Asianet News MalayalamAsianet News Malayalam

പതിയിരുന്ന് പാമ്പ്, ഒന്നുമറിയാതെ പക്ഷി, പിന്നെ സംഭവിച്ചത്; ഞെട്ടി കണ്ണടച്ചുപോകുന്ന വീഡിയോ

പാമ്പിരിക്കുന്നത് പാറക്കെട്ടിനുള്ളിലാണ്. ആ നിറം തന്നെയാണ് പാമ്പിനും അതിനാൽ തന്നെ പാമ്പ് ആരുടേയും ശ്രദ്ധയിൽ പെടില്ല.

snake attacking bird viral video rlp
Author
First Published Oct 16, 2023, 7:05 PM IST

കാടും കാട്ടിലെ ജീവികളും മനുഷ്യർ‌ക്ക് എന്നും കൗതുകക്കാഴ്ചകളാണ്. അവിടെ നിന്നുള്ള വീഡിയോകൾ അതുകൊണ്ട് തന്നെയാണ് അതിവേ​ഗത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നതും. ഓരോ ദിവസവും നിരവധിക്കണക്കിന് വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിൽ വിവിധ ജീവികളുടേതായി ഷെയർ ചെയ്യപ്പെടുന്നത്. അതിൽ ചിലത് വളരെ അധികം കാണാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന വീഡിയോകളാണ്. ഇതും അതുപോലെ ഒരു വീഡിയോ തന്നെയാണ്. വീഡിയോയിൽ ഉള്ളത് ഒരു പാമ്പും ഒരു പക്ഷിയുമാണ്. 

പാമ്പുകൾ മിക്കവാറും കണ്ണിൽപ്പെടാൻ പ്രയാസമാണ്. കാരണം മറ്റൊന്നുമല്ല അവയുടെ രൂപം തന്നെ. ചിലപ്പോൾ തങ്ങളുടെ ദേഹത്തോട് വളരെ അധികം സാദൃശ്യം തോന്നിക്കുന്ന സ്ഥലങ്ങളിലായിരിക്കും അവ പതിയിരിക്കുന്നത്. പാറക്കെട്ടുകൾ, കരിയിലകൾ ഇവയെല്ലാം അതിൽ പെടുന്നു. അതുകൊണ്ട് തന്നെ ഇവയുടെ ഇരകൾക്കും പലപ്പോഴും ഇവയെ കാണാൻ സാധിക്കാറില്ല. എന്നാൽ, ചിലപ്പോൾ ഇവ നല്ല വേട്ടക്കാരാണ്. അത് തെളിയിക്കുന്നതാണ് ഈ വീഡിയോ. ഇത്തവണ പാമ്പിന്റെ ഇര ഒരു പക്ഷിയാണ്. പാമ്പിരിക്കുന്നത് പാറക്കെട്ടിനുള്ളിലാണ്. ആ നിറം തന്നെയാണ് പാമ്പിനും അതിനാൽ തന്നെ പാമ്പ് ആരുടേയും ശ്രദ്ധയിൽ പെടില്ല. അവിടെ നിന്നും എങ്ങനെയാണ് പക്ഷിയെ പാമ്പ് തന്റെ വായ്ക്കുള്ളിലാക്കുന്നത് എന്നതാണ് വീഡിയോയിൽ കാണുന്നത്. 

ഏതായാലും വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ ആളുകളുടെ ശ്രദ്ധ ആകർഷിച്ചു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റിട്ടത്. എങ്ങനെ പാമ്പിന് തന്റെ ഇരയെ കൈക്കലാക്കണം എന്ന് നന്നായി അറിയാം എന്നായിരുന്നു നിരവധിപ്പേരുടെ അഭിപ്രായം. 

വായിക്കാം: മൂർഖന്റെ പിറന്നാളാഘോഷിക്കുന്ന യുവാക്കൾ, മുന്നിൽ പത്തിവിടർത്തി പാമ്പ്

അതേസമയം കാട്ടിൽ നിന്നായാലും നാട്ടിൽ നിന്നായാലും പാമ്പുകളുടെ രസകരമായ വീഡിയോകളും സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. കഴിഞ്ഞ ദിവസം ഒരുകൂട്ടം യുവാക്കൾ പാമ്പിന് പിറന്നാൾ ആശംസിക്കുന്ന ഒരു വീഡിയോയും അതുപോലെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 


 

Follow Us:
Download App:
  • android
  • ios