Asianet News MalayalamAsianet News Malayalam

108 -ാം ജന്മദിനമാഘോഷിക്കുന്ന സ്ത്രീ പറയുന്നു, തന്റെ ആയുസിന്റെ രഹസ്യം റെഡ് വൈൻ!

വൈൻ കഴിഞ്ഞാൽ ജൂലിയയ്ക്ക് പിന്നെ ഇഷ്ടം അവളുടെ മകൾ സന്ദർശിക്കാൻ വരുമ്പോൾ കൊണ്ടുവരുന്ന ചായയും ലഘുകടികളുമാണത്രെ. 

108 year old woman says red wine as secret to her long life
Author
Warrington, First Published Feb 27, 2022, 9:03 AM IST

തന്റെ 108 -ാം ജന്മദിനം ആഘോഷിക്കുന്ന ഒരു സ്ത്രീ പറയുന്നത്, തന്റെയീ നീണ്ട ജീവിതത്തിന്റെ രഹസ്യം ദിവസവും ഓരോ ​ഗ്ലാസ് റെഡ് വൈൻ കുടിക്കുന്നതാണ് എന്നാണ്. ചെഷയറിലെ വാറിംഗ്ടണി(Warrington)ലുള്ള ബ്രാംപ്ടൺ ലോഡ്ജ് കെയർ ഹോമി(Brampton Lodge care home)ലാണ് ജൂലിയ ഐവർസണിന്റെ(Julia Iverson) 108 -ാം ജന്മദിന പാർട്ടി നടന്നത്. 

മൂന്ന് കൊച്ചുമക്കളുള്ള ജൂലിയയെ കെയർഹോമിലുള്ളവർ 'മനോഹരവും ദയയുള്ളതുമായ വ്യക്തി' എന്നാണ് വിശേഷിപ്പിക്കുന്നത്. അവളുടെ മകൾ റോസ്ലിൻ ബാർക്ലേ പറഞ്ഞു, അവൾ പാടുന്നത് ആസ്വദിക്കുകയും എല്ലായ്പ്പോഴും ജീവിതത്തെക്കുറിച്ച് പോസിറ്റീവായിട്ടുള്ള വീക്ഷണം നിലനിർത്തുകയും ചെയ്യുന്ന ആളാണ്. ഒപ്പം തങ്ങളെ എപ്പോഴും പിന്തുണയ്ക്കുന്നൊരു അമ്മയായിരുന്നു എന്നും റോസ്ലിൻ പറയുന്നു. 

ജൂലിയ ഐവർസൺ 1914 -ൽ ഡെൻമാർക്കിൽ ജനിച്ചു. രണ്ടാം ലോക മഹായുദ്ധത്തിൽ കെനിയയിൽ വനിതാ റോയൽ നേവൽ സർവീസിൽ സേവനമനുഷ്ഠിച്ചു. തുടർന്ന് മൂന്ന് പെൺമക്കളും അഞ്ച് പേരക്കുട്ടികളും ജനിച്ചു. കെയർ ഹോം മാനേജർ ഡെബി ഡേവിഡ്സൺ ഫേസ്ബുക്കിൽ പിറന്നാളുമായി ബന്ധപ്പെട്ട് ഒരു സന്ദേശം പോസ്റ്റ് ചെയ്തു. ശേഷം നിരവധി കണക്കിന് ആശംസാകാർഡുകളാണ് ജൂലിയയ്ക്ക് ലഭിച്ചത്. 

ഡെബി പറഞ്ഞു: "രാജ്ഞിയിൽ നിന്നും ലഭിച്ച ജന്മദിന കാർഡുകൾ അവർ ഇഷ്ടപ്പെടുന്നു. കാർഡിൽ അവർ എത്ര മനോഹരമായി വസ്ത്രം ധരിച്ചിരിക്കുന്നുവെന്ന് എപ്പോഴും അഭിപ്രായപ്പെട്ടു കൊണ്ടേയിരിക്കുന്നു." വൈൻ കഴിഞ്ഞാൽ ജൂലിയയ്ക്ക് പിന്നെ ഇഷ്ടം അവളുടെ മകൾ സന്ദർശിക്കാൻ വരുമ്പോൾ കൊണ്ടുവരുന്ന ചായയും ലഘുകടികളുമാണത്രെ. അമ്മ ഇപ്പോഴും ഒരുപാട് സംസാരിക്കുമെന്നും അവരുടെ കുട്ടിക്കാലത്തെ കുറിച്ചു പോലും ഓർത്ത് പറയുമെന്നും മകൾ പറയുന്നു. 

ഇപ്പോഴാണ് അവർ ഇമെയിൽ സന്ദേശങ്ങളയക്കാൻ പഠിക്കുന്നത്. അത് താൻ നേരത്തെ ശീലിച്ചിരുന്ന ടെലെ​ഗ്രാം സംവിധാനത്തിൽ നിന്നും എത്ര വ്യത്യസ്തമാണ് എന്നും ജീവിതം എത്ര മാറിയെന്ന് അമ്മ പറഞ്ഞുവെന്നും മകൾ പറയുന്നു. ജൂലിയയ്ക്ക് രണ്ടുതവണ കോവിഡ് പൊസിറ്റീവ് ആയി, നേരിയ ലക്ഷണങ്ങൾക്ക് ശേഷം രണ്ടുതവണയും സുഖം പ്രാപിച്ചു. 1918 -ലെ സ്പാനിഷ് ഇൻഫ്ലുവൻസയും 1950 -കളിലും 60 -കളിലും പൊട്ടിപ്പുറപ്പെട്ട മറ്റ് പകർച്ചവ്യാധികളും ഉൾപ്പെടെ നിരവധി പകർച്ചവ്യാധികൾക്ക് അവർ സാക്ഷിയായിട്ടുണ്ട്. അതിൽ കൊവിഡും പെടുന്നു. 

കെയർഹോം ഒരു വലിയ കുടുംബം പോലെയാണ് എന്നും ജൂലിയയെ പരിചരിക്കുന്നത് വലിയ സന്തോഷം തന്നെയാണ് എന്നും കെയർ ഹോം ജീവനക്കാർ പറയുന്നു. 

Follow Us:
Download App:
  • android
  • ios