ഇൻഫോസിസിന്റെ സ്ഥാപനസമയത്ത് കുടുംബം അനുഭവിച്ച പ്രയാസങ്ങളെ കുറിച്ചും അതിൽ വിവരിക്കുന്നു. അതിൽ നാരായണ മൂർത്തി പറയുന്നത് തന്റെ സമയം ഏറെയും താൻ ചെലവഴിച്ചത് ഇൻഫോസിസിന് വേണ്ടിയാണ് എന്നാണ്. 

തങ്ങളുടെ പ്രണയത്തിലെ മനോഹരമായ മുഹൂർത്തങ്ങൾ പങ്കുവച്ച് ഇൻഫോസിസ് സഹസ്ഥാപകനും കോടീശ്വരനുമായ എന്‍. ആര്‍ നാരായണ മൂർത്തി. 'അന്ന് ടിക്കറ്റ് പോലുമില്ലാതെ 11 മണിക്കൂർ താൻ തീവണ്ടിയിൽ യാത്ര ചെയ്തിട്ടുണ്ട്. സുധാ മൂർത്തിയെ കൊണ്ടുവിടാൻ വേണ്ടി മാത്രമാണ് താൻ അന്നത് ചെയ്തത്' എന്നാണ് CNBC-TV18 -യ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. 

താൻ ശരിക്കും പ്രണയത്തിലായിരുന്നു എന്നാണ് നാരായണമൂർത്തി പറയുന്നത്. ഹോർമോണുകൾ അതുപോലെയാണ് തന്നിൽ പ്രവർത്തിച്ചത് എന്നും അദ്ദേഹം പറയുന്നു. സുധാ മൂർത്തി ചമ്മലോടെ അതൊന്നും വെളിപ്പെടുത്തരുത് എന്ന് നാരായണമൂർത്തിയോട് പറയുന്നതും വീഡിയോയിൽ കാണാം.

ചിത്ര ബാനർജി ദിവാകരുണി എഴുതിയ 'ആൻ അൺകോമൺ ലവ്: ദി ഏർലി ലൈഫ് ഓഫ് സുധ ആൻഡ് നാരായണ മൂർത്തി'യുടെ പ്രകാശനത്തോടെ ഇരുവരുടെയും പ്രണയത്തെ കുറിച്ചും ബന്ധത്തെ കുറിച്ചും കൂടുതൽ വാർത്തകൾ പുറത്ത് വരുന്നുണ്ട്. ഇൻഫോസിസിന്റെ സ്ഥാപനസമയത്ത് കുടുംബം അനുഭവിച്ച പ്രയാസങ്ങളെ കുറിച്ചും അതിൽ വിവരിക്കുന്നു. അതിൽ നാരായണ മൂർത്തി പറയുന്നത് തന്റെ സമയം ഏറെയും താൻ ചെലവഴിച്ചത് ഇൻഫോസിസിന് വേണ്ടിയാണ് എന്നാണ്. 

ആ സമയത്ത് കുടുംബം ഒരുപാട് പ്രയാസം അനുഭവിച്ചിട്ടുണ്ട്. മക്കളായ രോഹനും അക്ഷതാ മൂർത്തിക്കും വേണ്ടി താൻ അത്രയൊന്നും സമയം ചെലവഴിച്ചില്ല എന്നും നാരായണ മൂർത്തി പറയുന്നു. രോഹൻ പലപ്പോഴും അച്ഛന് എന്നെയും അക്ഷതയേയുമാണോ കൂടുതൽ ഇഷ്ടം അതോ ഇൻഫോസിസ് ആണോ എന്ന് ചോദിച്ചിരുന്നതായും പുസ്തകത്തിൽ പറയുന്നു. ഞാൻ നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നു എന്ന് നാരായണ മൂർത്തി പറഞ്ഞുവെങ്കിലും അത് മക്കൾക്ക് ബോധ്യപ്പെട്ടിരുന്നില്ല. മക്കൾ തന്നെ ഒരുപാട് മിസ് ചെയ്തിരുന്നതായും നാരായണ മൂർത്തി ഓർക്കുന്നു.

അക്ഷിത അച്ഛനെ ഒരുപാട് മിസ് ചെയ്തിരുന്നതായും ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ഒരു ഭാ​ഗത്തിൽ പറയുന്നുണ്ട്. ശരിക്കും തനിക്ക് അച്ഛനായിരുന്നത് മുത്തശ്ശനാണ്. അച്ഛൻ തനിക്കൊരു 'ബോണസ് ഡാഡ്' ആയിരുന്നു എന്നാണ് അക്ഷത അതിൽ പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം