അതേസമയം, വളരെ പ്രശസ്തമായ 'ഇൻവിസിബിൾ ഹൗസ്' നെറ്റ്ഫ്ലിക്സിന്റെ 'വേൾഡ്സ് മോസ്റ്റ് അമേസിം​ഗ് വെക്കേഷൻ റെന്റൽസി'ൽ (Netflix’s 'World’s Most Amazing Vacation Rentals') പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

ഒരു സെൽഫിയെടുക്കാനായി യുവാവിന് നൽകേണ്ടി വന്ന ഫീസ് 1000 ഡോളർ. അതായത്, ഇന്ത്യൻ രൂപയിൽ ഏകദേശം 8,78,420 രൂപ. കാലിഫോർണിയയിൽ മരുഭൂമിക്ക് നടുവിലുള്ള ഒരു പ്രശസ്തമായ എയർബിഎൻബിയാണ് യുവാവിൽ നിന്നും സെൽഫിക്ക് ഇത്രയും രൂപ ഈടാക്കിയത്. കാലിഫോർണിയയിലെ ജോഷ്വാ ട്രീയിലുള്ള വൈറലായ 'ഇൻവിസിബിൾ ഹൗസി'ൽ (Invisible House) താമസത്തിന് ചെന്നതാണ് ടിക്ടോക്കറായ ഷോൺ ഡേവിസ്. ഇവിടെ വച്ചാണ് ഇത്രയും കനത്ത തുക നൽകേണ്ടി വന്നത്. ഇതിനെ ഒരു ദുഃസ്വപ്നമായിട്ടാണ് യുവാവ് വിശേഷിപ്പിക്കുന്നത്.

1.3 മില്ല്യൺ പേർ കണ്ട വീഡിയോയിൽ യുവാവ് പറയുന്നത്, ഇവിടെ നടന്ന ഒരു ഡ്രീം ഫോട്ടോഷൂട്ട് എയർബിഎൻബിയുടെ ഉടമയുമായുള്ള തർക്കത്തിന് കാരണമായിത്തീർന്നു എന്നാണ്. ഇതിന്റെ പുറത്തുവച്ച് കുറച്ച് ഫോട്ടോ എടുക്കുന്നുണ്ട് എന്ന കാര്യം അവരോട് പറഞ്ഞിരുന്നില്ല. ഒരു ചെറിയ ഫോട്ടോഷൂട്ടിന് വേണ്ടിയാണ് എയർബിഎൻബി വാടകയ്ക്കെടുത്തത്. എന്നാൽ‌, ഇങ്ങനെയൊരവസ്ഥയുണ്ടാകുമെന്ന് കരുതിയില്ല എന്നാണ് ഡേവിസ് പറയുന്നത്. കെട്ടിടത്തിന്റെ പുറത്ത് നിന്നും സെൽഫി എടുത്തതിന് പിന്നാലെയാണ് ഈ തുക ഒടുക്കേണ്ടി വന്നത് എന്നും യുവാവ് പറഞ്ഞു.

അതേസമയം, ഡേവിസിന്റെ സുഹൃത്തിന്റെ കാമുകി ബാത്ത്‍റൂമിൽ വച്ച് എടുത്ത സെൽഫിയിൽ ഒരു ബ്രാൻഡിനെ ടാ​ഗ് ചെയ്തുവെന്നും അതും പ്രശ്നത്തിനിടയാക്കിയെന്നും ഡേവിസ് പറയുന്നു. കോമേഷ്യൽ ഫോട്ടോ​ഗ്രഫി അനുവദിക്കില്ല എന്നാണ് എയർബിഎൻബി പറഞ്ഞത്. തങ്ങളുടേതല്ലാത്ത ഒരു ബ്രാൻഡിനെ ടാ​ഗ് ചെയ്ത ഈ ഫോട്ടോ കാരണം 10,000 ഡോളർ പോകുമെന്ന് കരുതിയില്ല എന്നും ഡേവിസ് പറയുന്നു. അത് ബ്രാൻഡിന് വേണ്ടിയുള്ള കണ്ടന്റ് ഷൂട്ട് ചെയ്തതല്ല എന്നും ബ്രാൻഡിനെ ടാ​ഗ് ചെയ്തതേ ഉള്ളൂ എന്നുമാണ് ഡേവിസ് പറയുന്നത്.

അതേസമയം, വളരെ പ്രശസ്തമായ 'ഇൻവിസിബിൾ ഹൗസ്' നെറ്റ്ഫ്ലിക്സിന്റെ 'വേൾഡ്സ് മോസ്റ്റ് അമേസിം​ഗ് വെക്കേഷൻ റെന്റൽസി'ൽ (Netflix’s 'World’s Most Amazing Vacation Rentals') പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരു രാത്രിക്ക് $2,400 (2,10,810 രൂപ) ആണ് വാടക.