Asianet News MalayalamAsianet News Malayalam

ലോകത്തിലെ ഏറ്റവും അപകടകരമായ ജയിൽ; ക്രൂരപീഡനത്തിൽ ജീവൻ നഷ്ടപ്പെട്ടത് ഇരുന്നൂറോളം പേർക്കെന്ന് റിപ്പോർട്ട്

കൊല്ലപ്പെട്ട 153 പേരിൽ നാലുപേർ വനിതാ തടവുകാരാണ്.  ക്രൂരമായ മർദനത്തിന്റെ ഫലമാണ് മരണങ്ങളെന്ന് ക്രിസ്റ്റോസൽ റിപ്പോർട്ട് സൂചിപ്പിക്കുന്നു. തടവറയ്ക്കുള്ളിൽ അകപ്പെട്ടവർക്ക് കൃത്യമായ വൈദ്യസഹായം പോലും ലഭിക്കാറില്ലെന്നും റിപ്പോർട്ട് പറയുന്നു.

153 Prisoners die in world cruelest jail rlp
Author
First Published Jun 2, 2023, 2:30 PM IST

ജയിലുകൾ എന്ന് കേൾക്കുന്നത് തന്നെ നമുക്കെല്ലാവർക്കും അല്പം ഭയം ഉള്ള കാര്യമാണ്. കൃത്യമായ അച്ചടക്കവും കർശനമായ നിയന്ത്രണങ്ങളും ഒക്കെയുള്ള ഒരു പരിസരമാണ് നമ്മൾ കാണുന്ന ജയിൽ. എന്നാൽ അത് അങ്ങനെയല്ലാത്ത ജയിൽ പരിസരങ്ങളും ഉണ്ട്. ലോകത്തിലെ ഏറ്റവും അപകടകരമായ ജയിലുകളെ കുറിച്ച് പറയുമ്പോൾ ആ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ജയിലാണ് എൽ സാൽവഡോർ. ക്രൂരമായ ശിക്ഷാരീതികളും മനുഷ്യത്വരഹിതമായ ഇടപെടലുകളും ആണ് ഈ ജയിലിനെ ഇത്രമേൽ ഭയാനകമാക്കുന്നത്.

കഴിഞ്ഞ വർഷം മാർച്ചിലാണ് സാൽവഡോറിയൻ പ്രസിഡന്റ് നയിബ് ബുകെലെ ക്രിമിനൽ സംഘങ്ങൾക്കെതിരെ യുദ്ധം നടത്തിയത്. പെട്ടെന്നുള്ള അക്രമം വർദ്ധിച്ചതിനെത്തുടർന്ന് 67000 -ത്തിലധികം ആളുകളെ അറസ്റ്റ് ചെയ്യുകയും ഭയാനകമായ എൽ സാൽവഡോർ ജയിലിൽ അടയ്ക്കുകയും ചെയ്തു.  

കുറ്റാരോപിതരായ തടവുകാരോട് ക്രൂരമായിട്ടായിരുന്നു ജയിൽ അധികൃതർ പെരുമാറിയിരുന്നത്. കന്നുകാലികളെ കയറിട്ടു കെട്ടി നിർത്തുന്നതിന് സമാനമായ രീതിയിൽ ചങ്ങലകൾ കൊണ്ട് ബന്ധിച്ചായിരുന്നു അവിടെ തടവുകാരെ കൂട്ടമായി പാർപ്പിച്ചിരുന്നത്. ധരിക്കാൻ വസ്ത്രങ്ങളോ കഴിക്കാൻ ഭക്ഷണമോ നൽകിയില്ല. അങ്ങനെ എൽ സാൽവഡോർ ജയിലിനുള്ളിൽ വേദനയും പീഡനവും സഹിക്കാനാകാതെ 153 തടവുകാർ കസ്റ്റഡിയിൽ മരിച്ചതായാണ്  ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  

എന്നാൽ ഇത് സത്യമാണ് എന്ന് തെളിയിക്കുന്നതിനുള്ള യാതൊരു തെളിവുകളും ജയിലധികാരികൾ അവിടെ അവശേഷിപ്പിച്ചില്ലെന്നും പറയുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾക്ക് പോലും എന്ത് സംഭവിച്ചു എന്ന് ആർക്കും അറിയില്ല. അത്രമാത്രം നിഗൂഢമാണത്രേ ഈ തടവറയ്ക്കുള്ളിലെ ഓരോ നിമിഷങ്ങളും.

മനുഷ്യാവകാശ സംഘടനയായ ക്രിസ്റ്റോസലാണ് മരണവാർത്തയുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. മരിച്ച അന്തേവാസികൾ ഏതെങ്കിലും അക്രമത്തിൽ ശിക്ഷിക്കപ്പെട്ടവരല്ലെന്ന് ഫോക്സ് ന്യൂസ് അവകാശപ്പെടുന്നു.  ഒരു തെളിവുമില്ലാതെയാണ് അവർ കുറ്റാരോപിതരായത് എന്നും ഫോക്സ് ന്യൂസ് പറയുന്നു. കൊല്ലപ്പെട്ട 153 പേരിൽ നാലുപേർ വനിതാ തടവുകാരാണ്.  ക്രൂരമായ മർദനത്തിന്റെ ഫലമാണ് മരണങ്ങളെന്ന് ക്രിസ്റ്റോസൽ റിപ്പോർട്ട് സൂചിപ്പിക്കുന്നു. തടവറയ്ക്കുള്ളിൽ അകപ്പെട്ടവർക്ക് കൃത്യമായ വൈദ്യസഹായം പോലും ലഭിക്കാറില്ലെന്നും റിപ്പോർട്ട് പറയുന്നു.

പോഷകാഹാരക്കുറവും ഭക്ഷണം നൽകുന്നതിലെ അശ്രദ്ധയും അധികാരികളുടെ ആവർത്തിച്ചുള്ള മർദ്ദനവും അന്തേവാസികൾ ദാരുണമായി മരിക്കാനിടയാക്കി. ജീവിക്കാനുള്ള അവരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾ ഇല്ലാതാക്കിയെന്നാണ് റിപ്പോർട്ട്.  ജയിൽ ഉദ്യോഗസ്ഥരുടെ ഇത്തരം മോശം പെരുമാറ്റങ്ങൾക്കെതിരെ  അധികാരികൾ കർശന നടപടികൾ സ്വീകരിക്കണമെന്ന് ക്രിസ്റ്റോസൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. തടവിലാക്കപ്പെട്ട തടവുകാരുടെ അവസ്ഥയെക്കുറിച്ചുള്ള  വിവരങ്ങൾ പങ്കുവയ്ക്കണമെന്ന് നയിബ് ബുക്കേലെയും ആവശ്യപ്പെട്ടിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios