സാരി ധരിക്കുന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. എന്നാൽ ഉടുത്ത് കഴിഞ്ഞാൽ കംഫർട്ടബിളാണ്. സാരി ഉടുക്കാൻ സലോണിലെ ആന്റിമാരുടെ സഹായം തേടാം. ഇന്ത്യയില്‍ വരുമ്പോള്‍ ശ്രദ്ധിക്കാന്‍. viral video

ഇന്ത്യയിലേക്ക് വരുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്? ആദ്യമായി ഇന്ത്യയിലേക്ക് വരുന്നവർ എന്തെല്ലാമാണ് അറിഞ്ഞിരിക്കേണ്ടത്. ഇതിനെ കുറിച്ച് പറയുന്നത് ഇന്ത്യക്കാരായ ആരുമല്ല, മറിച്ച് ഒരു ഡച്ച് യുവതിയാണ്. ivanaperkovicofficial എന്ന യൂസറാണ്, 'ആദ്യമായി ഇന്ത്യയിലേക്ക് വരുമ്പോൾ ഞാൻ നേരത്തെ അറിഞ്ഞിരുന്നെങ്കിൽ എന്ന് ആ​ഗ്രഹിച്ചുപോയ 10 കാര്യങ്ങൾ' എന്നു പറഞ്ഞ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ഇന്ത്യയുമായി ബന്ധപ്പെട്ട 10 കാര്യങ്ങളാണ് പോസ്റ്റിൽ പറയുന്നത്.

അതിൽ ഒന്നാമതായി പറയുന്നത്, ഇന്ത്യക്കാരുടെ ആതിഥേയത്വത്തെ കുറിച്ചാണ്. അതിഥി ദേവോ ഭവ എന്ന് കരുതുന്നവരാണ് ഇന്ത്യക്കാരെന്നും അവർ അതിഥികളെ ദൈവത്തെ പോലെ കാണുന്നവരാണ് എന്നും ഇവാന പോസ്റ്റിൽ പറയുന്നു. ഭക്ഷണം കഴിച്ച് മരിക്കാൻ തയ്യാറായിട്ട് വേണം ഇന്ത്യയിലേക്ക് വരാൻ എന്നാണ് ഇവാന പറയുന്നത്.

ഇന്ത്യക്കാർക്ക് തങ്ങളുടെ കുടുംബം എത്ര പ്രധാനപ്പെട്ടതാണ് എന്ന് അറിയണമെങ്കിൽ അടുത്ത് നിന്ന് മനസിലാക്കണം. അതിനായി നാട്ടുകാരുമായി സമയം ചെലവഴിക്കാൻ ശ്രമിക്കുക.

താജ്മഹൽ കാണാൻ പോകുമ്പോൾ ദൂരം കൂടുതലാണ്. രണ്ട് മൂന്ന് ദിവസത്തേക്ക് യാത്ര പ്ലാൻ ചെയ്യുക തുടങ്ങിയ കാര്യങ്ങളും ഇവാനയുടെ പോസ്റ്റിൽ കാണാം.

​ഗം​ഗയിൽ കുളിക്കുന്നുണ്ടെങ്കിൽ ബാത്തിം​ഗ് സ്യൂട്ട് മാത്രം ധരിക്കുന്നതിന് പകരം മുഴുവനും വസ്ത്രം ധരിക്കാൻ ശ്രദ്ധിക്കുക.

സാരി ധരിക്കുന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. എന്നാൽ ഉടുത്ത് കഴിഞ്ഞാൽ കംഫർട്ടബിളാണ്. സാരി ഉടുക്കാൻ സലോണിലെ ആന്റിമാരുടെ സഹായം തേടാം.

View post on Instagram

ഇന്ത്യ തിരക്കുള്ള ഒരിടം മാത്രമല്ല. തിരക്കില്ലാത്ത ശാന്തമായ സ്ഥലങ്ങളും ഇന്ത്യയിലുണ്ട്. അത് കണ്ടെത്താം, ഇന്ത്യക്കാർക്ക് കെട്ടിപ്പിടിക്കുന്നത് പരിചിതമാവില്ലായിരിക്കാം. മുതിർന്ന ആളുകളുടെ കാല് തൊടാം. നമസ്തേ പറയാം, സുഹൃത്തുക്കളെ കെട്ടിപ്പിടിക്കാം തുടങ്ങി ഇന്ത്യയെ പരിചയപ്പെടുത്തിക്കൊണ്ട് അനേകം കാര്യങ്ങളാണ് യുവതി ഷെയർ ചെയ്തിരിക്കുന്നത്.