2019 ല്‍ നോർഫോക്കിലെ റീഫാമിൽ നിന്ന് ആൻഡി കാർട്ടർ എന്നയാള്‍ക്ക് എഡ്വേർഡ് മൂന്നാമൻ ഇറക്കിയ പുള്ളിപ്പുലിയുടെ ചിഹ്നമുള്ള സ്വർണ്ണ നാണയം ലഭിച്ചിരുന്നു. ഇയാള്‍ ഈ നാണയം ലേലത്തില്‍ വിറ്റത് 18 ലക്ഷം രൂപയ്ക്കായിരുന്നു.


ഇംഗ്ലണ്ടിനെ ഇന്നത്തെ നിലയില്‍ ശക്തമാക്കുന്നതില്‍ ആദ്യത്തെ ശില പാകിയത് എഡ്വേർഡ് മൂന്നാമൻ രാജാവാണെന്ന് പറയുന്നതില്‍ തെറ്റില്ല. യൂറോപ്പിലെ ഏറ്റവും ശക്തമായ സൈനിക ശക്തികളിലൊന്നാക്കി ഇംഗ്ലണ്ടിനെ മാറ്റിയത് അദ്ദേഹമാണ്. ഏതാണ്ട് അമ്പത് വര്‍ഷക്കാലമാണ് അദ്ദേഹം ഇംഗ്ലണ്ട് ഭരിച്ചത്. ദൈര്‍ഘ്യമേറിയ ആ ഭരണകാലത്തായിരുന്നു ഇംഗ്ലണ്ടില്‍ നിയമനിർമ്മാണത്തിലും ഗവൺമെന്‍റിലും സുപ്രധാനമായ പലതും കൊണ്ടുവന്നത്. അത്തരത്തില്‍ ഇംഗ്ലണ്ടില്‍ ആദ്യമായി വെള്ളി, സ്വര്‍ണ്ണം നാണയങ്ങളും അദ്ദേഹം പുറത്തിറക്കി. എഡി 1300 കളില്‍ പുറത്തിറക്കിയ ആ നാണയങ്ങളില്‍ ചിലത് ഇപ്പോള്‍ കണ്ടെടുത്തു. ഏതാണ്ട് 720 -ഓളം വര്‍ഷങ്ങള്‍ക്ക് ശേഷം. 

കൂടുതല്‍ വായനയ്ക്ക്: പുരാന കിലയിലെ 'പാണ്ഡവ രാജ്യം' തേടി മൂന്നാമത്തെ ഉത്ഖനനത്തിന് തുടക്കം

2019 ല്‍ നോർഫോക്കിലെ റീഫാമിൽ നിന്ന് ആൻഡി കാർട്ടർ എന്നയാള്‍ക്ക് എഡ്വേർഡ് മൂന്നാമൻ ഇറക്കിയ പുള്ളിപ്പുലിയുടെ ചിഹ്നമുള്ള സ്വർണ്ണ നാണയം ലഭിച്ചിരുന്നു. ഇയാള്‍ ഈ നാണയം ലേലത്തില്‍ വിറ്റത് 18 ലക്ഷം രൂപയ്ക്കായിരുന്നു. അതിനാല്‍ തന്നെ ഇപ്പോള്‍ ലഭിച്ച് നാണയങ്ങള്‍ പുരാവസ്തുക്കളുടെ വില്‍പ്പന നടക്കുന്ന രഹസ്യമാര്‍ക്കറ്റില്‍ കോടികളുടെ വില ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബക്കിംഗ്ഹാംഷെയറിൽ നടന്ന മെറ്റൽ ഡിറ്റക്റ്റിംഗ് പരിശോധനയ്ക്കിടയിലാണ് പുതിയ നാണയങ്ങള്‍ കണ്ടെത്തിയത്. മധ്യകാലഘട്ടത്തിലെ ഈ നാണയങ്ങളുടെ 12 മാതൃകകള്‍ മാത്രമാണ് ഇതുവരെ കണ്ടെടുക്കാന്‍ ആയിട്ടുള്ളതെന്ന് ബ്രിട്ടീഷ് മ്യൂസിയം ക്യൂറേറ്റർ ബാരി കുക്ക് പറയുന്നു. അത്യപൂര്‍വ്വമായ നാണയങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ ഇവയെ ബക്കിംഗ്ഹാംഷെയർ കൊറോണർ കോടതി 'നിധി'യായി പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിലേക്ക് സ്വർണ്ണ നാണയങ്ങൾ അവതരിപ്പിക്കാനുള്ള എഡ്വേർഡ് മൂന്നാമന്‍റെ മൂന്നാമത്തെ ശ്രമത്തിന്‍റെ ഭാഗമായാണ് ഹാംബിൾഡൻ നോബിൾസ് (Hambleden nobles) എന്നറിയപ്പെടുന്ന നാണയങ്ങൾ ഇറക്കിയത്. നാലാമത്തെ ശ്രമത്തിൽ സ്വർണ്ണ-വെള്ളി നാണയങ്ങൾ തമ്മിലുള്ള ശരിയായ മൂല്യ വ്യത്യാസം കണക്കാക്കപ്പെട്ടിരുന്നെന്ന് എന്ന് ഡോ കുക്ക് കൂട്ടിച്ചേര്‍ത്തു. ആദ്യം വെള്ളി നാണയങ്ങളാണ് പുറത്തിറക്കിയത്. അതിൽ ഏറ്റവും പുതിയത് 1320-കളുടെ മധ്യത്തിൽ പുറത്തിറക്കി, പിന്നീടാണ് സ്വര്‍ണ്ണനാണയങ്ങള്‍ പുറത്തിറക്കിയത്. 

കൂടുതല്‍ വായനയ്ക്ക്: അയര്‍ലെന്‍റില്‍ നിന്ന് ബിസി 3800 കാലത്തെ വീട് കണ്ടെത്തി, ഒപ്പം അരകല്ലും പാചക പാത്രങ്ങളും കത്തികളും !

2019 ല്‍‌ തന്നെ നാണയങ്ങള്‍ കണ്ടെത്തിയിരുന്നെങ്കിലും കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അവയുടെ പരിശോധനകള്‍ തുടരുന്നത് തടസപ്പെട്ടിരുന്നു. ലഭിച്ച നാണയങ്ങള്‍ പ്രചാരത്തിലിരുന്ന കാലത്താണ് പ്ലേഗ് (Black death) ബാധ ഇംഗ്ലണ്ടില്‍ വ്യാപകമായത്. രാജ്യത്തെ ജനസംഖ്യയുടെ മൂന്നിലൊന്ന് പേരാണ് പ്ലേഗ് കാരണം അന്ന് മരിച്ചത്. അത്തരത്തില്‍ രോഗം ബാധിച്ച ആരോ - അത് ഒരു സ്ത്രീയായിരിക്കാം - നാണയങ്ങള്‍ സൂക്ഷിക്കാനായി ഒളിപ്പിച്ച് വച്ചതാകും. എന്നാല്‍ തിരിച്ച് എടുക്കുന്നതിന് മുമ്പ് തന്നെ അവര്‍ മരിച്ചിരിക്കാമെന്നും ഡോ കുക്ക് പറയുന്നു. അക്കാലത്ത് ബാങ്കുകള്‍ ഇല്ലാത്തതിനാല്‍ ആളുകള്‍ നാണങ്ങള്‍ സ്വന്തം നിലയില്‍ സൂക്ഷിക്കുകയാണ് പതിനെന്നും അദ്ദേഹം പറയുന്നു.

കൂടുതല്‍ വായനയ്ക്ക്: പരിണാമ സിദ്ധാന്തത്തിന് കൂടുതല്‍ തെളിവ്;മനുഷ്യനും കുരങ്ങുകളും ആശയവിനിമയത്തിന് ഉപയോഗിക്കുന്നത് ഒരേ ആംഗ്യഭാഷ