Asianet News MalayalamAsianet News Malayalam

സ്കിൻ ക്യാൻസറിന് സോപ്പിലൂടെ ചികിത്സ, വിസ്മയിപ്പിക്കുന്ന നേട്ടത്തിന് 15 കാരന് ആദരവുമായി ടൈം മാഗസിൻ

വെറുമൊരു പരിഹാരം എന്നതിനപ്പുറമായി താങ്ങാനാവുന്ന ചെലവിൽ ഈ മരുന്ന് ആളുകളുടെ കയ്യിലെത്തുമെന്നതാണ് ഈ കണ്ടെത്തലിന്റെ പ്രത്യേകത

15-year-old boy who created a soap which can help treatment of skin cancer selected as Kid of the year 2024 by time magazine
Author
First Published Aug 22, 2024, 1:00 PM IST | Last Updated Aug 22, 2024, 1:00 PM IST

ന്യൂയോർക്ക്: തൊലിപ്പുറത്തെ ക്യാൻസർ ഭേദമാക്കാനുള്ള സോപ്പ് കണ്ടെത്തിയ 15കാരന് വൻ ആദരവുമായി ടൈം മാഗസിൻ. വിർജീനിയ സ്വദേശിയായ 15കാരൻ ഹേമൻ ബെകെലയാണ് ടൈം മാസഗസിന്റെ കിഡ് ഓഫ് ദി ഇയർ അവാർഡ് നേടിയിരിക്കുന്നത്. സ്കിൻ ക്യാൻസറിന്റെ ചികിത്സാ രീതിയിൽ നിർണായക മാറ്റമാണ് ഈ പതിനഞ്ചുകാരന്റെ കണ്ടെത്തലിന് പിന്നാലെ സംഭവിച്ചിട്ടുള്ളത്. സ്കിൻ ക്യാൻസറിന്റെ വിവിധ വകഭേദങ്ങളാണ് 5കാരന്റെ കണ്ടെത്തലിൽ പരിഹാരം കണ്ടെത്തുന്നത്. വെറുമൊരു പരിഹാരം എന്നതിനപ്പുറമായി താങ്ങാനാവുന്ന ചെലവിൽ ഈ മരുന്ന് ആളുകളുടെ കയ്യിലെത്തുമെന്നതാണ് ഈ കണ്ടെത്തലിന്റെ പ്രത്യേകത. 

തന്റെ കണ്ടെത്തലിന് ഒരിക്കൽ മറ്റൊരാളുടെ ജീവിതത്തിൽ നിർണായക പങ്ക് വഹിക്കാനാവുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നാണ് വമ്പൻ നേട്ടത്തിന് പിന്നാലെ 15കാരന്റെ പ്രതികരണം. എത്യോപ്യയിലെ ബാല്യകാലമാണ് ഇത്തരമൊരു തീപ്പൊരി  ഹേമൻ ബെകെലയുടെ മനസിൽ വിതച്ചത്. സൂര്യപ്രകാശത്തിൽ നിന്നും അൾട്രാ വയലറ്റ് പ്രകാശത്തിൽ നിന്നും യാതൊരു വിധ സംരക്ഷണവും കൂടാതെ ആളുകൾ കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്നതാണ് മെലനോമ അടക്കമുള്ള രോഗാവസ്ഥകളെ പ്രതിരോധിക്കാൻ എന്തെങ്കിലും ചെയ്യണമെന്ന ആശയത്തിൽ ഹേമൻ ബെകെല എത്തിച്ചത്. വർഷങ്ങൾക്ക് പിന്നാലെ ഹേമൻ ബെകെലയുടെ കുടുംബം അമേരിക്കയിലേക്ക് കുടിയേറിയത്. ഏഴാം ക്ലാസിലെ അവധിക്കാലത്ത് നൽകിയ ചില പരീക്ഷണങ്ങളാണ് സോഡിയം ഹൈഡ്രോക്സൈഡിന്റെ സാധ്യതകൾ ഹേമൻ ബെകെലയ്ക്ക് തോന്നിക്കുന്നത്. 

ദീർഘകാലം സൂര്യപ്രകാശം ഏൽക്കുന്നതിലെ പ്രത്യാഘാതങ്ങളേക്കുറിച്ചും ഹേമൻ ബെകെല പഠിച്ചു. ഇതിന് പിന്നാലെയാണ് സ്കിൻ ക്യാൻസറിനേക്കുറിച്ച് ഹേമൻ ബെകെല ഗവേഷണം ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് ഇമിക്വിമോഡ് എന്ന ക്യാൻസർ മരുന്ന് പതയുടെ രൂപത്തിലും ഉപയോഗിക്കാമെന്ന് ഹേമൻ ബെകെല കണ്ടെത്തുന്നത്. ഇതോടെയാണ് എല്ലാവരും ഉപയോഗിക്കുന്ന സോപ്പിൽ ക്യാൻസർ ചികിത്സ പ്രാവർത്തികമാക്കാനുള്ള ഹേമൻ ബെകെലയുടെ ശ്രമങ്ങൾ ആരംഭിച്ചത്. ഒരു ദശാബ്ദം നീണ്ടുനിന്ന ഹേമൻ ബെകെലയുടെ പ്രയത്നങ്ങൾക്കും ഗവേഷണത്തിനും ഒടുവിൽ ശാസ്ത്രത്തിന്റെ അംഗീകാരവുമെത്തി. ഈ നേട്ടമാണ് ടൈംസ് മാഗസിന്റെ കിഡ് ഓഫ് ദി ഇയർ 2024 പുരസ്കാരത്തിലേക്ക് ഹേമൻ ബെകെലയെ എത്തിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios