ടാറ്റൂ ആർട്ടിസ്റ്റ് കൂടിയാണ് എൽസി. ദേഹം മൊത്തം ടാറ്റൂ ചെയ്തിരിക്കുന്ന എൽസി പറയുന്നത് തന്റെ കാലുകളിലെ ടാറ്റൂ താൻ പരിശീലനാർത്ഥം ചെയ്തതാണ് എന്നാണ്. ഇപ്പോഴും ടാറ്റൂവിനെ കുറിച്ചും ടാറ്റൂ ചെയ്യുന്ന ആളുകളെ കുറിച്ചും സമൂഹത്തിന് തെറ്റായ ധാരണകളാണ് എന്ന് എൽസി പറയുന്നു.
ദേഹം മൊത്തം ടാറ്റൂ ചെയ്യുന്നത് ഇന്നൊരു പുതിയ സംഗതി അല്ല. നിരവധി ആളുകളാണ് ഇന്ന് അതുപോലെ ടാറ്റൂ ചെയ്യുന്നത്. ഈ യുവതിയുടെ മുഖത്ത് ചെയ്തിരിക്കുന്നത് 14 ടാറ്റൂവാണ്. ദേഹത്തും മൊത്തത്തിൽ ടാറ്റൂ ഉണ്ട്. ക്ലെയർ എൽസി റോസ് എന്ന 33 -കാരിയാണ് മുഖത്ത് 14 ടാറ്റൂ ചെയ്തിരിക്കുന്നത്. എൽസി പറയുന്നത് തന്റെ ടാറ്റൂവിന്റെ പേരിൽ തന്നെ ആരും വിലയിരുത്തരുത് എന്നാണ്. കൗമാരക്കാരി ആയിരിക്കെ വിശപ്പില്ലായ്മയുമായി ബുദ്ധിമുട്ടേണ്ടി വന്ന എൽസി ആ വേദനകളെ തരണം ചെയ്യാൻ ടാറ്റൂ തന്നെ സഹായിച്ചിട്ടുണ്ട് എന്നും പറയുന്നു.
ആൽഡർഷോട്ടിൽ നിന്നുമുള്ള എൽസി നാല് മക്കളുടെ അമ്മയാണ്. പതിനാറാമത്തെ വയസിലാണ് അവൾ കൈത്തണ്ടയിൽ ആദ്യത്തെ ടാറ്റൂ ചെയ്യുന്നത്. എഴ് വർഷങ്ങൾക്ക് മുമ്പ് ശ്വാസകോശത്തിൽ ട്യൂമർ കണ്ടെത്തിയ ശേഷം അവൾ മുഖത്ത് ക്വീൻ എന്ന് ടാറ്റൂ ചെയ്തു. പിന്നീടിങ്ങോട്ട് എല്ലാം ശരിയായ ശേഷം അനവധി ടാറ്റൂ അവൾ ചെയ്തു. അതിൽ ചിത്രശലഭവും പൂക്കളും ഒക്കെ വരുന്നു. അതുപോലെ ജനനത്തീയതി, മകളുടെ കയ്യടയാളം ഒക്കെ അവൾ ചെയ്ത ടാറ്റൂകളിൽ പെടുന്നു.
ടാറ്റൂ ആർട്ടിസ്റ്റ് കൂടിയാണ് എൽസി. ദേഹം മൊത്തം ടാറ്റൂ ചെയ്തിരിക്കുന്ന എൽസി പറയുന്നത് തന്റെ കാലുകളിലെ ടാറ്റൂ താൻ പരിശീലനാർത്ഥം ചെയ്തതാണ് എന്നാണ്. ഇപ്പോഴും ടാറ്റൂവിനെ കുറിച്ചും ടാറ്റൂ ചെയ്യുന്ന ആളുകളെ കുറിച്ചും സമൂഹത്തിന് തെറ്റായ ധാരണകളാണ് എന്ന് എൽസി പറയുന്നു. ടാറ്റൂ ചെയ്യുന്നതും മുടി കളർ ചെയ്യുന്നതും ഒക്കെ ഓരോരുത്തരുടേയും സ്വന്തം ഇഷ്ടമാണ് എന്നും അത് ആളുകളിലെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നും കൂടി ഈ 33 -കാരി പറയുന്നു.
