200 ദിവസം കൊണ്ട് 2000 പിന്റ് ബിയർ കഴിച്ചാലെന്ത് സംഭവിക്കും? ചലഞ്ചുമായി യുവാവ്!
എന്നാലും, ഈ ഐഡിയ എങ്ങനെയാണ് ജോണിന് കിട്ടിയത് എന്നല്ലേ? ഒരു വർഷം കൊണ്ട് ആയിരം പിന്റ് ബിയർ കഴിക്കാൻ പോകുന്നു എന്ന ഒരാളുടെ ചലഞ്ച് കണ്ടതിന് പിന്നാലെയാണ് ഇതിന്റെ ഇരട്ടി തന്നെക്കൊണ്ട് സാധിക്കുമല്ലോ, എന്നാൽ, അത് ചെയ്ത് നോക്കാം എന്ന് ജോൺ തീരുമാനിക്കുന്നത്.

ബിയർ പ്രേമികളായ അനേകം ആളുകൾ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ, എത്ര തന്നെ പ്രിയമാണെങ്കിലും കഴിക്കുന്നതിന് ഒരു കണക്ക് കാണും അല്ലേ? വല്ലാതെ കുടിച്ചാൽ ചിലപ്പോൾ പണി കിട്ടാൻ സാധ്യതയുണ്ട്. എന്നാൽ, ഒരളവിൽ കൂടുതൽ ബിയർ കഴിച്ചാൽ എന്ത് സംഭവിക്കും എന്ന് അറിയുന്നതിന് വേണ്ടി ഒരു യുവാവ് ഒരു ചലഞ്ച് തന്നെ ഏറ്റെടുത്തിരിക്കയാണ്.
200 ദിവസത്തിനുള്ളിൽ 2000 പിന്റ് ബിയർ കഴിക്കുക എന്നതാണ് അയാൾ ഏറ്റെടുത്തിരിക്കുന്ന ചലഞ്ച്. ഷെഫീൽഡിൽ നിന്നുള്ള 25 -കാരനായ ജോൺ മേയാണ് ഈ ബിയർ ചലഞ്ച് ഏറ്റെടുത്തിരിക്കുന്ന യുവാവ്. 200 ദിവസത്തിനുള്ളിൽ 2000 പിന്റ് ബിയര്‍ പൂർത്തിയാക്കാൻ പോവുകയാണ് എന്ന കാര്യം വെളിപ്പെടുത്തിയതോടെ ജോണിന്റെ ടിക്ടോക്ക് ഫോളോവേഴ്സിന്റെ എണ്ണവും കൂടി. വരും ദിവസങ്ങളിൽ ജോണെങ്ങനെയാണ് ഈ ചലഞ്ച് പൂർത്തിയാക്കുക, ഇത്രയധികം ബിയർ കഴിച്ചാലെന്ത് സംഭവിക്കും എന്നൊക്കെ അറിയുന്നതിനായി അവർ കാത്തിരിക്കുകയാണ്.
എന്നാലും, ഈ ഐഡിയ എങ്ങനെയാണ് ജോണിന് കിട്ടിയത് എന്നല്ലേ? ഒരു വർഷം കൊണ്ട് ആയിരം പിന്റ് ബിയർ കഴിക്കാൻ പോകുന്നു എന്ന ഒരാളുടെ ചലഞ്ച് കണ്ടതിന് പിന്നാലെയാണ് ഇതിന്റെ ഇരട്ടി തന്നെക്കൊണ്ട് സാധിക്കുമല്ലോ, എന്നാൽ, അത് ചെയ്ത് നോക്കാം എന്ന് ജോൺ തീരുമാനിക്കുന്നത്. എന്നാൽ, ഇതുണ്ടാക്കിയേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് ജോണിന് നല്ല ധാരണയുണ്ട്. അയാൾ വൈസിനോട് പറഞ്ഞത്, 'എനിക്കറിയാം ഒരുഭാഗത്ത് ഞാൻ എന്റെ കരളിനെ കൊല്ലുകയാണ്. എന്നാൽ, മറുഭാഗത്ത് ഞാൻ ശ്രദ്ധേയമായ ഒരു കാര്യം ചെയ്യുകയാണ്' എന്നാണ്.
ഏതായാലും ഈ മാസം അവസാനത്തോടെ തന്റെ ചലഞ്ച് പൂർത്തിയാക്കാനാണ് ജോണിന്റെ തീരുമാനം. അത് ഒരു വലിയ ഓഡിയൻസിന് മുന്നിലായിരിക്കും ജോൺ പൂർത്തിയാക്കുക. മാത്രമല്ല, അതിനുശേഷം ഡോക്ടറെ കണ്ട് തന്റെ ആരോഗ്യസ്ഥിതി വിലയിരുത്താനും ജോൺ തീരുമാനിച്ചിട്ടുണ്ട്.
ബ്രിട്ടണിലുള്ള ആളുകൾ വർഷത്തിൽ എല്ലാ ദിവസം വേണമെങ്കിലും മദ്യപിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. സങ്കടത്തിലും സന്തോഷത്തിലും അവർ മദ്യപിക്കാറുണ്ട്. ഏതായാലും താനൊരു യഥാർത്ഥ ബ്രിട്ടൺകാരനാണ് എന്നാണ് ജോൺ പറയുന്നത്.
വായിക്കാം: പതിയിരുന്ന് പാമ്പ്, ഒന്നുമറിയാതെ പക്ഷി, പിന്നെ സംഭവിച്ചത്; ഞെട്ടി കണ്ണടച്ചുപോകുന്ന വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: