നിങ്ങൾക്ക് മറ്റ് കാര്യങ്ങളും ചെയ്യാനുണ്ട്. ജോലിക്ക് പുറത്തുള്ള നിങ്ങളുടെ ജീവിതവും ജോലി പോലെ തന്നെ പ്രധാനമാണ്. കുടുംബവുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കുക, ഹോബികൾക്കും സെൽഫ് കെയറിനും സമയം കണ്ടെത്തുക.

വർക്ക് ലൈഫ് ബാലൻസ് എന്നതിനെ കുറിച്ച് അധികമൊന്നും ചിന്തിക്കാത്ത ഒരുപാടുപേർ നമുക്കിടയിലുണ്ട്. ജോലി ജോലി എന്ന് പറഞ്ഞ് ജീവിക്കുന്നതിനിടയിൽ അവനവനു വേണ്ടിയോ പ്രിയപ്പെട്ടവർക്ക് വേണ്ടിയോ ഒന്നും സമയം വേണ്ടത്ര ചെലവഴിക്കാൻ സാധിക്കാത്തവർ. എന്നാൽ, അങ്ങനെ ചെയ്യരുത് എന്ന് സൂചിപ്പിക്കുന്ന ഒരു ലിങ്ക്ഡ്ഇൻ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംരംഭകനായ ഡാൻ മുറെയാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. എന്തുകൊണ്ട് സമയത്തിന് ഓഫീസിൽ നിന്നും ഇറങ്ങണമെന്നതിനുള്ള 12 കാരണങ്ങളാണ് അദ്ദേഹം തന്റെ പോസ്റ്റിൽ പറയുന്നത്.

ഈ കാര്യങ്ങൾ ഒരു ജീവനക്കാരന്റെ വർക്ക് ലൈഫ് ബാലൻസ് നിലനിർത്താൻ സഹായിക്കും എന്നും അദ്ദേഹം പറയുന്നു.

ജോലി എന്നത് ഒരിക്കലും അവസാനിക്കാത്ത ഒരു പ്രക്രിയയാണ്, എന്നാൽ നിങ്ങളുടെ സമയം വിലപ്പെട്ടതാണ്. ജോലി എന്നാൽ നിങ്ങളുടെ ജീവിതമല്ല. ജോലിയെന്നത് നിങ്ങളുടെ വ്യക്തിത്വത്തിന്റെ ഒരു ഭാഗം മാത്രമാണ്, അല്ലാതെ, വ്യക്തിത്വമെന്നാൽ നിങ്ങളുടെ ജോലിയല്ല. നിങ്ങളെ ഇല്ലാതാക്കാൻ ജോലിയെ അനുവദിക്കരുത്.

നിങ്ങൾക്ക് മറ്റ് കാര്യങ്ങളും ചെയ്യാനുണ്ട്. ജോലിക്ക് പുറത്തുള്ള നിങ്ങളുടെ ജീവിതവും ജോലി പോലെ തന്നെ പ്രധാനമാണ്. കുടുംബവുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കുക, ഹോബികൾക്കും സെൽഫ് കെയറിനും സമയം കണ്ടെത്തുക.

ഒരുപാടുനേരം ജോലി ചെയ്യുന്നത് പ്രൊഡക്ടിവിറ്റി ഇല്ലാതെയാക്കും. ഒരുപാടുനേരം ജോലി ചെയ്യുന്നത് നിങ്ങളുടെ ആരോ​ഗ്യത്തിന് നല്ലതല്ല. സമയത്തിന് ഇറങ്ങുന്നത് ചില അതിരുകളെല്ലാം ഉണ്ടാക്കുന്നതിന് സഹായിക്കും. നിങ്ങൾ കൂടുതൽ സന്തോഷവാനാകും.

ഇങ്ങനെ തുടങ്ങി 12 കാര്യങ്ങളാണ് മുറെ തന്റെ പോസ്റ്റിൽ പറയുന്നത്. നിരവധിപ്പേരാണ് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് എന്ന് കമൻ‌റിൽ പറഞ്ഞിരിക്കുന്നത്.