അവർ തിരഞ്ഞെടുത്ത എല്ലാ പ്രൊഫൈലുകളിലെയും പുരുഷന്മാരുടെ വാർഷിക വരുമാനം 1 കോടി രൂപയ്ക്ക് മുകളിലായിരുന്നു. തിരഞ്ഞെടുത്തവരെല്ലാം ബംഗാളി ബ്രാഹ്മണരുമായിരുന്നു.

വിവാഹാലോചനകൾ നടക്കുമ്പോൾ ഒരിക്കലും നടക്കാത്ത ചില ഡിമാൻഡുകൾ പറയുന്ന ആൾക്കാരുണ്ട്. അത്തരത്തിലൊരു ഡിമാൻഡുമായെത്തിയ യുവതിയെയും അവളുടെ കുടുംബത്തെയും തങ്ങൾ ഒഴിവാക്കിയതായി പറയുകയാണ് പ്രശസ്ത ഇന്ത്യൻ മാച്ച് മേക്കറായ ഒൻഡ്രില കപൂർ. ഇൻസ്റ്റ​ഗ്രാമിലാണ് ഒൻഡ്രില തന്റെ അനുഭവം പങ്കുവച്ചത്. ഒൻഡ്രില നൽകിയ ആലോചനകളൊന്നും തന്നെ പെൺകുട്ടിക്കോ വീട്ടുകാർക്കോ ഇഷ്ടപ്പെട്ടില്ല. മാത്രമല്ല, വർഷത്തിൽ 1 കോടി രൂപയ്ക്ക് മുകളിൽ വരുമാനമുള്ള, ബംഗാളി ബ്രാഹ്മണ സമുദായത്തിൽപ്പെട്ട ചെറുക്കനെ മാത്രമേ വേണ്ടൂ എന്ന് അവർ ഉറപ്പിച്ച് പറയുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'ഞങ്ങളുടെ പക്കൽ ഒരു ക്ലയന്റ് രജിസ്റ്റർ ചെയ്തിരുന്നു. 28 വയസ്സുള്ള ബ്രാഹ്മണ യുവതി. വർഷത്തിൽ ഏകദേശം 11 ലക്ഷം രൂപയാണ് അവളുടെ വരുമാനം. കാണാൻ വളരെ സാധാരണക്കാരിയുമാണ്. തുടക്കം മുതൽ തന്നെ അവളുടെ അമ്മയായിരുന്നു ഈ വിവാഹാലോചനകളിൽ സജീവമായി ഇടപെട്ടിരുന്നത്' എന്ന് ഒൻഡ്രില പറയുന്നു.

തുടക്കത്തിൽ അവർ പറഞ്ഞത് ലളിതമായ ആവശ്യങ്ങളായിരുന്നു, ഒരു നല്ല കുടുംബത്തിൽ നിന്നുള്ള, മാന്യമായ ജോലിയും വിദ്യാഭ്യാസവുമുള്ള ഒരു ചെറുക്കനെ വേണമെന്നായിരുന്നു ആവശ്യം. ഇതനുസരിച്ച് ഒൻഡ്രിലയുടെ ടീം ഒരേ പ്രായത്തിലുള്ളതും സമാനമായ വരുമാനമുള്ളതുമായ നല്ല പ്രൊഫൈലുകൾ നൽകി. എന്നാൽ, അവയെല്ലാം ഈ കുടുംബം നിരസിച്ചു. തുടർച്ചയായി ഓരോന്നും വേണ്ട എന്ന് പറഞ്ഞ് തുടങ്ങിയതോടെ അവർക്ക് താല്പര്യമുള്ള ചില പ്രൊഫൈലുകൾ സ്വയം കണ്ടെത്താനും അത് തങ്ങൾക്ക് അയച്ചുതരാനും ഒൻഡ്രില ആവശ്യപ്പെട്ടു.

എന്നാൽ, ഒൻഡ്രിലയെ ഞെട്ടിച്ചുകൊണ്ട് അവർ തിരഞ്ഞെടുത്ത എല്ലാ പ്രൊഫൈലുകളിലെയും പുരുഷന്മാരുടെ വാർഷിക വരുമാനം 1 കോടി രൂപയ്ക്ക് മുകളിലായിരുന്നു. തിരഞ്ഞെടുത്തവരെല്ലാം ബംഗാളി ബ്രാഹ്മണരുമായിരുന്നു. ഇതിനെക്കുറിച്ച് ഒൻഡ്രില ചോദിച്ചപ്പോൾ, 1 കോടി രൂപ വരുമാനം എന്നത് നിർബന്ധമല്ലെന്നും എന്നാൽ, അത്തരം പുരുഷന്മാരോടാണ് തനിക്ക് ശാരീരികമായി കൂടുതൽ ആകർഷണം തോന്നുന്നത് എന്നുമായിരുന്നു പെൺകുട്ടിയുടെ മറുപടി. ജാതിയുടെ കാര്യത്തിൽ ബംഗാളി ബ്രാഹ്മണൻ തന്നെ വേണമെന്ന് പെൺകുട്ടിയുടെ അച്ഛന് നിർബന്ധമാണെന്ന് അമ്മയും പറഞ്ഞു.

View post on Instagram

ഇത്തരം ഡിമാൻഡുകളിൽ തെറ്റില്ലെന്ന് ഒൻഡ്രില പറയുന്നു. എന്നാൽ, പ്രശ്നം അതല്ലായിരുന്നു. ഈ പെൺകുട്ടി ആവശ്യപ്പെട്ട നിലവാരത്തിലുള്ള പുരുഷന്മാരാരും തന്നെ പെൺകുട്ടിയുടെ ആലോചനയുമായി മുന്നോട്ടു പോയില്ല. 'ഞങ്ങൾ പരമാവധി ശ്രമിച്ചു. അവർ ആവശ്യപ്പെട്ട പുരുഷന്മാരെയെല്ലാം ഞങ്ങൾ ബന്ധപ്പെട്ടു. എന്നാൽ, അവരാരും ഈ യുവതിയുമായി സംസാരിക്കാൻ പോലും താല്പര്യപ്പെട്ടില്ല. അതുകൊണ്ടാണ് ഒടുവിൽ ഞങ്ങൾക്ക് ആ ക്ലയന്റിനെ ഒഴിവാക്കേണ്ടി വന്നത്' ഒൻഡ്രില പറഞ്ഞു. ഉയർന്ന വരുമാനമുള്ള പുരുഷന്മാർക്ക് സ്ത്രീകളുടെയും അവരുടെ കുടുംബങ്ങളുടെയും അത്യാഗ്രഹവും അഹങ്കാരവും എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുമെന്നാണ് ഒൻഡ്രില പറയുന്നത്.