ഇത്രയധികം അഭിമുഖത്തിന്റെ ആവശ്യം ശരിക്കുണ്ടോ എന്നായിരുന്നു. 

ശ്ശെടാ, ഇത് ശരിക്കും കാക്ക തന്നെയാണോ അതോ വല്ല തത്തയുമാണോ? മനുഷ്യരെപ്പോലെ സംസാരം, വൈറലായി വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം